ഊണിനൊപ്പം ചെമ്മീൻ ഉരുളക്കിഴങ്ങ് കറിയും തക്കാളി വെണ്ടയ്ക്ക കറിയും
നല്ല ചൂട് ചോറിനൊപ്പം ഉരുളക്കിഴങ്ങ് ചേര്‍ത്ത ചെമ്മീന്‍ മുളക് കറിയും കൂട്ടിന് വെണ്ടയ്ക്ക തക്കാളിക്കറിയും. ഓര്‍ക്കുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറുന്നുണ്ടല്ലേ. നമുക്കിന് ഊണിനൊപ്പം കഴിക്കാന്‍ ഈ രണ്ട് സ്പെഷ്യല്‍ കറികളും തയ്യാറാക്കിയാലോ..
.jpg?$p=b85efc6&&q=0.8)
ആവശ്യമുള്ള സാധനങ്ങൾ
- ചെമ്മീന്‍ - 1/2 കിലോ
- ഉരുളക്കിഴങ്ങ് - 1 വലുത്
- ചുവന്നുള്ളി - 10
- ഇഞ്ചി അരിഞ്ഞത് - 2 ടീസ്പൂണ്‍
- വെളുത്തുള്ളി അരിഞ്ഞത് - 1 ടേബിള്‍സ്പൂണ്‍
- പച്ചമുളക് - 2
- മുളക്പൊടി - 1 ടേബിള്‍സ്പൂണ്‍
- മല്ലിപ്പൊടി - 1/2 ടേബിള്‍സ്പൂണ്‍
- മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
- കുടംപുളി - 2 കഷ്ണം
- കടുക് - 1 ടീസ്പൂണ്‍
- ഉലുവ- 1/2 ടീസ്പൂണ്‍
- കറിവേപ്പില - 2 തണ്ട്
- വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
- ഉപ്പ് - പാകത്തിന്
ചൂടായ എണ്ണയിലേക്ക് കടുക്, ഉലുവ ചേര്‍ത്ത് മൂപ്പിക്കുക. അതിലേക്ക് അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചുവന്നുള്ളി, കറിവേപ്പില ചേര്‍ത്ത് വഴറ്റുക. ചുവന്നു വരുമ്പോള്‍ പൊടികള്‍ ഓരോന്നായി ചേര്‍ത്ത് മൂപ്പിക്കുക. അതിലേക്ക് ചതുരക്കഷ്ണങ്ങള് ആക്കിയ ഉരുളക്കിഴങ്ങ് ചേര്‍ത്ത് 1 മിനുട്ട് വഴറ്റുക. അതിലേക്ക് വൃത്തിയാക്കിയ ചെമ്മീന്‍ കൂടെ ചേര്‍ത്ത് 2 മിനുട്ട് വഴറ്റുക. ശേഷം ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കൊടുക്കുക. കുതിര്‍ത്ത് വച്ച കുടംപുളിയും പാകത്തിന് ഉപ്പും ചേര്‍ത്ത് ചാറ് കുറുകി വരുന്ന വരെ വേവിക്കുക. ചൂടോടെ വിളമ്പാം.
.jpg?$p=02b67ab&&q=0.8)
വെണ്ടക്ക തക്കാളി കറി
- വെണ്ടക്ക - 10
- തക്കാളി - 2
- വെളുത്തുള്ളി അരിഞ്ഞത് - 1 ടേബിള്‍സ്പൂണ്‍
- ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
- മുളക്പൊടി - 2 ടീസ്പൂണ്‍
- കുരുമുളക് പൊടി - 1 ടീസ്പൂണ്‍
- ജീരകം പൊടിച്ചത് - 1/4 ടീസ്പൂണ്‍
- കടുക് - 1 ടീസ്പൂണ്‍
- കറിവേപ്പില - 2 തണ്ട്
- വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂണ്‍
- ഉപ്പ് - പാകത്തിന്
എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. കറിവേപ്പില, നുറുക്കിയ വെണ്ടക്ക ചേര്‍ത്ത് 2 മിനുട്ട് വഴറ്റുക. അതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി, ഇഞ്ചി, വെളുത്തുള്ളി ചേര്‍ത്ത് വീണ്ടും 2 മിനുട്ട് വഴറ്റുക. അതിലേക്ക് മഞ്ഞള്‍പ്പൊടി, മുളക്പൊടി ചേര്‍ത്ത് കൊടുക്കുക. പച്ചമണം മാറിയാല്‍ അല്പം വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് അടച്ച് വച്ച് വേവിക്കുക. വെന്ത് ചാറ് വറ്റി വരുമ്പോള്‍ കുരുമുളക് പൊടി, ജീരകപ്പൊടി ചേര്‍ത്ത് കൊടുക്കുക. ചൂടോടെ ചോറിനൊപ്പം വിളമ്പാം
Content Highlights: lunch box recipe, lunch recipe, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..