മീന്‍ മുളകിട്ടത്
- മീന്‍ - അരക്കിലോ
- ചുവന്നുള്ളി - 6-7 എണ്ണം
- വെളുത്തുള്ളി ഇഞ്ചി ചതച്ചത് - 1/2 ടേബിള്‍സ്പൂണ്‍
- പച്ചമുളക് - 1
- മുളക്പൊടി - ഒന്നര ടേബിള്‍സ്പൂണ്‍
- മല്ലിപ്പൊടി - 3/4 ടേബിള്‍സ്പൂണ്‍
- മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
- കുരുമുളക്പൊടി - 1/2 ടീസ്പൂണ്‍
- കറിവേപ്പില - 2 തണ്ട്
- ഉലുവ - 1/2 ടീസ്പൂണ്‍
- കുടംപുളി - 3 ഇടത്തരം കഷ്ണം
- ഉപ്പ് - ആവശ്യത്തിന്
- വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
- മീന്‍ വൃത്തിയാക്കി ഇടത്തരം കഷ്ണങ്ങള്‍ ആക്കി വെക്കുക.
- മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ കാല് കപ്പ് വെള്ളത്തില്‍ കലക്കി വെക്കുക.
- കുടംപുളി അല്പം വെള്ളത്തില്‍ ഇട്ട് വെക്കുക.
- ചട്ടി ചൂടാക്കി എണ്ണയൊഴിച്ചു അതിലേക്ക് ഉലുവ ചേര്‍ത്ത് കൊടുക്കുക.
- ഉലുവ മൂത്ത് വരുമ്പോള്‍ അതിലേക്ക് അരിഞ്ഞ ചുവന്നുള്ളി, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, രണ്ടായി കീറിയ പച്ചമുളക്, 1 തണ്ട് കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക.
- ചുവന്നു വരുമ്പോള്‍ അതിലേക്ക് വെള്ളത്തില്‍ കലക്കിയ പൊടികള്‍ ചേര്‍ത്ത് ഇളക്കി കൊടുക്കുക.
- എണ്ണ തെളിഞ്ഞു വരുന്ന പരുവം ആകുമ്പോള്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക.
- അതിലേക്ക് പുളി ചേര്‍ത്ത് കൊടുക്കാം
- ഉപ്പ് ചേര്‍ത്ത് കൊടുക്കുക.
- അതിലേക്ക് മീന്‍ കഷ്ണങ്ങളും കൂടി ചേര്‍ത്ത് കൊടുക്കുക.
- കറിയില്‍ പുളി ഇറങ്ങി മീന്‍ വെന്ത് വരുമ്പോള്‍ ബാക്കി കറിവേപ്പിലയും കുരുളക്പൊടി, അല്പം വെളിച്ചെണ്ണയും മുകളില്‍ തൂവി അടുപ്പില്‍ നിന്നും മാറ്റാം.
- (ആവശ്യമെങ്കില്‍ തക്കാളി കൂടി ചേര്‍ക്കാവുന്നതാണ്)
ബീന്‍സ് ബീറ്റ്റൂട്ട് കാരറ്റ് തോരന്‍
- ബീന്‍സ് - 10 എണ്ണം
- ബീറ്റ്റൂട്ട് - ഒന്നിന്റെ പകുതി
- കാരറ്റ് - 1
- ചുവന്നുള്ളി - 6 എണ്ണം
- പച്ചമുളക് - 3 എണ്ണം
- വെളുത്തുള്ളി - 2 അല്ലി
- തേങ്ങ ചിരകിയത് -1 കപ്പ്
- ജീരകം - 1/2 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
- കറിവേപ്പില - 1 തണ്ട്
- കടുക് - 1 ടീസ്പൂണ്‍
- ഉപ്പ് - ആവശ്യത്തിന്
- വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂണ്‍
- ബീന്‍സ്, ബീറ്റ്റൂട്ട്, കാരറ്റ്, ചുവന്നുള്ളി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞു വെക്കുക.
- എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
- അതിലേക്ക് മറ്റുള്ള ചേരുവകള്‍ എല്ലാം കൈ കൊണ്ട് തിരുമ്മി യോജിപ്പിച്ച ശേഷം ചേര്‍ത്ത് ഇളക്കി ചെറുതീയില്‍ അടച്ചു വച്ചു വേവിക്കുക.
- ആവശ്യമെങ്കില്‍ മാത്രം അല്പം വെള്ളം ചേര്‍ത്ത് കൊടുക്കാം.
ഗ്രീന്‍പീസ് ഉരുളക്കിഴങ്ങ് ഉലര്‍ത്ത്
- ഗ്രീന്‍പീസ് - 1 കപ്പ് (കുതിര്‍ത്തത്)
- ഉരുളക്കിഴങ്ങ് - 1 വലുത്
- സവാള - 2 എണ്ണം
- പച്ചമുളക് - 1
- ഉണക്കമുളക് ചതച്ചത് - 1 ടേബിള്‍സ്പൂണ്‍
- മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
- കറിവേപ്പില - 1 തണ്ട്
- കടുക് - 1 ടീസ്പൂണ്‍
- ഉപ്പ് - ആവശ്യത്തിന്
- വെളിച്ചെണ്ണ - ഒന്നര ടേബിള്‍സ്പൂണ്‍
- ഗ്രീന്‍പീസും തൊലി കളഞ്ഞു നുറുക്കിയ കിഴങ്ങും ഉപ്പിട്ട് വേവിച്ചു വെക്കുക.
- എണ്ണയൊഴിച്ചു കടുക് പൊട്ടിച്ചു അരിഞ്ഞ സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് മൂപ്പിക്കുക.
Content Highlights: Lunch box recipes