വർക്ക് ഫ്രം ഹോമാണോ, ഇതിനിടയ്ക്ക് ഊണൊരുക്കാനുള്ള സമയമില്ലേ, എങ്കിൽ വീട്ടിൽ തന്നെ തയ്യാറാക്കാം വെജ് ബർഗർ
ചേരുവകൾ
- കാരറ്റ്: 50ഗ്രാം
- ബീൻസ്: 30ഗ്രാം
- പീസ്: 30 ഗ്രാം
- കോളി ഫ്ളവർ: 50ഗ്രാം
- വെളുത്തുള്ളി: 10ഗ്രാം
- ഉരുളക്കിഴങ്ങ്: 100ഗ്രാം
- കോൺഫ്ളോർ: 20ഗ്രാം
- ബ്രഡ് പൊടി: 100ഗ്രാം
- ബർഗർ ബൺ: രണ്ടെണ്ണം
- തക്കാളി, സവാള: രണ്ടെണ്ണം വീതം
- ലെറ്റ്യൂസ്: ഒരുപിടി
- ചെഡർ ചീസ്: രണ്ട് സ്ലൈസ്
- കറിപൗഡർ, വെളിച്ചെണ്ണ, ഉപ്പ്: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കാരറ്റും ബീൻസും കോളിഫ്ളവറും വെളുത്തുള്ളിയും ചെറുകഷണങ്ങളാക്കി പാനിൽ വഴറ്റുക. ഇതിലേക്ക് കറിപൗഡറും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. ഉരുളക്കിഴങ്ങും പീസും വേവിച്ചുടച്ച് വഴറ്റിയ പച്ചക്കറികൾക്കൊപ്പം ചേർക്കണം. ഈ കൂട്ട് കൈകൊണ്ട് പരത്തുക. ചൂടാറിയിട്ട് പരത്തുന്നതാണ് നല്ലത്. ഇനി കോൺഫ്ളോർ അൽപം വെള്ളത്തിൽ കലക്കി എടുക്കുക. പരത്തിയ കൂട്ട് കോൺഫ്ളോറിൽ മുക്കിയശേഷം ബ്രഡ് പൊടിയിലും മുക്കി, എണ്ണയിൽ വറുത്തുകോരണം. ബൺ രണ്ടായി മുറിച്ച് ടോസ്റ്റ് ചെയ്ത് മാറ്റിവെക്കുക. തക്കാളിയും ഉള്ളിയും കഷണങ്ങളാക്കുക. ലെറ്റ്യൂസും മുറിച്ചെടുക്കണം. ബേസ് ബണ്ണിനു മുകളിൽ ലെറ്റിയൂസ് വച്ച് അതിനു മുകളിൽ ഫ്രൈ ചെയ്തത് വെച്ച് മുകളിലായി ചീസും ഉള്ളിയും തക്കാളിയും അടുക്കി മറുപകുതി ബൺ മുകളിൽവെക്കണം. എന്നിട്ട് ഫ്രഞ്ച് ഫ്രൈസിനൊപ്പം കഴിക്കാം.
കൂടുതൽ പാചകക്കുറിപ്പുകളറിയാൻ ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: Easy veg Burger Recipe