മീന്‍ തോരന്‍
============

 1. ദശ കട്ടിയുള്ള മീന്‍- അര കിലോ
 2. തേങ്ങ ചിരകിയത് - 1 കപ്പ്
 3. ചുവന്നുള്ളി - 8-10 എണ്ണം
 4. പച്ചമുളക് - 3
 5. ഇഞ്ചി - 1 ചെറിയ കഷണം
 6. വെളുത്തുള്ളി - 2,3 അല്ലി
 7. കറിവേപ്പില - 2 തണ്ട്
 8. വറ്റല്‍മുളക് - 4 എണ്ണം
 9. ജീരകം - 1/2 ടീസ്പൂണ്‍
 10. കടുക് - 1 ടീസ്പൂണ്‍
 11. മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
 12. ഉലുവ - 1/4 ടീസ്പൂണ്‍
 13. ഉപ്പ് - ആവശ്യത്തിന്
 14. വെളിച്ചെണ്ണ - ആവശ്യത്തിന്
 • കഴുകി വൃത്തിയാക്കിയ മീന്‍ ഉപ്പും മഞ്ഞളും ചേര്‍ത്ത് വേവിച്ചു കൈ കൊണ്ടു പൊടിച്ചു വെക്കുക. മുള്ള് ഉണ്ടെങ്കില്‍ മുള്ള് മാറ്റി പൊടിച്ചു വെക്കുക.
 • തേങ്ങ, ജീരകം, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് ചെറുതായി ചതച്ചു (ഒതുക്കി) വെക്കുക.
 • ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ചു കടുക്, ഉലുവ പൊട്ടിച്ചു അതിലേക്ക് വറ്റല്‍മുളക്, ചെറുതായി അരിഞ്ഞ ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക.
 • മൂത്ത് തുടങ്ങുമ്പോള്‍ അതിലേക്ക് ചതച്ച  തേങ്ങകൂട്ട് ചേര്‍ത്ത് ചെറുതീയില്‍ ഇളക്കുക.
 • പച്ചമണം മാറുമ്പോള്‍ അതിലേക് വേവിച്ചു പൊടിച്ച മീന്‍ കൂടി ചേര്‍ത്ത് യോജിപ്പിക്കുക.
 • അല്പനേരം കൂടി ചെറുതീയില്‍ അടച്ചു വച്ചു വേവിച്ച ശേഷം അടുപ്പില്‍ നിന്നും മാറ്റാം.

 

വെള്ളരിക്ക പരിപ്പുകറി
===================

 1. വെള്ളരിക്ക - ഒന്നിന്റെ പകുതി
 2. തുവരപ്പരിപ്പ് - 1/2 കപ്പ്
 3. തേങ്ങ ചിരകിയത് - 1/2 കപ്പ്
 4. മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
 5. ജീരകം - 1/2 ടീസ്പൂണ്‍
 6. കറിവേപ്പില - 1 തണ്ട്
 7. വെളുത്തുള്ളി - 2 അല്ലി
 8. ചുവന്നുള്ളി - 4 എണ്ണം
 9. പച്ചമുളക് - 2 എണ്ണം
 10. കടുക് - 1 ടീസ്പൂണ്‍
 11. ഉപ്പ് - ആവശ്യത്തിന്
 12. വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂണ്‍
 • തുവരപ്പരിപ്പ് ഉപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കാന്‍ വെക്കുക.
 • വെന്തു വരുമ്പോള്‍ ചതുര കഷ്ണങ്ങള്‍ ആക്കിയ വെള്ളരിക്ക കൂടി ചേര്‍ത്ത് വേവിക്കുക.
 • അതിലേക്ക് തേങ്ങ, പച്ചമുളക്, ജീരകം, മഞ്ഞള്‍പൊടി, വെളുത്തുള്ളി, ചുവന്നുള്ളി എന്നിവ അരച്ചു ചേര്‍ത്ത് തിളപ്പിക്കുക.
 • പച്ചമണം മാറി വരുമ്പോള്‍ വെളിച്ചെണ്ണയില്‍ കടുക് പൊട്ടിച്ചു കറിവേപ്പില, ചുവന്നുള്ളി, വറ്റല്‍മുളക് എന്നിവ മൂപ്പിച്ചു ചേര്‍ക്കുക.

Content Highlights: lunch box recipe