നുറുക്ക് ഗോതമ്പ് കൊണ്ട് കൊങ്കിണി ശൈലിയില്‍ എളുപ്പത്തില്‍ തയ്യാറാക്കാം 'ഗോഡു അപ്പൊ'


പ്രിയ ആര്‍. ഷേണായ്



സാധാരണ നമ്മള്‍ ഉണ്ടാക്കുന്ന പോലേ അരിപ്പൊടിയോ പച്ചരിയോ അല്ല ഈ ഉണ്ണിയപ്പത്തിലെ താരം.

ഗോഡു അപ്പൊ

ഏതൊരു ഭക്ഷണ രീതിയുടെയും പ്രധാന ആകര്‍ഷണമാണ് മധുരപലഹാരങ്ങള്‍. കൊങ്കണി പാചകരീതിയിലും തനതായ മധുരപലഹാരങ്ങളുണ്ട്. വിശേഷ ദിവസങ്ങളിലും മറ്റ് ആഘോഷങ്ങള്‍ക്കുമൊക്കെ നിറ സാന്നിധ്യമാണ് ഇത്തരം പലഹാരങ്ങള്‍. പൂജകള്‍ക്കും മറ്റും നിവേദ്യമായും ഒക്കെ അവ നമ്മുടെ അടുക്കളകളിലേക്ക് എത്തുന്നു. അങ്ങനൊരു വിഭവമാണ് ഇന്ന് പരിചയപ്പെടുത്താന്‍ പോവുന്നത്. കൊങ്കിണിയില്‍ 'ഗോഡു അപ്പൊ' എന്ന് വിളിക്കുന്ന ഉണ്ണിയപ്പം ആണത്. ഗോഡു എന്നാല്‍ മധുരമെന്നും അപ്പൊ എന്നാല്‍ പണിയാരം എന്നുമാകുന്നു.

ഉണ്ണിയപ്പം നമ്മള്‍ കേരളീയര്‍ക്ക് ഏറെ പരിചിതമാണല്ലോ. എന്നാല്‍ സാധാരണ നമ്മള്‍ ഉണ്ടാക്കുന്ന പോലേ അരിപ്പൊടിയോ പച്ചരിയോ അല്ല ഈ ഉണ്ണിയപ്പത്തിലെ താരം. ഇവിടെ ഗോതമ്പ് അല്ലെങ്കില്‍ നുറുക്ക് ഗോതമ്പ് ആണ് പ്രധാന ചേരുവ. രുചിയിലും ആരോഗ്യപരമായും സമ്പുഷ്ടമാണ് നുറുക്ക് ഗോതമ്പ്. പുറമെ നല്ല മൊരിഞ്ഞും എന്നാല്‍ അകം നല്ല മൃദുലമായ അത്യന്തം രുചികരമായ ഉണ്ണിയപ്പങ്ങളാണിവ. കുട്ടികള്‍ക്ക് ഒരുപാട് ഇഷ്ടമാകും ഇവ.

ആവശ്യമുള്ള സാധനങ്ങള്‍

  • നുറുക്ക് ഗോതമ്പ് - 2 കപ്പ്
  • തേങ്ങാ ചിരകിയത് - ഒന്നര കപ്പ്
  • ശര്‍ക്കര - അര കിലോ
  • ഏലയ്ക്ക - 6-8
  • നെയ്യ് / റിഫൈന്റ് ഓയില്‍ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

നുറുക്ക് ഗോതമ്പ് കഴുകി മൂന്നു മണിക്കൂര്‍ കുതിര്‍ത്തു വെയ്ക്കുക .

തേങ്ങാ, ശര്‍ക്കര, ഏലയ്ക്ക എന്നിവ അല്പം വെള്ളം ചേര്‍ത്ത് നന്നായി അരയ്ക്കുക. നുറുക്ക് ഗോതമ്പ് കുതിര്‍ത്ത വെള്ളം വാര്‍ത്തു കളഞ്ഞു, നന്നായി പിഴിഞ്ഞ് ഇതിലേക്ക് ചേര്‍ക്കുക.

ഇനി ഇത്തിരി തരുതരുപ്പായി അരച്ചെടുക്കുക. മാവിന്റെ അയവ് ഏകദേശം ഇഡ്ഡലിമാവിന്റെ അയവ് പോലെ കട്ടിയായി തന്നെ വേണം.

ഈ മാവ് വീണ്ടും ഒരു മണിക്കൂറോളം അടച്ചു വയ്ക്കുക. ശേഷം സാധാരണ ഉണ്ണിയപ്പം ഉണ്ടാക്കും പോലെ നെയ്യിലോ, എണ്ണയിലോ ചുട്ടെടുക്കാം.

ശ്രദ്ധിക്കുക :

1.ശര്‍ക്കരയില്‍ കരടുണ്ടെങ്കില്‍ അത് അല്പം വെള്ളം ചേര്‍ത്തരച്ചു അരിച്ചെടുക്കാം.

2. മാവിന്റെ അയവു കൂടുതല്‍ നേര്‍ന്നു പോവരുത്. കട്ടിയായി തന്നെ വേണം. അത് കൊണ്ട് തന്നെ ശര്‍ക്കര അരയ്ക്കുമ്പോള്‍ വെള്ളം കൂടിപ്പോവാതിരിക്കാന്‍ ശ്രദ്ധിക്കുക.

Content Highlights: konkini vasari, konkani style food, food, recipe, appo godo

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023


helicopter crash

1 min

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹെലികോപ്ടര്‍ അപകടം; റണ്‍വേ അടച്ചു

Mar 26, 2023

Most Commented