കോവയ്ക്കയും കശുവണ്ടിയും ചേർത്തൊരു രാജകീയ വിഭവം; തെണ്ട്‌ലെ- ബിബ്ബ്യ ഉപ്കരി


പ്രിയ ആർ. ഷേണായ്അല്പം പിഞ്ചു കോവയ്ക്ക ഈ വിഭവം തയ്യാറാക്കാന്‍ കൂടുതല്‍ നല്ലത്.

തെണ്ട്‌ലെ- ബിബ്ബ്യ ഉപ്കരി

കൊങ്കണികളുടെ വിവാഹ സദ്യകള്‍ക്കും മറ്റു വിശേഷവസരങ്ങള്‍ക്കും അല്പം രാജകീയ പരിവേഷമുള്ള വിഭവങ്ങളിലൊന്നാണ് കോവയ്ക്ക- കശുവണ്ടിയുപ്പേരി. തെണ്ട്‌ലെ- ബിബ്ബ്യ ഉപ്കരി എന്നാണ് കൊങ്കണിയില്‍ പേര്. തെണ്ട്‌ലെ എന്നാല്‍ കോവയ്ക്ക എന്നും ബീബ്ബോ എന്നാല്‍ പച്ച കശുവണ്ടി എന്നും അര്‍ത്ഥം. വേനല്‍ക്കാലത്ത് പറമ്പില്‍ കശുമാങ്ങാ പൂത്തു തുടങ്ങുമ്പോള്‍ തൊട്ട് കാത്തിരിക്കുന്ന രുചികളില്‍ ഒന്ന്. പച്ച കശുവണ്ടിയുടെ വിലക്കൂടുതലൊന്നു കൊണ്ട് തന്നെ ഇത്തിരി അപൂര്‍വമായി ഉണ്ടാക്കുന്ന ഉപ്പേരി ആയിരുന്നു അന്ന്. അതുകൊണ്ട് തന്നെ രുചി ഒരു പൊടിക്ക് കൂടുകയും ചെയ്യും.

പച്ചക്കശുവണ്ടി പൊളിച്ച് അതിന്റെ തോട് ചുരണ്ടി എടുക്കുന്നത് തന്നെ അല്പം ബുദ്ധിമുട്ട് ഉള്ള പണിയാണ്. എങ്കിലും അന്നൊക്കെ എല്ലാവരും ചേര്‍ന്ന് ഉത്സാഹത്തോടെ കൂടുമ്പോള്‍ വേഗത്തില്‍ ചെയ്ത് തീരുമായിരുന്നു. അല്പം പിഞ്ചു കോവയ്ക്ക ഈ വിഭവം തയ്യാറാക്കാന്‍ കൂടുതല്‍ നല്ലത്. അങ്ങനെയാണെങ്കില്‍ രണ്ടും ഒരുമിച്ച് പാകത്തിന് വെന്തു വന്നോളും.

ഇനിയിപ്പോള്‍ പച്ച കശുവണ്ടി എല്ലാവര്‍ക്കും കിട്ടിയെന്നു വരില്ലല്ലോ. അങ്ങനെയുള്ളവര്‍ക്ക് ഉണങ്ങിയ കശുവണ്ടിയും എടുക്കാം. ഏതാനും മണിക്കൂറുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ചാല്‍ ഇവയ്ക്കും പച്ചയോളം രുചി കിട്ടും.

കൊങ്കണി സദ്യകളിലെ അനിഷേധ്യ സ്ഥാനമുള്ളയാളെ ഇക്കുറി നിങ്ങളുടെ ഓണസദ്യയിലൊരിടം കൊടുക്കരുതോ?

പാചകരീതിയിലേക്ക്

Also Read

സദ്യക്കൊപ്പം സ്വൽപം മധുരക്കറി ആയാല്ലോ? ...

രുചിയിൽ ഇടിയപ്പത്തേക്കാൾ മുന്നിൽ നിൽക്കുന്ന ...

മത്തങ്ങാ പ്രേമികൾക്കായിതാ ഒരടിപൊളി വിഭവം, ...

വേഗത്തിൽ തയ്യാറാക്കാം, ഏറെ രുചികരവും; ഇത് ...

കടുകിന്റെയും കറിവേപ്പിലയുടെയും ആ ക്ലൈമാക്സാണ് ...

ആവശ്യമുള്ള സാധനങ്ങൾ

  • കോവയ്ക്ക 10 - 15 എണ്ണം
  • കശുവണ്ടി 200 ഗ്രാം
  • തേങ്ങാ 1/2 കപ്പ്
  • കടുക് 1 ടീസ്പൂണ്‍
  • വറ്റല്‍മുളക് 6-8 എണ്ണം
  • വെളിച്ചെണ്ണ 2-3 ടീസ്പൂണ്‍
  • ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

കശുവണ്ടി ചൂട് വെള്ളത്തില്‍ ഒന്നരമണിക്കൂറോളം കുതിര്‍ക്കുക. അതല്ലെങ്കില്‍ ഒരു രാത്രി മുഴുവനും പച്ചവെള്ളത്തിലും ഇട്ട് കുതിര്‍ക്കാം. കശുവണ്ടി പെട്ടെന്ന് വെന്തു കിട്ടാനും മൃദു ആകാനും വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. കോവയ്ക്ക നീളത്തില്‍ അരിയുക.

ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകും വറ്റല്‍മുളക് മൂപ്പിക്കുക. ഇതിലേക്ക് കോവയ്ക്കയും കശുവണ്ടിയും ചേര്‍ക്കുക.

അല്പം നേരം വഴറ്റിയതിനു ശേഷം ഉപ്പും അര കപ്പോളം വെള്ളവും ചേര്‍ത്ത് അടച്ചു വെച്ചു ചെറുതീയില്‍ വേവിയ്ക്കുക.

വെള്ളം വറ്റി രണ്ടും പാകത്തിന് വെന്തു നല്ല മണം വരുമ്പോള്‍ തേങ്ങാ ചേര്‍ക്കുക. നാലഞ്ചു മിനിറ്റുകള്‍ക്ക് ശേഷം വാങ്ങി വെയ്ക്കാം.

(ശ്രദ്ധിക്കുക: പച്ചകശുവണ്ടി കിട്ടുമെങ്കില്‍ അതാണ് കൂടുതല്‍ സ്വാദ്. തോട് പൊളിച്ചു പുറം തൊലി നീക്കിയാല്‍ മതി. കുതിര്‍ക്കേണ്ട കാര്യമില്ല.)

Content Highlights: thenadala bibya upkari, konkani vasari, konkani food, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented