ടക്കേ ഇന്ത്യയില്‍ റൊട്ടിയോടൊപ്പം കഴിക്കാന്‍ അവിടുത്തെ ജനങ്ങള്‍ വെണ്ടക്കയും വഴുതനയും പോലുള്ള പച്ചക്കറികളുപയോഗിച്ചു സബ്ജികള്‍ ഉണ്ടാക്കും അതുപോലെ നമ്മുടെ പ്രാതലില്‍ നാടന്‍ പച്ചക്കറികളും ഉള്‍പ്പെടുത്താം. ദോശക്കും ചപ്പാത്തിക്കുമൊപ്പം കഴിക്കാനൊരുഗ്രന്‍ കറിയാണ് ഇത്.!

ചേരുവകള്‍ 

  • അധികം മൂക്കാത്ത വെണ്ടക്ക- 10 എണ്ണം 
  • സവാള ഉള്ളി- 2 എണ്ണം 
  • പഴുത്ത തക്കാളി- 4 എണ്ണം 
  • പച്ചമുളക് നീളത്തില്‍ കീറിയത്- 3 എണ്ണം 
  • വെളുത്തുള്ളി അല്ലി- 4 എണ്ണം 
  • ഇഞ്ചി ചതച്ചത്- 30gm 
  • കറിവേപ്പില ആവശ്യത്തിന് 
  • ചെറിയ തക്കാളി ടോമോട്ടോ പ ലനീളത്തില്‍ കുറുകെ അരിഞ്ഞത്- 6 എണ്ണം 
  • വെളിച്ചെണ്ണ  30  ml 
  • കടുക് 3gm 
  • കാശ്മീരി മുളക് പൊടി  10 gm 
  • മഞ്ഞള്‍പൊടി  3gm 
  • മല്ലിപൊടി  5gm 
  • കായം പൊടി 2gm 
  • ഗരം മസാല  5gm 
  • മല്ലിയില 1 കെട്ട്

tomoto

തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ വെണ്ടക്ക അഗ്രഭാഗത്ത് വരഞ്ഞതിനു ശേഷം ഒരു പാനില്‍ എണ്ണ  ഒഴിച്ച് ചെറിയ ചൂടില്‍ ഒരല്‍പം ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് വഴറ്റി മാറ്റി  വെയ്ക്കുക. അതേ പാനില്‍ കടുക് പൊട്ടിച്ചു ഇഞ്ചിയും വെളുത്തുള്ളിയും സവാളയും പച്ച മുളകും കറിവേപ്പിലയും ചേര്‍ത്ത്  വഴറ്റുക. ഉള്ളി നന്നായി വാടുമ്പോള്‍ തീ കുറച്ച് എല്ലാ മസാലകളും ചേര്‍ത്ത് വഴറ്റുക. അതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഒരു തിക്ക് ഗ്രേവി പരുവത്തില്‍ പാകം ചെയ്യുക. അതിലേക്ക് വയറ്റിയ വെണ്ടക്കയും ചെറിയ തക്കാളിയും മല്ലിയിലയും ചേര്‍ത്തിളക്കി ചൂടോടെ വിളമ്പാം.