ആഘോഷദിനങ്ങളിൽ മാറ്റ് കൂട്ടാന്‍ കൊങ്കണി സ്‌റ്റൈല്‍ മധുരപലഹാരം 'ഫെണോരി'


പ്രിയ ആർ. ഷെണോയ്കൊങ്കണി വിവാഹങ്ങള്‍ക്കും മറ്റും വിളമ്പുന്ന മധുര പലഹാരങ്ങളില്‍ ഒന്നാണ് ഫെണോരി.

ഫെണോരി

നാട്ടില്‍ ഇനി ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും നാളുകളാണ്. ആഘോഷങ്ങളില്‍ ഒഴിവാക്കാനാവാത്ത ഘടകമാണ് മധുരപലഹാരങ്ങള്‍. വീട്ടില്‍ ഉണ്ടാക്കുകയും ബന്ധുവീടുകളിലും സുഹൃത്തുക്കള്‍ക്കും കൂടെ വീതിച്ചു കൊടുക്കുമ്പോള്‍ സന്തോഷം ഇരട്ടിക്കും. ആഘോഷങ്ങളുടെ മാധുര്യം അതിന്റെ പൂര്‍ണതയില്‍ എത്തിക്കുന്ന സന്തോഷങ്ങള്‍.

ഇന്ന് പരിചയപ്പെടുത്തുന്ന കൊങ്കണി വിഭവമാണ്, 'ഫെണോരി'. കാഴ്ചയില്‍ കാജ പോലെയുള്ള പലഹാരം. തയ്യാറാക്കാന്‍ അല്പം ബുദ്ധിമുട്ടുള്ള ഒരു പലഹാരമാണിത്. എങ്കിലും രുചി കേമമായതു കൊണ്ട് അല്പം കഷ്ടപ്പെട്ടാലും വേണ്ടില്ല എന്ന് പറയാം.കൊങ്കണി വിവാഹങ്ങള്‍ക്കും മറ്റും വിളമ്പുന്ന മധുര പലഹാരങ്ങളില്‍ ഒന്നാണ് ഫെണോരി. മൈദയാണ് പ്രധാന ചേരുവ. വറുത്തെടുക്കുന്ന ഫെണോരി പിന്നീട് പഞ്ചസാര പാനിയില്‍ മുക്കി എടുക്കും. പഞ്ചസാര പൊടിച്ചതിലും ചിലര്‍ പുതഞ്ഞെടുക്കാറുണ്ട്.

ആവശ്യമുള്ള സാധനങ്ങള്‍

  • മൈദ - 500 ഗ്രാം
  • പഞ്ചസാര - 2 കപ്പ്
  • ഏലയ്ക്ക - 8-10
  • വനസ്പതി - 200 ഗ്രാം
  • നെയ്യ് - 100 ഗ്രാം
ആദ്യം മൈദ ആവശ്യത്തിനുള്ള വെള്ളം ചേര്‍ത്ത് ഇത്തിരി സ്റ്റിഫ് ആയി ചപ്പാത്തിക്കെന്ന പോലെ കുഴയ്ക്കുക.

അതില്‍നിന്നും ചെറുനാരങ്ങാ വലുപ്പത്തിലുള്ള ഉരുളകള്‍ ആക്കുക. എത്രത്തോളം നേരിയതായി പരത്താന്‍ പറ്റുമോ അത്രത്തോളം നേരിയ ചപ്പാത്തികള്‍ പരത്തുക .

Also Read

കോവയ്ക്കയും കശുവണ്ടിയും ചേർത്തൊരു രാജകീയ ...

ഇവൻ പുലിയാണ് എന്നുറപ്പിച്ചു പറയാവുന്ന കൊങ്കണി ...

വായിൽ വെള്ളമൂറിക്കും ദാളി തോയ, രുചിയിലും ...

ഊണിനൊപ്പം ഒരു പൊരിച്ച വിഭവം കൂടിയായാലോ? ...

ചിക്കൻ വറുത്തത് മാറി നിൽക്കും ഈ മുരിങ്ങയ്ക്കാ ...

ഇനി ഫെണോരി തയാറാക്കാം. ആദ്യം ഒരു ചപ്പാത്തി എടുക്കുക. ഇതിന്റെ മുകളില്‍ അല്പം നെയ്യ് ഒരു സ്പൂണിലെടുത്തു നന്നായി പുരട്ടുക. അല്പം മൈദാ ഇതിന്റെ മുകളില്‍ വിതറുക .

വീണ്ടും അടുത്ത ചപ്പാത്തി എടുത്തു ആദ്യത്തെ ചപ്പാത്തിയുടെ മുകളിലായി വയ്ക്കുക. ശ്രദ്ധിക്കേണ്ട കാര്യം ഇത്തിരി താഴ്ത്തി വേണം രണ്ടാമത്തെ ചപ്പാത്തി വയ്ക്കാന്‍. അതായത് ആദ്യം വെച്ച ചപ്പാത്തിയുടെ മുകള്‍ ഭാഗം പുറത്തു അല്പം തള്ളി നില്‍ക്കുന്ന രീതില്‍ വേണം വയ്ക്കാന്‍.

വീണ്ടും ഇതിന്റെ പുറത്ത് നെയ്യ് പുരട്ടി മൈദ വിതറി, ഇതിനു മുകളിലായി മൂന്നാമത്തെ ചപ്പാത്തി വെയ്ക്കാം. ഇത്തവണയും അല്പം താഴ്ത്തി വേണം വെയ്ക്കാന്‍. നേരത്തെ വെച്ച രണ്ടു ചപ്പാത്തികളുടെയും മുകള്‍ വശം ഇത്തിരി കാണണം. ഇത് പോലെ ഏഴു ചപ്പാത്തികള്‍ വെയ്ക്കുക. ഒരു പടിക്കെട്ട് പോലെ തോന്നിക്കും കാണാന്‍ .

ഇനി താഴെ നിന്ന് ഈ ചപ്പാത്തികള്‍ പായ ചുരുട്ടും പോലെ മുകളിലേയ്ക്ക് നല്ല മുറുകെ തന്നെ ചുരുട്ടി എടുക്കുക. ഈ റോള്‍ ഒരു സെന്റിമീറ്റര്‍ നീളത്തില്‍ മുറിക്കുക. കഷ്ണങ്ങള്‍ ആയി മുറിക്കുക. ഒരു റോളില്‍ നിന്നും എട്ടും ഒന്‍പതും ഒക്കെ ഫെണോരികള്‍ കിട്ടും.

ഇനി ഓരോ കഷ്ണങ്ങളും ചെറിയ പൂരിയുടെ വലുപ്പത്തില്‍ വീണ്ടും പരത്താം. ഇത്തവണ ശ്രദ്ധിക്കേണ്ട ഒരു കാര്യം ലെയര്‍ കാണുന്ന വശമാണ് പരത്തേണ്ടത് എന്നതാണ്. കൂടാതെ ഒരു വശം മാത്രമേ നിര്‍ബന്ധമായും പരത്താന്‍ പാടുള്ളു.

ഇനി ഡാല്‍ഡ ചൂടാക്കി ഓരോ പൂരിയും വറുത്തു കോരാം. മീഡിയം തീയില്‍ വറത്തുകോരാന്‍ ശ്രദ്ധിക്കണം. നല്ല ബ്രൗണ്‍ നിറം വരണം.

ഇനി നമുക്ക് 2:1 എന്ന അനുപാതത്തില്‍ പഞ്ചസാരയില്‍ വെള്ളം ചേര്‍ത്ത് പാനി തയ്യാറാക്കാം. രണ്ടു നൂല്‍ പരുവമാകുമ്പോള്‍ വാങ്ങി വെച്ച് ഏലയ്ക്ക പൊടി വിതറണം. ഇനി ഓരോ പൂരിയും ഇതിലേക്ക് ചേര്‍ത്ത് ഒന്ന് നന്നായി അമര്‍ത്തി ഉടനെ തന്നെ മാറ്റി ഒരു പരന്ന തളികയില്‍ വയ്ക്കുക. ഫെണോരി തയ്യാര്‍. ചൂടാറിയതിനു ശേഷം ഇത് വായു കടക്കാത്ത പാത്രത്തില്‍ സൂക്ഷിക്കാം.

Content Highlights: konkani sweet fenori recipe, konkani vasari,konkani recipe, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented