ബട്ടർ ഗാർലിക് റൈസ്
ഇന്ന് ഉച്ചയ്ക്ക് ചോറിന് പകരം വ്യത്യസ്തമായ വിഭവം തയ്യാറാക്കി നോക്കിയാലോ. വെളുത്തുള്ളിയും ബട്ടറും ചേര്‍ത്ത് അടിപൊളി ബട്ടര്‍ ഗാര്‍ലിക് റൈസ് തയ്യാറാക്കാം. ഒപ്പം എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചിക്കന്‍ കറിയും.
ആവശ്യമുള്ള സാധനങ്ങള്‍
.jpg?$p=8312ca4&w=610&q=0.8)
- ബസ്മതി അരി - 1 കപ്പ്
- വെളുത്തുള്ളി - 15 അല്ലി
- സ്പ്രിങ് ഒനിയന്‍ അരിഞ്ഞത് - 1/4 കപ്പ്
- വെണ്ണ - 2 ടേബിള്‍സ്പൂണ്‍
- കുരുമുളക് പൊടി - 1 ടീസ്പൂണ്‍
- ഉപ്പ് - പാകത്തിന്
അരി കഴുകി ഊറ്റി വെക്കുക. ഒരു പാനില്‍ അല്പം വെണ്ണ ചൂടാക്കി അതിലേക്ക് 2 അല്ലി വെളുത്തുള്ളി വട്ടത്തില്‍ അരിഞ്ഞു ഗോള്‍ഡന്‍ ബ്രൗണ്‍ ആകുന്ന വരെ വറുത്തു മാറ്റുക. ബാക്കിയുള്ള വെണ്ണ ചൂടാക്കി അതിലേക്ക് ചെറുതായി അരിഞ്ഞ വെളുത്തുള്ളി ചേര്‍ത്ത് വഴറ്റുക. ചുവന്നു പോകരുത്. അതിലേക്ക് കഴുകി വച്ച അരി കൂടെ ചേര്‍ത്ത് 1 മിനുട്ട് വറുക്കുക. അതിലേക്ക് 2 കപ്പ് തിളച്ച വെള്ളം, പാകത്തിന് ഉപ്പ് ചേര്‍ത്ത് അടച്ചു വച്ചു ചെറുതീയില്‍ വേവിക്കുക. (വെള്ളത്തിന് പകരം വെജിറ്റബിള്‍ സ്റ്റോക്ക് അല്ലെങ്കില്‍ ചിക്കന്‍ സ്റ്റോക്ക് ഉപയോഗിക്കാവുന്നതാണ്.) വെള്ളം വറ്റി അരി വെന്ത് വരുമ്പോള്‍ കുരുമുളക് പൊടി, അരിഞ്ഞ സ്പ്രിങ് ഒനിയന്‍ എന്നിവ ചേര്‍ത്ത് കൊടുക്കുക. തീ അണച്ചു വീണ്ടും അല്പനേരം കൂടെ അടച്ചു വെക്കുക. ശേഷം മേലെ വറുത്തു മാറ്റി വച്ചിരിക്കുന്ന വെളുത്തുള്ളി വിതറുക. ചൂടോടെ വിളമ്പാo.
വേവിച്ച അരി ഉപയോഗിച്ചാണ് തയ്യാറാക്കുന്നതെങ്കില്‍
വെണ്ണ ചൂടാക്കി അരിഞ്ഞ വെളുത്തുള്ളി ചേര്‍ത്ത് വഴറ്റുക. അതിലേക്ക് ഉപ്പിട്ട് വേവിച്ച ചോറ് ചേര്‍ത്ത് യോജിപ്പിച്ചു 2 മിനുട്ട് അടച്ചു വെക്കുക. അതിലേക്ക് അരിഞ്ഞ സ്പ്രിങ് ഒനിയന്‍, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. മേലെ വറുത്ത വെളുത്തുള്ളി വിതറി ചൂടോടെ വിളമ്പാo.
ഈസി ചിക്കന്‍ കറി
.jpg?$p=74dd70a&w=610&q=0.8)
ആവശ്യമുള്ള സാധനങ്ങള്‍
- ചിക്കന്‍ - 1/2 കിലോ
- സവാള - 3
- ഇഞ്ചി - ഒരു ചെറിയ കഷ്ണം
- വെളുത്തുള്ളി - 6-7 അല്ലി
- പച്ചമുളക് - 2
- മുളക്പൊടി - 3/4 ടേബിള്‍സ്പൂണ്‍
- മല്ലിപ്പൊടി - 1/2 ടേബിള്‍സ്പൂണ്‍
- മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
- ഗരം മസാല - 1 ടീസ്പൂണ്‍
- കറിവേപ്പില - 2 തണ്ട്
- മല്ലിയില അരിഞ്ഞത് - 1 ടേബിള്‍സ്പൂണ്‍.
- വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
- ഉപ്പ് - പാകത്തിന്
ചുവടുകട്ടിയുള്ള പാത്രത്തില്‍ എണ്ണയൊഴിച്ചു ചൂടാകുമ്പോള്‍ അതിലേക്ക് അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. പാകത്തിന് ഉപ്പ് ചേര്‍ത്ത് കൊടുക്കുക. ചുവന്നു വരുമ്പോള്‍ മസാല പൊടികള്‍ ഓരോന്നായി ചേര്‍ത്ത് മൂപ്പിക്കുക. തുടര്‍ന്ന് ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് യോജിപ്പിക്കുക. പാകത്തിന് വെള്ളം കൂടെ ചേര്‍ത്ത് അടച്ചു വച്ചു വേവിക്കുക. വെന്ത് വരുമ്പോള്‍ ആവശ്യമെങ്കില്‍ മേലെ അരിഞ്ഞ മല്ലിയില കൂടെ വിതറുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..