.
വീണ്ടും ഒരു ചക്കക്കാലം. ഇനി വീടുകളില്‍ ചക്കവിഭവങ്ങളുടെ മേളമായിരിക്കും. അടുക്കള ഭാഗത്തു ഒരു മൂലയില്‍ സൂക്ഷിച്ചു വെയ്ക്കുന്ന ചക്കക്കുരുക്കള്‍ ആണെങ്കില്‍ ചക്കക്കാലം കഴിഞ്ഞാലും പല വിഭവങ്ങളായി പ്രത്യക്ഷപ്പെടും.
കൊങ്കണി വിഭവങ്ങളില്‍ ചക്കക്കുരു, ഉപ്പേരിയായും പല തരം ധാന്യങ്ങള്‍ കൊണ്ടുള്ള കറികളില്‍ കൂട്ടായും ഫ്രൈ ആയും ഒക്കെയുണ്ടാക്കും. ചക്കക്കുരു കൊണ്ടുള്ള ' സുക്കെ ', ' സഘ്‌ളെ ', ' സോങ്ക് ' ഒക്കെ ഏറെ പ്രിയപ്പെട്ട വിഭവങ്ങളാണ്. അവ മറ്റൊരു അവസരത്തില്‍ പരിചയപ്പെടുത്തി തരാം.
ഇന്ന് പരിചയപ്പെടുത്തുന്നത് പലരും മറന്നു പോയ ഒരു കൊങ്കണി വിഭവമാണ്, 'തംബുര '. പേരിലെ ഭംഗി കറിയിലെ ലാളിത്യത്തിനുമുണ്ട്. വെള്ളരിക്കയാണ് ചക്കക്കുരുവിനൊപ്പം ഇതില്‍ ചേര്‍ക്കുക. ചോറിനും കഞ്ഞിക്കുമൊപ്പം ഈ സിമ്പിള്‍ 'തംബുര 'ഏറെ രുചികരമാണ്.
ചേരുവകള്‍
1. വെള്ളരിക്ക - 1/2 കിലോ
2. ചക്കക്കുരു -10-15 എണ്ണം
3. വെളുത്തുള്ളി- 8-10 അല്ലികള്‍
4. വറ്റല്‍ മുളക് - 6-8 എണ്ണം
5. കടുക് - 1 ടീസ്പൂണ്‍
6. വെളിച്ചെണ്ണ - 2-3 ടീസ്പൂണ്‍
7. ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വെള്ളരിക്ക ചെറു ചതുരക്കഷണങ്ങളാക്കുക. ചക്കക്കുരു പുറം തൊലി കളഞ്ഞ് ഒരു ഇടിക്കല്ലില്‍ ഇടിച്ചു ചെറുതായി ചതച്ചെടുക്കുക.
ഇനി ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുകും വറ്റല്‍മുളകും വെളുത്തുള്ളി ചതച്ചതും ചേര്‍ത്ത് മൂപ്പിക്കുക.
വെളുത്തുള്ളി ചുവന്നു വരുമ്പോള്‍ വെള്ളരിക്കയും ചക്കക്കുരുവും ചേര്‍ത്ത് വഴറ്റി ഉപ്പും ചേര്‍ത്ത് ഒന്നരകപ്പ് വെള്ളവുമൊഴിക്കുക.
തിള വരുമ്പോള്‍, ചീനച്ചട്ടി അടച്ചു വെച്ചു ചെറുതീയില്‍ പാകം ചെയ്യുക.
പച്ചക്കറികള്‍ വെന്തു വന്ന് ചാറ് കുറുകി വരുമ്പോള്‍ വാങ്ങി വെയ്ക്കാം. ചാറ് കറിയായിട്ടല്ലെങ്കിലും, ഒരല്പം ചാറോടു കൂടെ പാകം ചെയ്‌തേടുക്കുന്നതാണ് ഇതിന്റെ പരുവം.
Content Highlights: konkani food, konkani food recipes,konkani food items,konkani food menu, konkani food videos


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..