പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സിങ്ക് അടങ്ങിയ അഞ്ച് ഭക്ഷണങ്ങള്‍


ദഹനം, നാഡികളുടെ പ്രവര്‍ത്തനം എന്നിവയ്ക്കും മെറ്റബോളിസം നിരക്ക് ഉയര്‍ത്താനുമൊക്കെ സിങ്ക് വളരെ നല്ലതാണ്

ഫോട്ടോ: മാതൃഭൂമി

കോവിഡ് 19 മഹാമാരിയുടെ കാലത്താണ് എല്ലാവരും പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങിയത്. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതില്‍ ധാതുക്കള്‍ക്ക് വലിയ പങ്കുണ്ടെന്ന് പഠനങ്ങളില്‍ പറയുന്നു. ദഹനം, നാഡികളുടെ പ്രവര്‍ത്തനം എന്നിവയ്ക്കും മെറ്റബോളിസം നിരക്ക് ഉയര്‍ത്താനുമൊക്കെ സിങ്ക് വളരെ നല്ലതാണ്. അതിനാല്‍ തന്നെ ദൈനംദിന ഭക്ഷണത്തില്‍ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട സിങ്ക് സമ്പുഷ്ടമായ ഭക്ഷ്യവസ്തുക്കള്‍ ഇവയാണ്.

നിലക്കടല

സിങ്കിന്റെ പ്രധാനപ്പെട്ട ഒരു സ്രോതസ്സാണ് നിലക്കടല (പീനട്ട്). ഇത് വളരെ കുറഞ്ഞവിലയില്‍ ലഭിക്കുന്ന ഒന്നാണ്. സാലഡില്‍ വിതറിയോ ബ്രെഡില്‍ പീനട്ട് ബട്ടര്‍ പുരട്ടിയോ ഒക്കെ കഴിക്കാം. വെജിറ്റേറിയന്‍ ഭക്ഷണരീതി പിന്തുടരുന്നവര്‍ക്ക് സിങ്ക് ലഭിക്കാനുള്ള ഒരു നല്ല സ്രോതസ്സാണിത്.

ഹുമ്മുഷ്

സിങ്ക് അടങ്ങിയിട്ടുള്ള ഒരു പ്രധാനപ്പെട്ട ഭക്ഷണമാണിത്. ഇത് ഒരു സാന്‍ഡ്‌വിച്ചിലോ ചിപ്‌സിലോ ഒക്കെ ചേര്‍ത്ത് കഴിക്കാം. ധാരാളം ആന്റിഓക്‌സിഡന്റുകളും നാരുകളും നിരവധി പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. കടലയാണ് ഇതിലെ പ്രധാന ചേരുവ.

മുട്ട

ഇതില്‍ ആവശ്യത്തിന് സിങ്ക് അടങ്ങിയിട്ടുണ്ട്. ഒരു വലിയ മുട്ടയില്‍ ഒരു ദിവസത്തേക്ക് ആവശ്യമായതിന്റെ അഞ്ച് ശതമാനത്തോളം അടങ്ങിയിട്ടുണ്ട്. ഒരു വലിയ മുട്ടയില്‍ 77 കലോറിയും ആറ് ഗ്രാം പ്രോട്ടീനും അഞ്ച് ഗ്രാം ആരോഗ്യകരമായ കൊഴുപ്പും സെലിനിയവും ബി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു.

പയറുവര്‍ഗങ്ങള്‍

സിങ്കിന്റെ നല്ല സ്രോതസ്സുകളാണ് കടല, പയര്‍, ബീന്‍സ് തുടങ്ങിയവ. പയറില്‍ ഒരു ദിവസത്തേക്ക് ആവശ്യമായ സിങ്കിന്റെ പന്ത്രണ്ട് ശതമാനം ലഭിക്കും. പയറില്‍ ഫൈറ്റേറ്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സിങ്കിനെയും മറ്റ് ധാതുക്കളെയും ആഗിരണം ചെയ്യാന്‍ സഹായിക്കും. നാരുകളുടെയും പ്രോട്ടീന്റെയും നല്ല സ്രോതസ്സാണ് ഇത്.

ഓയിസ്റ്ററുകള്‍

ചെറിയ ഓയിസ്റ്ററില്‍ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്. മൂന്ന് ഔണ്‍സ് ഓയിസ്റ്ററില്‍ ദിവസവും ആവശ്യമായതിന്റെ 600 ശതമാനം സിങ്ക് അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. പ്രതിരോധശേഷിയെ ഉയര്‍ത്തുന്ന ഒമേഗ 3 ഫാറ്റി ആസിഡും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ചിക്കന്‍

ചിക്കനിലും അത്യാവശ്യം വേണ്ട സിങ്ക് അടങ്ങിയിട്ടുണ്ട്. ചിക്കന്‍ സൂപ്പ്, ഗ്രില്‍ ചെയ്ത ചിക്കന്‍ എന്നിവ കഴിക്കുന്നതു വഴി അത്യാവശ്യം വേണ്ട സിങ്ക് ശരീരത്തിലെത്തുന്നു.

Content Highlights: 5 zinc rich foods to boost your immunity, Food

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022

Most Commented