വാഴക്കൂമ്പ് പച്ചക്കായ തോരന്‍

  1. വാഴക്കൂമ്പ് - 1
  2. പച്ചക്കായ - 1
  3. തേങ്ങ ചിരകിയത് - 1/2 കപ്പ്
  4. പച്ചമുളക് - 3 
  5. ചുവന്നുള്ളി - 5 എണ്ണം
  6. കറിവേപ്പില - 2 തണ്ട്
  7. മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍
  8. ജീരകം - 1 ടീസ്പൂണ്‍
  9. കടുക് - 1 ടീസ്പൂണ്‍
  10. വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
  11. ഉപ്പ് - ആവശ്യത്തിന്
  • പച്ചക്കായ ചെറുതായി അരിഞ്ഞു ഉപ്പ് ചേര്‍ത്ത് വേവിച്ചു വെക്കുക.
  • എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു ചെറുതായി അരിഞ്ഞ വാഴക്കൂമ്പ്, തേങ്ങ, പച്ചമുളക്,  ചുവന്നുള്ളി, കറിവേപ്പില ജീരകം, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റി 10 മിനുറ്റ് ചെറുതീയില്‍ വെക്കുക.
  • അതിലേക്ക് വേവിച്ച പച്ചക്കായ കൂടി ചേര്‍ത്ത് യോജിപ്പിച്ചു അല്പസമയം കൂടി ചെറുതീയില്‍ അടച്ചു വച്ചു വേവിക്കുക.


തക്കാളി രസം

  1. തക്കാളി - 3 എണ്ണം
  2. വെളുത്തുള്ളി - 6 അല്ലി
  3. ചുവന്നുള്ളി - 5 എണ്ണം
  4. പച്ചമുളക് - 1
  5. ജീരകം - 1 ടീസ്പൂണ്‍
  6. മുളക്‌പൊടി - 1/2 ടേബിള്‍സ്പൂണ്‍
  7. മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍
  8. കായപ്പൊടി - 1 ടീസ്പൂണ്‍
  9. കുരുമുളക് പൊടി - 1 ടീസ്പൂണ്‍
  10. വെളിച്ചെണ്ണ - 2-3 ടേബിള്‍സ്പൂണ്‍
  11. കറിവേപ്പില - 2 തണ്ട്
  12. ഉപ്പ് - ആവശ്യത്തിന് 
  • ചട്ടി ചൂടാക്കി എണ്ണയൊഴിച്ചു കടുക്, കറിവേപ്പില ചേര്‍ത്ത ശേഷം അതിലേക്ക് ചെറുതായി അരിഞ്ഞ ചുവന്നുള്ളി, പച്ചമുളക് ചതച്ച വെളുത്തുള്ളി, ജീരകം എന്നിവ ചേര്‍ത്ത് വഴറ്റുക.
  • ചുവന്നു വരുമ്പോള്‍ അതിലേക്ക് മുളക്‌പൊടി, മഞ്ഞള്‍പൊടി, കായപ്പൊടി, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് മൂക്കുമ്പോള്‍ അരച്ച തക്കാളി കൂടി ചേര്‍ത്ത് യോജിപ്പിച്ചു തുടരെ ഇളക്കുക.
  • എണ്ണ തെളിഞ്ഞു വരുന്ന പരുവം ആകുമ്പോള്‍ ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. 
  • ആവശ്യമെങ്കില്‍ അല്പം മല്ലിയില കൂടി ചേര്‍ക്കാവുന്നതാണ്.

Content Highlights: Lunch box recipes