ചേമ്പ് ചാറോട് കൂടെ ഉപ്പേരി വെച്ചത്
ചേമ്പില വിഭവങ്ങൾക്കുള്ള അത്രതന്നെ പ്രാധാന്യം കൊങ്കണികൾ ചേമ്പ് കൊണ്ടുള്ള വിഭവങ്ങൾക്കും കൊടുക്കും. നല്ല എളുപ്പത്തിൽ വേവുന്ന പാൽചേമ്പ് ആണെങ്കിൽ കറികൾക്ക് രുചി കൂടും.
" മണ്ടെ " എന്നാണ് കൊങ്കണിയിൽ ചേമ്പിനെ വിളിക്കുക. ഉപ്പേരിയും തേങ്ങ അരച്ച് ഒഴിച്ചുകറിയും വറുത്ത് ചിപ്സ് ആക്കിയും പാൽക്കറിയുമൊക്കെ ചേമ്പുകൊണ്ട് ഉണ്ടാക്കും.
അത്തരത്തിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കുന്ന ഒരു വിഭവമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ചേമ്പ് അല്പം ചാറോട് കൂടെ ഉപ്പേരി വെച്ചത്. കഞ്ഞിക്കും ചോറിനും ഒക്കെ ഉത്തമം. അപ്പോൾ പാചകരീതിയിലേക്ക്.
Also Read
ചേരുവകൾ
ചേമ്പ് ( വലിയ ചേമ്പ് /പാൽചേമ്പ് ) - 3
പച്ചമുളക് .- 2-3
കടുക് 1 ടീസ്പൂൺ
വറ്റൽമുളക് 3-4
കായപ്പൊടി 1 ടീസ്പൂൺ
വെളിച്ചെണ്ണ 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ചേമ്പ് കഷ്ണങ്ങളാക്കി അല്പം അധികം വെള്ളമൊഴിച്ചു പച്ചമുളക് നെടുകെ കീറിയതും ഉപ്പും ചേർത്ത് പ്രഷർ കുക്കറിൽ ഒരു വിസിൽ വരുന്നതുവരെ വേവിക്കുക.ഇനി കടുകും വറ്റൽമുളകും കറിവേപ്പിലയും കായപ്പൊടിയും മൂപ്പിച്ചു ഇതിലേക്ക് ചേർത്ത് നന്നായി തിളപ്പിക്കുക. വെള്ളത്തിന്റെ അളവ് നിങ്ങളുടെ ഇഷ്ടപ്രകാരം നിശ്ചയിക്കാം. കുറുകിയാലും നീട്ടിയാലും സ്വാദാണ്. ചൂടാറുന്തോറും ഇതിന്റെ ചാറ് കുറുകി വരും.
Content Highlights: nadan chembu curry, taro recipes, konkani recipes


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..