തെക്കന്‍ കേരളത്തിലെ അതിപുരാതനമായ ഒരൊഴിച്ചുകൂട്ടാന്‍..പുളി പിഴിഞ്ഞതു,പുളി കാച്ചിയത് എന്ന ഓമനപ്പേരിലറിയപ്പെടുന്ന വളരെ വേഗത്തില്‍ ഉണ്ടാക്കാവുന്നതും  ചിലവുകുറഞ്ഞതുമായ ഒരു കറി..വകയില്‍ രസത്തിന്റെ അളിയനായ് വരും..!

ചേരുവകള്‍ 
വെളിച്ചെണ്ണ - 20 മില്ലി
കടുക് -5 ഗ്രാം
ചെമന്നുള്ളി വട്ടത്തില്‍ അരിഞ്ഞത് - 4 എണ്ണം 
ഉണക്കമുളക് - 3 എണ്ണം 

മുളക് പൊടി -10 ഗ്രാം 
മല്ലി പൊടി -10 ഗ്രാം
കായം പൊടി -5 ഗ്രാം
ഉലുവ വറുത്ത് പൊടിച്ചത്- 3ഗ്രാം 
ഉപ്പ് - ആവശ്യത്തിന് 
കറിവേപ്പില- ആവശ്യത്തിന് 
വാളന്‍പുളി - നാരങ്ങാ വലിപ്പം ചൂടുവെള്ളത്തില്‍ കുതിര്‍ത്തത് 

കാച്ചുപുളി ഉണ്ടാക്കുന്ന രീതി

ഒരു മണ്‍ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. അതിലേക്ക് ചുവന്നുള്ളിയും ഉണക്കമുളകും മൂപ്പിക്കുക. തീ കുറച്ചതിനു ശേഷം മുളക് പൊടിയും മല്ലിപൊടിയും ഉലുവയും കായവും ചേര്‍ത്ത് ഒരു മിനിട്ടു വഴറ്റുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും പുളിവെള്ളവും രണ്ടര ഗ്ലാസ് വെള്ളവും ചേര്‍ത്ത തിളപ്പിക്കുക. നന്നായി തിളച്ചതിനു ശേഷം ഇളക്കി വാങ്ങിവെയ്ക്കുക..

പഴംചോറും കാച്ചുപുളിയും ഉണക്കമീന്‍ വറുത്തതും പഴയ കാലത്തെ  ഗംഭീര കോമ്പിനേഷനായിരുന്നു..!

Content Highlight: BBC Master Chef Fame, Kachupuli Recipie, Malayalee master Chef, Chef Suresh Pillai, Kachupuli Recipie