ഇന്നത്തെ ലഞ്ച്ബോക്സ് അൽപം സ്പെഷലാക്കാം; ട്രൈകളർ റൈസ് റെസിപ്പി


അഫ്സാന ബായി

കാരറ്റ് റൈസും കൊറിയാണ്ടർ റൈസുമൊക്കെ ചേർന്ന ട്രൈകളർ റൈസ് തയ്യാറാക്കുന്ന വിധം നോക്കാം.

ട്രൈകളർ റൈസ്

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുകയാണിന്ന്. സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഇന്നത്തെ ലഞ്ച്ബോക്സ് അൽപം സ്പെഷലാക്കിയാലോ? മൂവർണത്തിൽ ഒരുക്കിയ സ്പെഷൽ റൈസാണിത്. കാരറ്റ് റൈസും കൊറിയാണ്ടർ റൈസുമൊക്കെ ചേർന്ന ട്രൈകളർ റൈസ് തയ്യാറാക്കുന്ന വിധം നോക്കാം.

കാരറ്റ് ടൊമാറ്റോ റൈസ്

ചേരുവകൾ

ബസ്മതി അരി വേവിച്ചത് - 2 കപ്പ്
കാരറ്റ് - 1
തക്കാളി - 1
സവാള - 1
ഇഞ്ചി അരിഞ്ഞത് - 2 ടീസ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് - 1 ടേബിൾസ്പൂൺ
മുളക്‌പൊടി - 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
ഗരം മസാല - 1 ടീസ്പൂൺ
നെയ്യ് - 1 ടേബിൾസ്പൂൺ
ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം

കാരറ്റ് തക്കാളി എന്നിവ അരച്ചു മാറ്റി വെക്കുക. ഒരു പാനിൽ നെയ്യ് ചൂടാക്കി അതിലേക്ക് അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ ചുവക്കെ വഴറ്റുക. അതിലേക്ക് മസാല പൊടികൾ ഓരോന്നായി ചേർത്ത് മൂപ്പിക്കുക. അരച്ചു വച്ചിരിക്കുന്ന കാരറ്റ് തക്കാളി കൂട്ട് ചേർത്ത് 2 മിനുട്ട് വഴറ്റുക. അതിലേക്ക് 1/2 കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. പാകത്തിന് ഉപ്പ് ചേർക്കുക. വെള്ളം വറ്റി തുടങ്ങി എണ്ണ തെളിയുന്ന പരുവമാകുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേർത്ത് നന്നായി യോജിപ്പിക്കുക. അല്പനേരം ചെറുതീയിൽ അടച്ചു വച്ചു വേവിക്കുക.

കൊറിയാണ്ടർ മിന്റ് റൈസ്

ചേരുവകൾ

ബസ്മതി അരി വേവിച്ചത് - 2 കപ്പ്
മല്ലിയില - ഒരു കപ്പ്
പുതിനയില - ഒരു കപ്പ്
സവാള - 1
ഇഞ്ചി അരിഞ്ഞത് - 2 ടീസ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് - 1 ടേബിൾസ്പൂൺ
പച്ചമുളക് - 2
നാരങ്ങാനീര് - 1/2 ടേബിൾസ്പൂൺ
ജീരകം - 1 ടീസ്പൂൺ
ഏലക്ക - 5
പട്ട - ഒരു ചെറിയ കഷ്ണം
ഗ്രാമ്പു - 5
തക്കോലം - 1
നെയ്യ് - 1 ടേബിൾസ്പൂൺ
ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം

മല്ലിയില പുതിന അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. അതിലേക്ക് നാരങ്ങാനീര് കൂടെ ചേർത്ത് യോജിപ്പിച്ചു മാറ്റി വെക്കുക.
ഒരു പാനിൽ നെയ്യ് ചൂടാക്കി ജീരകം, ഗ്രാമ്പു, പട്ട, ഏലക്ക, തക്കോലം എന്നിവ മൂപ്പിക്കുക. അതിലേക്ക് അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി ചേർത്ത് മൂപ്പിക്കുക. അരിഞ്ഞ സവാള, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ചുവന്നു വരുമ്പോൾ വേവിച്ച ചോറ് ചേർത്ത് യോജിപ്പിക്കുക. അതിലേക്ക് പുതിന മല്ലിയില കൂട്ട് ചേർത്ത് നന്നായി യോജിപ്പിച്ചു അടച്ചു വച്ചു ചെറുതീയിൽ അൽപസമയം വേവിക്കുക.

ലെയറിങ് ചെയ്യാൻ

ഒരു ബൗളിൽ തയ്യാറാക്കിയ കാരറ്റ് ടൊമാറ്റോ ചോറിൽ നിന്നും അല്പം എടുത്ത് നിരത്തുക. രണ്ടാമത്തെ ലെയറിന് ഉപ്പിട്ട് വേവിച്ച ബസ്മതി അരി ഉപയോഗിക്കാം. അതിന് മുകളിൽ പുതിന മല്ലിയില ചോറ് നിരത്തി സ്പൂണ് കൊണ്ട് മേലെ അമർത്തുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് ഡീമോൾഡ് ചെയ്തെടുക്കാം.

കാരറ്റ് കുക്കുമ്പർ റൈത്ത

കാരറ്റ് ചെറുതായി അരിഞ്ഞത്/ ഗ്രേറ്റ് ചെയ്തത് - 1/2 കപ്പ്
സാലഡ് വെള്ളരി ചെറുതായി അരിഞ്ഞത്/ ഗ്രേറ്റ് ചെയ്തത് - 1/2 കപ്പ്
തൈര് - 1 കപ്പ്
ജീരകം പൊടിച്ചത് - 1/2 ടീസ്പൂൺ
ഉപ്പ് - പാകത്തിന്
ചേരുവകൾ എല്ലാം നന്നായി യോജിപ്പിച്ചെടുക്കുക.

Content Highlights: tricolour rice, independence day special


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented