വായിൽ രുചിയുടെ മേളം തീർക്കും ഉപ്പുമാങ്ങ ​ഗൊജ്ജു


പ്രിയാ ആർ ഷെണോയ്

ചൂട് കഞ്ഞിക്കൊപ്പം ഒക്കെ ഇവനൊരാൾ മതി രുചിയുടെ മേളം തീർക്കാൻ.

ഉപ്പുമാങ്ങ ​ഗൊജ്ജു

ണ്ട് വീട്ടിൽ അടുക്കളയുടെ ഒരോരത്ത് വലിയൊരു തടി അലമാരയുണ്ടായിരുന്നു. കതകൊന്നുമില്ലാത്ത നാലഞ്ചു തട്ടുകളുള്ള ഒരാൾപ്പൊക്കത്തിൽ ഒരു തുറന്ന അലമാര. ഏറ്റവും താഴെ തട്ടിൽ വലിയ ഭരണികളായിരുന്നു. അച്ചാറുകളും ഉപ്പുമാങ്ങയും മറ്റും ഇട്ട് വെയ്ക്കുന്ന ഭരണികൾ. പറമ്പിലെ മാവുകളിൽ നിന്നും പറിച്ച മുഴുത്ത പച്ചമാങ്ങാ മുഴുവനോടെ ഉപ്പുവെള്ളത്തിൽ ഇട്ടു വെയ്ക്കും. ഒരു തുണി കൊണ്ട് വാ മൂടി കെട്ടി വെച്ചാൽ പിന്നെ ഭരണി തുറക്കുന്നത് മാസങ്ങൾക്ക് ശേഷമായിരിക്കും. അപ്പോഴേക്കും പച്ച നിറമൊക്കെ മാറി ഉപ്പുവെള്ളത്തിൽ കുളിച്ചങ്ങു, മൃദുവായി മാറീട്ടുണ്ടാകും ആശാൻ. പിന്നെ ഒരു വരവാണ്, പല രൂപത്തിൽ, പല രുചികളിൽ.

അന്നുമിന്നും ഉപ്പുമാങ്ങ വിഭവങ്ങളിൽ ഏറ്റവും പ്രിയം ഈ ചമ്മന്തിയോട് തന്നായിരുന്നു. ഉപ്പുമാങ്ങ " ഗൊജ്ജു " എന്നാണ് കൊങ്കണിയിൽ പറയുക. ചൂട് കഞ്ഞിക്കൊപ്പം ഒക്കെ ഇവനൊരാൾ മതി രുചിയുടെ മേളം തീർക്കാൻ. വളരെ കുറച്ച് ചേരുവകൾ മാത്രം മതി. ഉപ്പുമാങ്ങ പ്രേമികൾ ഉണ്ടാക്കി നോക്കുമല്ലോ അല്ലേ?

ചേരുവകൾ

തേങ്ങാ തിരുമ്മിയത് - 3/4 കപ്പ്
ഉപ്പുമാങ്ങ കഷ്ണങ്ങളാക്കിയത് - 3/4 കപ്പ്‌
വറ്റൽമുളക് അല്പം എണ്ണയിൽ ചുവക്കെ വറുത്തത് - 8-10 എണ്ണം
വെളുത്തുള്ളി അല്ലി - 6-8 എണ്ണം
വെളിച്ചെണ്ണ - 1 ടീസ്പൂൺ
ഉപ്പ് - ആവശ്യമുണ്ടെങ്കിൽ മാത്രം

തയ്യാറാക്കുന്ന വിധം

തേങ്ങ, മുളക്, ഉപ്പുമാങ്ങ, വെളുത്തുള്ളി എന്നിവ 1/4 കപ്പ്‌ വെള്ളം ചേർത്ത് നന്നായി അരയ്ക്കുക. ഇതിലേക്ക് വെളിച്ചെണ്ണ ചേർത്ത് നന്നായി യോജിപ്പിക്കണം. ഉപ്പ് ആവശ്യമെങ്കിൽ മാത്രം ചേർക്കുക.

Content Highlights: uppumanga gojju, konkani food, malayalam food recipes

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023

Most Commented