ഭാരം കുറയ്ക്കാനുള്ള ശ്രമത്തില്‍ കട്ടഡയറ്റിങില്‍ നില്‍ക്കുമ്പോള്‍ ആരെങ്കിലും ഒരു കഷണം ചീസ് പിസയോ ചോക്ലേറ്റോ വച്ചു നീട്ടിയാല്‍ എന്താവും നമ്മുടെ ഭാവം. പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ പലതും വേണ്ടെന്ന് വച്ച് ഡയറ്റ് എടുക്കുന്നവരില്‍ പ്രധാനികള്‍ നമ്മുടെ സിനിമാ താരങ്ങള്‍ തന്നെയാണ്. മുന്നിലെത്തിയ ചീസ് പിസ്സ തിന്നാതിരിക്കാന്‍ പാടുപെടുന്ന തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. 

'ചില സമയത്ത് നിങ്ങള്‍ക്ക് ചില ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ ഒരു വഴിയും ഉണ്ടാവില്ല.' എന്ന ക്യാപ്ഷനോടെയാണ് കീര്‍ത്തി വീഡിയോ പങ്കുവച്ചിരിക്കുന്നത്. പത്തുലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു.

വീഡിയോയില്‍ കീര്‍ത്തിയും സഹതാരമായ നിധിനും ഭക്ഷണം കഴിക്കുമ്പോഴാണ് നിധിന്‍ തനിക്ക് ലഭിച്ച പിസ്സ കീര്‍ത്തിയെ കഴിക്കാനായി പ്രേരിപ്പിക്കുന്നത്. കീര്‍ത്തിയുടെ കൈയില്‍ പഴങ്ങള്‍ നിറച്ച ഒരു പാത്രമാണ് ഉള്ളത്. നല്ല രുചി എന്നൊക്കെ പറഞ്ഞാണ് നിധിന്‍ പിസ്സ കഴിക്കുന്നതും ഇടയ്ക്ക് കീര്‍ത്തിയുടെ നേരെ നീട്ടുന്നതും. ആദ്യമൊക്കെ നിധിനെ ദേഷ്യത്തോടെ നോക്കുന്ന കീര്‍ത്തി ഒടുവില്‍ പിസ്സയില്‍ വീഴുന്നു. കീര്‍ത്തി പിസ്സ കഴിച്ചു തുടങ്ങുമ്പോള്‍ ഓ.. നോ എന്ന പാട്ടാണ് വീഡിയോയുടെ ബായ്ക്ക്ഗ്രൗണ്ട് സ്‌കോര്‍. 

ഇത്തവണ മാത്രമല്ല താന്‍ ഡയറ്റില്‍ 'ചീറ്റിങ് ഡേ' ആഘോഷിക്കുന്നതെന്ന് കീര്‍ത്തി സമ്മതിക്കുന്നുണ്ട്. ' ഞായറാഴ്ച 'ചീറ്റ് ഡേ'യാണ്, വെള്ളിയാഴ്ചയും.' താരം ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നു. 

Content Highlights: Actor Keerthy Suresh Struggles To Avoid Pizza Viral video