Sayyesha|Instagram
തെന്നിന്ത്യന്‍ നടിയും നടന് ആര്യയുടെ ഭാര്യയുമായ സയേഷയുടെ പാചക പരീക്ഷണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റാണ്. പലതരത്തിലുള്ള വിഭവങ്ങളാണ് ഓരോ ദിവസവും സയേഷ പരീക്ഷിക്കുന്നത്. ഇറ്റാലിയന്‍, കോണ്ടിനന്റല്, ഇന്ത്യന്‍ അങ്ങനെയെല്ലാം പരീക്ഷിച്ച് ഫോട്ടോ പങ്കുവെക്കുന്ന ശീലം സയേഷക്കുണ്ട്.
പേസ്ട്രികൾ, കേക്ക്, പാസ്ത, ബിരിയാണി തുടങ്ങി സയേഷയുടെ വിഭവങ്ങൾക്ക് ഇന്‍സ്റ്റഗ്രാമില്‍ വലിയ ആരാധകരുമാണ്. ഏറ്റവും പുതിയതായി സയേഷ പങ്കുവെച്ചിരിക്കുന്നത് ഒരു മാംഗോ ചീസ് കേക്കിന്റെ വിശേഷങ്ങളാണ്.
കേക്കുകൾ എന്നും സയേഷയ്ക്ക് പ്രിയമാണ്. അധികവും പരീക്ഷണങ്ങള്‍ കേക്കുകളിലുമാണ്. മനോഹരമായി അലങ്കരിച്ച് സ്വര്‍ണനിറമുള്ള കേക്കാണ് ഫോട്ടോയില്‍. മാങ്ങയും ചീസും ഉപയോഗിച്ച് നല്ല രുചിയുള്ളൊരു ഡസേര്‍ട്ട് എന്നാണ് സയേഷ ഹാഷ്ടാഗില് പറയുന്നത്.
'മാങ്ങകള്‍ എന്നും എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഇതാണ് എന്റെ മാംഗോ ചീസ് കേക്ക്. വിചാരിച്ചതിലും ഭംഗിയായി വന്നു. നിങ്ങള്‍ക്കും വേണ്ടി ഒരു കഷ്ണം മുറിച്ചു വെച്ചിട്ടുണ്ട്.' എന്നാണ് സയേഷ ഫോട്ടോയ്ക്ക് കൊടുത്തിരിക്കുന്ന അടിക്കുറിപ്പ്. നിരവധി പ്രതികരണങ്ങളാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്.
Content Highlights: Actor Sayyesha experiments mango cheese cake and shares photo
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..