കാടിനു നടുവിലെ മനോഹരമായ സ്ഥലം, ഇവിടെ വച്ച് വിവാഹവാര്‍ഷികം കേക്ക് മുറിച്ച് ആഘോഷിക്കുന്നു... കേക്ക് മുറിച്ചുകഴിയുമ്പോഴേ കേക്കുമായി ഒരു കുരങ്ങന്‍ കടന്നു കളയുന്നു. കരയണോ ചിരിക്കണോ എന്നറിയാതെ കണ്ട് നില്‍ക്കുന്നവരും. ട്വിറ്ററില്‍ വൈറലാണ് ഈ മങ്കി ഹെയ്‌സ്റ്റ്. 

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ ഓഫീസറായ സുശാന്ത് നന്ദ എന്നയാളാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'കുറച്ചാളുകള്‍ കാടിന്റെ ഉള്ളില്‍ വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്. സര്‍പ്രൈസ് വരുന്നുണ്ട്.' എന്നാണ്  പോസ്റ്റിനൊപ്പം കുറിച്ചിരിക്കുന്നത്. 

ഒരാള്‍ കേക്ക്‌ ചെറിയ കഷണം മുറിച്ച് എടുത്ത ആര്‍ക്കോ നല്‍കാനായി തിരിയുന്നതാണ് വീഡിയോയുടെ തുടക്കം. കൃത്യ സമയം നോക്കി ഇരുന്നതുപോലെ കുരങ്ങന്‍ ഇയാളുടെ കാലിനിടയിലൂടെ കേക്കിനരികില്‍ എത്തുന്നുണ്ട്. അടുത്തുനിന്ന ആള്‍ കുരങ്ങനെ തുരത്താന്‍ നോക്കുന്നുണ്ടെങ്കിലും കേക്ക്‌ മുഴുവനായി കൈയിലെടുത്ത് കുരങ്ങന്‍ സ്ഥലം വിട്ടു. ഒറ്റനിമിഷം കൊണ്ട് എല്ലാം കഴിഞ്ഞു. 

വീഡിയോ ധാരാളം ആളുകള്‍ കണ്ടുകഴിഞ്ഞു. തമാശ നിറഞ്ഞ കമന്റുകളും ഏറെ. എത്ര നല്ല കുരങ്ങന്‍, കേക്ക്‌ മുറിച്ചു കഴിയുന്നതുവരെ കാത്തുനിന്നില്ലേ.. എന്നാണ് ഒരാളുടെ കമന്റ്.

Content Highlights: a man cut a slice of the cake that the monkey appeared  grabbed the cake and ran away