വിവാഹ ദിനത്തില്‍ പലതരം സര്‍പ്രൈസ് ഐഡിയകളുമായി വധൂവരന്‍മാര്‍ പ്രത്യക്ഷപ്പെടാറുണ്ട്. വസ്ത്രത്തിലും വാഹനത്തിലും ആഘോഷങ്ങളിലുമൊക്കെ പുതുമകള്‍ സൃഷ്ടിച്ചാണ് അവര്‍ കയ്യടി നേടാറുള്ളത്. എന്നാല്‍ മലേഷ്യയില്‍ ഈ സെലിബ്രിറ്റി ദമ്പതിമാര്‍ വെഡ്ഡിങ് കേക്കിലാണ് സര്‍പ്രൈസ് ഒരുക്കിയത്. 

അയ്മാന്‍ ഹകിം റിഡ്‌സ, സാഹിറ മാക്‌വില്‍സന്‍ എന്നീ മലേഷ്യന്‍ സിനിമാ താരങ്ങളാണ് തങ്ങളുടെ വിവാഹത്തിന് സ്‌പെഷ്യല്‍ വെഡ്ഡിങ് കേക്ക് ഒരുക്കിയത്. എട്ടു നിലകളുള്ള ഷാന്‍ഡിലിയറിന്റെ രൂപത്തില്‍ മേല്‍ക്കൂരയില്‍ നിന്ന് വിവാഹ വേദിയിലേക്ക് തൂങ്ങിക്കിടക്കുന്ന വെഡ്ഡിങ് കേക്ക് വിവിഹ വിരുന്നിനെത്തിയവരുടെ ശ്രദ്ധാകേന്ദ്രമായി മാറി. 

 
 
 
 
 
 
 
 
 
 
 
 
 

Z A H I R A H Our Chandelier cake dream come true for @zahirahmacwilson dreamy wedding . This complete idea took 3 years in the making & only finalised hours before the wedding ! Thank you @mahligaicreative for realising this dream and making it move, can you believe it ?! The bride didn’t even realised it was hanging above the whole time! So magical when the cake came down. Alhamdulillah for tonight . Selamat pengantin baru to @zahirahmacwilson & @aimanhakimridza thank you for trusting us on your big day . Btw Vanilla cake for the couple tonight 🥰 cake : @lilylolacakes event planner : @mahligaicreative venue : @glamhall dress : @rizmanruzaini 📸 : @cstproduction #zahirah #hlivekongsi #hliveeksklusif

A post shared by Lily & Lola Cakes (@lilylolacakes) on

മൂന്നു വര്‍ഷമെടുത്താണ് ഈ കേക്ക് തയ്യാറാക്കിയത്. വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് അവസാനവട്ട ജോലികള്‍ പൂര്‍ത്തിയായത്. വിവാഹ വേദിയില്‍ മുഴുവന്‍ സമയവും തൂങ്ങിക്കിടന്ന ഈ കേക്ക് വധുവിന് പോലും തിരിച്ചറിയാനായില്ല. മുറിക്കുന്ന സമയത്ത് കേക്ക് താഴേക്ക് തൂങ്ങിവന്നപ്പോഴാണ് ഇത് തിരിച്ചറിഞ്ഞത്. 

കേക്ക് തയ്യാറാക്കല്‍ അത്ര വലിയ ബുദ്ധിമുട്ട് ആയിരുന്നില്ലെന്നും എന്നാല്‍ ഇത്ര വലിയ കേക്ക് വിവാഹവേദിയുടെ മേല്‍ക്കൂരയില്‍ നിന്നും താഴേക്ക് തൂങ്ങിക്കിടക്കുന്ന രീതിയില്‍ സെറ്റ് ചെയ്യുന്നതായിരുന്നു ഏറെ ബുദ്ധിമുട്ടേറിയ ദൗത്യമെന്നും കേക്ക് തയ്യാറാക്കിയ ലിലി& ലോല കേക്ക്‌സ് ബേക്കറിയുടെ സ്ഥാപകന്‍ ലിലി ഓസ്മാന്‍ പറഞ്ഞു. 

ഈ കേക്കിന്റെ ചിത്രങ്ങളും വീഡിയോയും ഇന്റര്‍നെറ്റില്‍ തരംഗമാണിപ്പോള്‍. 

 
 
 
 
 
 
 
 
 
 
 
 
 

Z A H I R A H When the stars align it’s meant to be. This cake took 3 years to find the right bride & groom. As cake designers , last night was a perfect fit for us, from the venue @glamhall , to the event planner @mahligaicreative & of course the bride @zahirahmacwilson & groom @aimanhakimridza. It just came together perfectly. Coincidentally without knowing Zahirah mentioned to her planner that she wanted the cake to hang somehow, while we, all along had this chandelier cake idea in our heads for her . How crazy is that ? All in all alhamdulillah, our dream cake finally came to life 💕 #kekchandelier #zahirAH #cakechandelier #zahirahxaiman #kekviral2020

A post shared by Lily & Lola Cakes (@lilylolacakes) on

നേരത്തെ ദുബായിലും ഇതു പോലൊരു വെഡ്ഡിങ് കേക്ക് വാര്‍ത്തയായിരുന്നു. 
വധുവിന്റെ അതേ രൂപത്തിലും ഉയരത്തിലുമായിരുന്നു അന്ന് ആ കേക്ക് തയ്യാറാക്കിയത്. എട്ടു നിലകളിലായി വൈറ്റ് വെഡ്ഡിങ് ഗൗണ്‍ ധരിച്ച് കൈയില്‍ ബൊക്കെ പിടിച്ചു നില്‍ക്കുന്ന ശരിക്കും ഒരു ബ്രൈഡ് കേക്ക് തന്നെയായിരുന്നു അത്. വധുവിന്റെ ആഭരണം പോലെ തന്നെയുള്ള ഭക്ഷ്യയോഗ്യമായ ഡയമണ്ടുകളും ഈ ബ്രൈഡ് കേക്കിലുമുണ്ടായിരുന്നു. ഏകദേശം 7.15 കോടി രൂപയായിരുന്നു ആ കേക്കിന്റെ വില. 

Content Highlights: 8 tier chandelier wedding cake trending