ഭജ്ജി അംശേ
ഇലക്കറികള്‍ രുചിക്കപ്പുറം ആരോഗ്യത്തിനും കൂടെ ചേര്‍ന്നാണ് നമ്മള്‍ നമ്മുടെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഇലക്കറികളില്‍ വ്യത്യസ്തത കൊണ്ടുവന്നാല്‍, എന്നും കഴിക്കുമ്പോഴുള്ള മടുപ്പ് ഒഴിവാക്കാം. അത്തരം ഒരു ചീരക്കറി ആണിന്നു പരിചയപ്പെടുത്തുന്ന ഈ കൊങ്കണി വിഭവം.
'ഭജ്ജി അംശേ ' എന്നാണിതിന് കൊങ്കണിയില്‍ വിളിക്കുക.ഭജ്ജി എന്നാല്‍ ചീര. അംശേ എന്ന് വെച്ചാല്‍ പുളി രുചി. പേരില്‍ പറഞ്ഞ പോലെ അല്പം പുളി മുന്നിട്ട് നില്‍ക്കുന്ന ചീര കൊണ്ടുള്ള ഒഴിച്ച് കൂട്ടാനാണിത്. സ്ഥിരം ചീര തോരനും പച്ചടിയിലും നിന്നുമൊക്കെ ഇടക്ക് ഒരു മാറ്റം ആവാം ഈ കറിയിലൂടെ.
ആവശ്യമുള്ള സാധനങ്ങൾ
- ചീര - രണ്ട് കുഞ്ഞ് കെട്ട്
- തേങ്ങാ -1 കപ്പ്
- വറ്റല്‍മുളക് - 8-10
- വാളന്‍പുളി - ഒരു നെല്ലിക്ക വലുപ്പത്തില്‍
- വെളുത്തുള്ളി അല്ലികള്‍ - 8-10
- വെളിച്ചെണ്ണ - 2 ടീസ്പൂണ്‍
- ഉപ്പ് - ആവശ്യത്തിന്
ചീര ചെറുതായി അരിഞ്ഞു ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് വെള്ളമൊഴിച്ചു വേവിയ്ക്കുക. വറ്റല്‍മുളക് അല്പം എണ്ണയില്‍ ചുവക്കെ വറുക്കുക. ഈ വറുത്ത മുളകും തേങ്ങയും പുളിയും കൂടെ നന്നായി അരയ്ക്കുക. ചീര മുക്കാല്‍ വേവാകുമ്പോള്‍ ഈ അരപ്പു ചേര്‍ത്തിളക്കി തിളപ്പിക്കുക. ഒഴിച്ചു കറിയാണെങ്കിലും, അയവ് തീരെ നേര്‍ത്തു പോവരുത്.ഒരിത്തിരി കട്ടിയായി തന്നേ വേണം. നന്നായി തിളച്ചു വരുമ്പോള്‍ വാങ്ങി വെയ്ക്കാം.
ഇനി വെളുത്തുള്ളി അല്ലികള്‍ ( തൊലി നീക്കി മുഴുവനോടെ ) എണ്ണ യില്‍ ചുവക്കെ വറുക്കുക. ഇത് കറിയുടെ മീതെ താളിച്ചൊഴിക്കുക. ഭജ്ജി അംശേ തയ്യാര്‍.
ശ്രദ്ധിക്കുക, കടുകോ കറിവേപ്പിലയോ ഒന്നും തന്നേ ഇതില്‍ ചേര്‍ക്കില്ല.
Also Read
Content Highlights: konkani vasari, konakani food, konkani style food with spinach bajji amse, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..