പച്ചമാങ്ങ മെഴുക്കുപുരട്ടി

ചേരുവകള്‍

 1. പച്ചമാങ്ങ(അധികം പുളിയില്ലാത്തത്) - 2 എണ്ണം
 2. ചുവന്നുള്ളി അരിഞ്ഞത് - 1 കപ്പ്
 3. പച്ചമുളക് - 2 എണ്ണം
 4. ഉപ്പ്  - ആവശ്യത്തിന്
 5. കറിവേപ്പില - 1 തണ്ട്
 6. കടുക് - 1 ടീസ്പൂണ്‍
 7. വെളിച്ചെണ്ണ  - 1 ടേബിള്‍സ്പൂണ്‍
   

തയ്യാറാക്കുന്ന വിധം

എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു അതിലേക്ക് തൊലി കളഞ്ഞ് നീളത്തില്‍ അരിഞ്ഞ പച്ചമാങ്ങ, ചുവന്നുള്ളി, പച്ചമുളക്, കറിവേപ്പില ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് യോജിപ്പിച്ചു ചെറുതീയില്‍ അടച്ചുവച്ചു വേവിച്ചെടുക്കുക.

ഉരുളക്കിഴങ്ങ് കാരറ്റ് മസാലക്കറി

ചേരുവകള്‍

 1. ഉരുളക്കിഴങ്ങ് (വലുത്) - 1 
 2. കാരറ്റ്  - 1
 3. സവാള  - 2 എണ്ണം
 4. ഇഞ്ചി വെളുത്തുള്ളി ചതച്ചത്  - 1 ടേബിള്‍സ്പൂണ്‍
 5. പച്ചമുളക് - 1 
 6. തക്കാളി - 1
 7. തേങ്ങാപ്പാല്‍ - 1 കപ്പ്
 8. മുളകുപൊടി  -1 ടേബിള്‍സ്പൂണ്‍
 9. മല്ലിപ്പൊടി - 1/2 ടേബിള്‍സ്പൂണ്‍
 10. മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
 11. ഗരംമസാല - 1/2 ടീസ്പൂണ്‍
 12. കറിവേപ്പില - 2 തണ്ട്
 13. ഉപ്പ് - ആവശ്യത്തിന്
 14. എണ്ണ  - 2 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

 • കുക്കറില്‍ എണ്ണ ചൂടാക്കി സവാള അരിഞ്ഞത്, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക.
 • ചുവന്നു വരുമ്പോള്‍ അതിലേക്ക് മസാല പൊടികള്‍ ഓരോന്നായി ചേര്‍ത്ത് മൂപ്പിച്ച ശേഷം തക്കാളി, ഉരുളക്കിഴങ്ങ്, കാരറ്റ് എന്നിവ മുറിച്ചതും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക.
 • പാകത്തിന് ഉപ്പ് ചേര്‍ക്കുക.
 • വെന്ത് വരുമ്പോള്‍ തേങ്ങാപ്പാല്‍ കൂടി ചേര്‍ത്ത ശേഷം അടുപ്പില്‍ നിന്നും മാറ്റുക.

Content Highlights: Lunch box recipes