കേരളത്തിലെ രുചിവൈവിധ്യങ്ങളെ കുറിച്ചറിഞ്ഞാണ് ആ ടൂറിസ്റ്റ് കേരളത്തിലെത്തിയത്. കക്ഷി ഒന്നാന്തരമൊരു ബര്‍ഗര്‍ പ്രേമിയാണ്. സംസാരത്തിനിടക്ക് കേരള രുചിയിലൊരു ബര്‍ഗര്‍ ഇല്ലാത്തതെന്തെന്ന് അദ്ദേഹം ചോദിച്ചു. പരിപ്പുവട ബര്‍ഗറിന്റെ പിറവി അങ്ങനെയായിരുന്നു.
അന്ന് റാവിസിന്റെ തട്ടുകടയില്‍ പരിപ്പുവടയുണ്ടായിരുന്നു. എങ്കില്‍ പിന്നെ ഒന്നു പരീക്ഷിച്ചാലെന്താണെന്ന് തോന്നി. ബര്‍ഗര്‍ ബണ്‍ തയ്യാറാക്കി അതില്‍ സബോളയും തക്കാളിയും ഉര്വച്ചീരയും നിരത്തി. നല്ല ക്രിസ്പിയായ പരിപ്പുവട അതിനുമുകളില്‍ വെച്ചു. മയണൈസില്‍ കറിവേപ്പില ചേര്‍ത്ത് അതും ടൊമാറ്റോ കെച്ചപ്പും ചേര്‍ത്തു. ഒപ്പം രുചിയേറ്റാനായി ബട്ടറും
ഫെലാഫെല് എന്ന ക്രിസ്പിയായ ബര്‍ഗറിന്റെ കേരളസ്റ്റൈല്‍ ഉണ്ടക്കാനാണ് ശ്രമിച്ചത്. സംഗതി എന്തായാലും ക്ലിക്കായി. ബര്‍ഗര്‍ പ്രേമിയായ ടൂറിസ്റ്റിന് സംഗതി 'ക്ഷ' പിടിച്ചു. നമ്മുടെ ഉഴുന്നുവട വെച്ചും ഇത്തരത്തില്‍ കേരള ടേസ്റ്റ് വരുന്ന ബര്‍ഗര്‍ ഉണ്ടാക്കാം. ബോംബെയില്‍ വടാപാവ് വെച്ച ബര്‍ഗര്‍ വിളമ്പാറുണ്ട്. അതിന്റെ കേരള വേര്ഷനെന്ന് ഈ ബര്‍ഗറിനെ പറയാം.
Content Highlights: Burger, Kerala Style Buger