മഷ്‌റൂം കാപ്സിക്കം ഫ്രൈഡ് റൈസും സോയാചങ്സ് ഫ്രൈയും
ഉച്ചയ്ക്ക് ഊണിന് പകരം പച്ചക്കറി കൊണ്ട് സ്വാദിഷ്ടമായ വിഭവങ്ങൾ ഒരുക്കിയാലോ? മഷ്റൂം-കാപ്സിക്കം ഫ്രൈഡ് റൈസും സോയാചങ്സ് ഫ്രൈയും തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.
മഷ്‌റൂം കാപ്സിക്കം ഫ്രൈഡ് റൈസ്
.jpg?$p=6bac067&&q=0.8)
ചേരുവകൾ
ബസ്മതി അരി - 1/4 കപ്പ്
ബട്ടൻ മഷ്‌റൂം(കൂൺ) - 250 ഗ്രാം
കാപ്സിക്കം - 1 വലുത്
സവാള - 1
ഇഞ്ചി വെളുത്തുള്ളി - 1 ടേബിൾസ്പൂൺ ചെറുതായി അരിഞ്ഞത്
പച്ചമുളക് - 2 എണ്ണം
സോയ സോസ് - 1 ടേബിൾസ്പൂൺ
ചില്ലി സോസ് - 1/2 ടേബിൾസ്പൂൺ
കുരുമുളക് പൊടി - 1 ടീസ്പൂൺ
എണ്ണ
ഉപ്പ്
തയ്യാറാക്കുന്ന വിധം
അരി ഉപ്പിട്ട് വേവിച്ചു വെക്കുക. എണ്ണ ചൂടാക്കി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക. അതിലേക്ക് സവാള കൂടെ ചേർത്ത് വഴറ്റുക. നിറം മാറി വരുമ്പോൾ അരിഞ്ഞ കൂണ്, കാപ്സിക്കം ചേർത്ത് വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. കൂണിൽ നിന്നും വെള്ളമിറങ്ങി വറ്റി തുടങ്ങുമ്പോൾ ചില്ലി സോസ്, കുരുമുളക് പൊടി ചേർക്കുക. ഇതിലേക്ക് ചോറ് ചേർത്ത് നന്നായി യോജിപ്പിക്കുക.
സോയ സോസ് കൂടെ ചേർത്ത് ഇളക്കി യോജിപ്പിക്കുക. അൽപസമയം തീ കൂട്ടി വച്ചു നന്നായി ഇളക്കുക. ചൂടോടെ വിളമ്പാo.
സോയാചങ്‌സ് ഫ്രൈ
.jpg?$p=6b5487a&&q=0.8)
ചേരുവകൾ
സോയ ചങ്‌സ് - 200ഗ്രാം
മുളക്പൊടി - 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
ഗരംമസാല - 1 ടീസ്പൂൺ
സവാള - 1
ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1ടേബിൾസ്പൂൺ
ടൊമാറ്റോ സോസ് - 1 1/2 ടേബിൾസ്പൂൺ
സോയ സോസ് - 1 ടേബിൾസ്പൂൺ
എണ്ണ
ഉപ്പ്
തയ്യാറാക്കുന്ന വിധം
സോയ ചങ്‌സ് തിളച്ച വെള്ളത്തിൽ 30 മിനുട്ട് കുതിർത്തി വെക്കുക. ശേഷം വെള്ളം പിഴിഞ്ഞു കളഞ്ഞു രണ്ടായി മുറിച്ച് വെക്കുക. അതിലേക്ക് ചതച്ച ഇഞ്ചി വെളുത്തുള്ളി, മുളക്പൊടി, മഞ്ഞൾപ്പൊടി, ഗരംമസാല ആവശ്യത്തിന് ഉപ്പ് എന്നിവ പുരട്ടി 3 ടേബിൾസ്പൂൺ എണ്ണയിൽ വറുക്കുക. മൂത്ത് വരുമ്പോൾ അതിലേക്ക് സവാള അരിഞ്ഞത് ചേർത്ത് കൊടുക്കുക. സവാള നിറം മാറി വരുമ്പോൾ അതിലേക്ക് സോസുകൾ ചേർത്ത് ഇളക്കി യോജിപ്പിച്ചു അല്പസമയം കൂടി മൊരിയിച്ചെടുക്കുക.
Content Highlights: mushroom capsicum fried rice soya chunks fry
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..