ചേരുവകള്‍ 

 1. തൊലികളഞ്ഞ വെളുത്തുള്ളി കഴുകി ഉണക്കിയത് - 500 ഗ്രാം 
 2. കാന്താരി മുളക് ഞെട്ടോടു കൂടിയത്  - ഒരു പിടി 
 3. ഇഞ്ചി പൊടിയായി അരിഞ്ഞത് - 30 ഗ്രാം 
 4. കറിവേപ്പില - ആവശ്യത്തിന് 
 5. മഞ്ഞള്‍ പൊടി - 5 ഗ്രാം 
 6. കാശ്മീരി മുളക് പൊടി - 30ഗ്രാം
 7. വറുത്തുപൊടിച്ച ഉലുവ പൊടി -10 ഗ്രാം  
 8. കടുക് ചതച്ചത് - 4ഗ്രാം 
 9. കായം പൊടി - 8  ഗ്രാം 
 10. ഉപ്പ് - ആവശ്യത്തിന് 
 11. വിനാഗിരി - 50 ഗ്രാം
 12. ശര്‍ക്കര/പഞ്ചസാര  - ലേശം ആവശ്യമെങ്കില്‍ 
 13. നല്ലെണ്ണ - 100 മില്ലി 
 14. കടുക് - 5 ഗ്രാം 

തയ്യാറാക്കുന്ന വിധം

ഒരു ചീനച്ചട്ടി ചൂടാക്കി നല്ലെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം കടുക് പൊട്ടിക്കുക. അതിലേക്കു കറിവേപ്പിലയും ഇഞ്ചിയും  വെളുത്തുള്ളിയും ചേര്‍ത്ത്  5 മിനുട്ടു നന്നായി വഴറ്റുക. വെളുത്തുളളി ഒരല്‍പം മൂത്തുവരുമ്പോള്‍ കാന്താരിയും മുളക് പൊടിയും മഞ്ഞളും  ഉലുവാപ്പൊടിയും കടുക് ചതച്ചതും കായവും ഉപ്പും  ചേര്‍ത്ത് ചെറിയ തീയില്‍ നന്നായി വഴറ്റി എല്ലാ ചേരുവകളും യോജിപ്പിച്ചു 2 -3 മിനിറ്റ് പാകം ചെയ്തു മാറ്റിവെയ്ക്കുക. അതിലേക്കു വിനാഗിരിയും ശര്‍ക്കരയും ചേര്‍ത്ത് രുചി പരുവപ്പെടുത്തി തണുത്തതിനു ശേഷം ഒട്ടും നനവില്ലാത്ത ഒരു ഭരണിയില്‍ അടച്ചു വെക്കുക. 

അച്ചാറുകള്‍ പഴകിയതിന് ശേഷം ഉപയോഗിക്കുന്നതാണ് ഉത്തമം. കൊതി കൂടുതലാണെങ്കില്‍  ഉടന്‍ കഴിക്കാനായി കുറച്ചു  മാറ്റിവച്ചതിനു ശേഷം ഭരണിയിലേക്കു മാറ്റുക!

 content Highlight: veluthulli kanthari mulaku achar by malayali master chef suresh pillai