വില്ലന്‍ വേഷങ്ങളിലാണ് ബോളിവുഡ് നടന്‍ സോനു സൂദ് സിനിമയില്‍ അധികവും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എന്നാല്‍, അതില്‍നിന്നും വിഭിന്നമായ നടന്റെ രൂപം കോവിഡ് കാലത്തും മറ്റ് പ്രതിസന്ധി ഘട്ടങ്ങളിലും സാധാരണക്കാര്‍ നേരിട്ട് അനുഭവിച്ചു. കര്‍ഷകര്‍ക്ക് കൃഷി ചെയ്യാനുള്ള വാഹനങ്ങളും യന്ത്രങ്ങളും സമ്മാനിച്ചതും കോവിഡ് കാലത്ത് പ്രതിസന്ധിയില്‍ അകപ്പെട്ട് പോയവരെ സഹായിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 

അടുത്തിടെ ഒരു ആരാധകന്‍ ഭക്ഷണം കഴിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ച് ട്വിറ്ററില്‍ അദ്ദേഹത്തെ ടാഗ് ചെയ്തിരുന്നു. അടുപ്പില്‍ ചുട്ടെടുത്ത റൊട്ടിയുടെ ചിത്രം പങ്കുവെച്ചാണ് സോനുവിനെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചത്. ഇതിന് താരം നല്‍കിയ രസകരമായ മറുപടിയാണ് വൈറലായിരിക്കുന്നത്. ചപ്പാത്തിയുടെ ഒപ്പം കുറച്ച് പരിപ്പ് കറിയും അച്ചാറും തരുമോ എന്നാണ് അദ്ദേഹം ആരാധകനോട് ചോദിച്ചത്. 

സോനു സൂദിനെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റ് ആരാധകന്‍ ഡിലീറ്റ് ചെയ്തു. എങ്കിലും താരം അതിനു നല്‍കിയ മറുപടി ഇപ്പോഴും ട്വിറ്ററിലുണ്ട്.

Content highlights: actor sonu sood's witty reaction, invitationn for meal by a fan,