വേഗത്തില്‍ തയ്യാറാക്കാം, ഏറെ രുചികരവും; ഇത് കൊങ്കണി സ്‌റ്റൈല്‍ 'നുച്ചി'


പ്രിയ ആർ. ഷെണോയ്

കൊങ്കണി സ്‌റ്റൈല്‍ തേങ്ങാചോറിന്റെ മറ്റൊരു പ്രത്യേകത അരിക്കും തേങ്ങയ്ക്കും താളിപ്പിനും പുറമെ മറ്റൊരു ചേരുവകളും ഇതില്‍ വേണ്ട എന്നതാണ്.

കൊങ്കണി വിഭവം നുച്ചി

'നുച്ചി ', പേരിലൊരു ഓമനത്തം തോന്നിയെങ്കില്‍ അത്ര തന്നെ എളുപ്പത്തില്‍ തയ്യാറാക്കുന്ന ഒരു കൊങ്കണി വിഭവം. തേങ്ങാച്ചോറിന്റെ ഒരു വകഭേദം എന്നൊക്കെ വേണമെങ്കില്‍ പറയാം. എങ്കിലും പ്രാതലായോ, വൈകീട്ടത്തെ പലഹാരമായും ഒക്കെയായിട്ടാണ് നുച്ചി ഉണ്ടാക്കുക.

പച്ചരി മുറത്തിലിട്ട് താളത്തില്‍ പാറ്റുമ്പോ മുറത്തിന്റെ ഒരു മൂലേലോട്ട് നുറുക്ക് പച്ചരി വന്നൊതുങ്ങി നില്‍ക്കും. അടുത്ത ഒരു തട്ടിന്, മുറത്തില്‍ നിന്നും ഈ നുറുക്ക് പച്ചരി കൃത്യമായി വന്നു കൈകളിലോട്ട് വീഴും. കൗതുകമുള്ള കാഴ്ചയാണത്. ഈ നുറുക്ക് പച്ചരി ആണ് പണ്ട് കാലത്ത് നുച്ചി ഉണ്ടാക്കാന്‍ എടുക്കുക. അതിനൊരു പ്രത്യേക രുചി ആയിരുന്നു. നുറുക്ക് പച്ചരി ഇല്ലെങ്കില്‍ സാദാ പച്ചരി കൊണ്ടോ, അല്ലെങ്കില്‍ ബിരിയാണി ഉണ്ടാക്കുന്ന ഏത് അരി കൊണ്ടും ഇന്ന് നുച്ചി ഉണ്ടാക്കും.



കൊങ്കണി സ്‌റ്റൈല്‍ തേങ്ങാചോറിന്റെ മറ്റൊരു പ്രത്യേകത അരിക്കും തേങ്ങയ്ക്കും താളിപ്പിനും പുറമെ മറ്റൊരു ചേരുവകളും ഇതില്‍ വേണ്ട എന്നതാണ്. അതുകൊണ്ട് തന്നെ വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റും. കുട്ടികള്‍ക്ക് സ്‌കൂളില്‍ ഉച്ചഭക്ഷണമായി കൊണ്ടുപോകാനും ഏറെ ഉത്തമം. കറികളൊന്നും കാര്യമായി വേണ്ട താനും. പാചകരീതിയിലേക്ക്.

ആവശ്യമുള്ള സാധനങ്ങള്‍

Also Read

പെരുമഴയത്ത് ഊണ് ആസ്വദിച്ച് കഴിക്കാൻ ചേമ്പില ...

വിശേഷപ്പെട്ട പ്രസാദം, ചോറിനൊപ്പവും കഞ്ഞിക്കൊപ്പവും ...

രുചിയിൽ ഇടിയപ്പത്തേക്കാൾ മുന്നിൽ നിൽക്കുന്ന ...

മത്തങ്ങാ പ്രേമികൾക്കായിതാ ഒരടിപൊളി വിഭവം, ...

കടുകിന്റെയും കറിവേപ്പിലയുടെയും ആ ക്ലൈമാക്സാണ് ...

  • പച്ചരി - 1 കപ്പ്
  • തേങ്ങ - 1 കപ്പ്
  • ഉപ്പ് - ആവശ്യത്തിന്
താളിക്കാന്‍

  1. കടുക് - 1 ടീസ്പൂണ്‍
  2. ഉഴുന്ന് - 1 ടീസ്പൂണ്‍
  3. ഉലുവ - 1 ടീസ്പൂണ്‍
  4. വറ്റല്‍മുളക് - 3-4 എണ്ണം
  5. വെളിച്ചെണ്ണ -1-2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം

ഒരു വലിയ പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉലുവ, ഉഴുന്ന്, വറ്റല്‍മുളക് എന്നിവ കരിഞ്ഞുപോവാതെ മൂപ്പിക്കുക.

ഇനി ഇതിലേക്ക് കഴുകി വാര്‍ത്തു വെച്ച അരി ചേര്‍ത്തു രണ്ടു മൂന്നു മിനിറ്റുകള്‍ വറുത്തു 2 മുതല്‍ രണ്ടര കപ്പ് വരെ വെള്ളം ചേര്‍ത്തു പാകം ചെയ്യുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കാം. ചോറ് കുഴഞ്ഞു പോവാതെ വേണം വേവിച്ചെടുക്കാന്‍. വെള്ളം വറ്റി ചോറ് പാകത്തിന് വെന്തു വരുമ്പോള്‍ ചോറ് വാങ്ങി വെച്ചതിനു ശേഷം മാത്രം തേങ്ങാ ചേര്‍ക്കുക. നന്നായി മിക്‌സ് ചെയ്യുക. നുച്ചി തയ്യാര്‍.

Content Highlights: konkani vassari, konkani food, nuchi, food, recipe


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented