ചേമ്പ് ചാറുകറി
==============

ചേമ്പ് - അരക്കിലോ
തേങ്ങ ചിരകിയത് - 1/2 കപ്പ്
വാളന്‍പുളി - ഒരു നെല്ലിക്കാ വലുപ്പത്തില്‍
ചെറിയ ഉള്ളി - 3 എണ്ണം
ജീരകം - 1 ടീസ്പൂണ്‍
കടുക് - 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍
മുളകുപൊടി - 1 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്

ചേമ്പ് ഉപ്പ് മഞ്ഞള്‍പൊടി, മുളക്‌പൊടി എന്നിവ ചേര്‍ത്ത് വേവിക്കുക.
വെന്ത ചേമ്പ് ചെറുതായി തവി കൊണ്ട് ഉടക്കുക.
അതിലേക്ക് തേങ്ങയും  ജീരകവും അരച്ചതും പുളി പിഴിഞ്ഞ വെള്ളവും ചേര്‍ത്ത് കുറുകി വരുന്ന വരെ തിളപ്പിക്കുക.
വെളിച്ചെണ്ണയില്‍ കടുക് പൊട്ടിച്ചു ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി മൂപ്പിച്ചു കറിയിലേക്ക് ചേര്‍ക്കുക.


ബീറ്റ്റൂട്ട് കടല തോരന്‍
===================

ബീറ്റ്‌റൂട്ട് അരിഞ്ഞത് - 1 എണ്ണം
കടല വേവിച്ചത് - 1 കപ്പ്
തേങ്ങ ചിരകിയത് - 1/2 കപ്പ്
സവാള - 1
പച്ചമുളക് - 1 എണ്ണം
മുളക്‌പൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍
കടുക് - 1 ടീസ്പൂണ്‍
കറിവേപ്പില - 2 തണ്ട്
ഉപ്പ് -ആവശ്യത്തിന് 
വെളിച്ചെണ്ണ -ആവശ്യത്തിന്

ബീറ്റ്റൂട്ട് അരിഞ്ഞത്, തേങ്ങ ചിരകിയത്, ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ്, കറിവേപ്പില എന്നിവ കൈ കൊണ്ട് തിരുമ്മി യോജിപ്പിച്ചു വെക്കുക.
വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് കടുകിട്ട് പൊട്ടിയ ശേഷം ബീറ്റ്‌റൂട്ട് ചേര്‍ത്ത് വഴറ്റി ചെറുതീയില്‍ അടച്ചു വെക്കുക.
പകുതി വേവായാല്‍ അതിലേക്ക് വേവിച്ച കടല കൂടി ചേര്‍ത്ത് യോജിപ്പിച്ചു വീണ്ടും ചെറുതീയില്‍ അടച്ചു വച്ചു വേവിക്കുക.

Content Highlighlights: Lunchbox Recipes