ഞാന്‍ യാത്രകള്‍ സിനിമ കാണുന്നതുപോലെ ആസ്വദിക്കുന്നയാളാണ്. ഓരോ ദിവസവും നിമിഷവും ആസ്വദിച്ചു കൊണ്ടുള്ള യാത്ര.ഷൂട്ടിംഗിന്റെ ഭാഗമായും അല്ലാതെയും ചെറുതും വലുതുമായ രസകരമായ യാത്രകള്‍ നടത്താനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. കുട്ടിക്കാലം മുതല്‍ യാത്രകള്‍ എനിക്ക് പ്രിയമായിരുന്നു. ചൈനയിലേക്കായിരുന്നു ഇത്തവണ വിമാനം കയറിയത്.ചൈനയിലെ ഗോങ് ഷോ, ഷാങ്ഹായ് എന്നിവിടങ്ങളിലായി ഒരാഴ്ച നീണ്ട യാത്ര.

ചൈനയില്‍ എത്തിയാല്‍ ഒറിജിനല്‍ ചൈനീസ് ഫുഡ് കഴിക്കാം. സൂപ്പും പോര്‍ക്കും നീരാളിയും താറാവും എല്ലാം അവിടുത്തെ രസകരമായ സ്ട്രീറ്റ് ഫുഡ് വിഭവങ്ങളാണ്. അവിടെനിന്ന് രസകരമായ ടീ എഗ് കഴിച്ചിട്ടുണ്ട്, തേയിലയും ഉപ്പും ചേര്‍ത്ത് പുഴുങ്ങിയ മുട്ടയാണത്. മറ്റ് പ്രൊഡക്ടുകളിലെന്നപോലെ ഭക്ഷണത്തില്‍ പരീക്ഷണം നടത്താന്‍ അവര്‍ മിടുക്കന്മാരാണ്.ചൈനയില്‍ എല്ലാറ്റിനെയും ഡ്യൂപ്ലിക്കേറ്റ് കിട്ടും, എന്നാല്‍ ചൈനക്കാര്‍ എല്ലാത്തിന്റേയും ഒറിജിനലാണ് ഉപയോഗിക്കുന്നത്.ഒറിജിനലിനെ വെല്ലുന്ന ക്വാളിറ്റിയുള്ള ഉള്ളസാധനങ്ങള്‍ അവിടെ ഉല്പാദിപ്പിക്കുന്നുണ്ട്.അതാണ് അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ കയറ്റി അയക്കുന്നത്.

grihalakshmi
 ഗൃഹലക്ഷ്മി വാങ്ങാം

ഗ്വാങ്ഷൂവിലെ മാര്‍ക്കറ്റില്‍ എപ്പോഴും വലിയ തിരക്കാണ്. അവിടെ നീളന്‍ സഞ്ചികളുമായി തലങ്ങും വിലങ്ങും നടക്കുന്ന വീട്ടമ്മമാരെ കാണാം. മാര്‍ക്കറ്റിലെ വില്‍പ്പനക്കാര്‍ മിക്കവരും സ്ത്രീകള്‍ തന്നെ. പച്ചക്കറി, മാംസ മാര്‍ക്കറ്റുകളാണ് നിറയെ. അത് കഴിഞ്ഞ് മുന്നോട്ട് നീങ്ങുമ്പോള്‍ കാഴ്ചയുടെ സ്വഭാവം മാറും.അവിടെ പട്ടിയിറച്ചി പോപ്പുലറാണെന്ന് പലരും പറഞ്ഞതില്‍ നിന്ന് കേട്ടിരുന്നു. എന്നാല്‍ ഞാനതെവിടെയും കണ്ടില്ല.ഒരു കൗതുകം കൊണ്ട് പട്ടിയിറച്ചി എവിടെ കിട്ടുമെന്ന് ഒരു സുഹൃത്തിനോട് ചോദിച്ചപ്പോള്‍, ഇന്ത്യയില്‍ നിന്ന് വന്ന് നിന്നെപ്പോലെ ഇവിടെയും ചിലഭ്രാന്തന്മാര്‍ ഉണ്ട്, അവര്‍ മാത്രമേ അത് കഴിക്കൂ എന്നായിരുന്നു മറുപടി.

കോഴിയുടെ കാലും വിരലുകളും ചൈനക്കാര്‍ ഫ്രൈയാണ് ഉപയോഗിക്കുന്നത്. പഴങ്ങളും പച്ചക്കറികളും സാധാരണയില്‍ കവിഞ്ഞ് വലുപ്പവും തിളക്കമുള്ളതുമാണ്. ആട്, പന്നി , കോഴി താറാവ്,  ഇതൊക്കെയാണ് ഇറച്ചിമാര്‍ക്കറ്റിലെ മറ്റിനങ്ങള്‍.മാര്‍ക്കറ്റിന് തൊട്ടടുത്തുള്ള റസ്റ്റാറന്റുകളില്‍ പാമ്പ് വിഭവങ്ങള്‍ വില്‍ക്കുന്നത്  കണ്ടു.  ഒരു വലിയ മരം അതിന്റെ ശാഖകളില്‍ നിറയെ പാമ്പുകളുണ്ടാകും, ആവശ്യത്തിനനുസരിച്ച് അതിനെ മുറിച്ച് കറിവെച്ച് തരും.

ടോവിനോയുടെ യാത്രായുടെ കൂടുതല്‍ വിശേഷങ്ങള്‍ വായിക്കാന്‍  പുതിയലക്കം ഗൃഹലക്ഷ്മി വാങ്ങാം

Content Highlight: Actor Tovino's holidays in China