തേങ്ങാപ്പാലിനൊപ്പം പാളയന്‍കോടന്‍ പഴവും അവിലും; പായസത്തിനു സമം ഈ 'ഹര്‍ശാളെ'


പ്രിയ ആർ. ഷെണോയ്പായസത്തിന്റെ മറ്റൊരു വകഭേദം.

ഹർശാളെ

കാര്‍ത്തിക മാസത്തിലെ ദ്വാദശി നാള്‍ കൊങ്കണികള്‍ തുളസിപൂജ ആഘോഷിക്കും. സ്വാഭാവികമായും ആഘോഷങ്ങള്‍ക്കൊപ്പം ആസ്വദിക്കുന്നത് അന്നത്തെ വിശേഷ രുചികളായിരിക്കുമല്ലോ. തുളസിപൂജയ്ക്കും കാര്യം വ്യത്യസ്തമല്ല. അത്തരം ചില വിഭവങ്ങള്‍ക്കായി മാത്രം കാത്തിരിക്കുന്ന ആഘോഷങ്ങളില്‍ പെടും തുളസിപൂജയും.

'സുര്‍ന്നലി' എന്ന് വിളിക്കുന്ന മധുരമുള്ള ദോശയോടെ ആയിരിക്കും മിക്ക വീടുകളിലും അന്നേ ദിവസം പ്രാതല്‍. വെണ്ണ ചേര്‍ത്ത് കഴിക്കും. കൂടെ കുടങ്ങല്‍ എന്നും മുത്താള്‍ എന്നും വിളിക്കുന്ന കുഞ്ഞിലകള്‍ അരച്ച തേങ്ങാ ചമ്മന്തിയും കാണും. രുചിക്കൊപ്പം ആരോഗ്യത്തിനും ഏറെ നല്ലതാണീ ഇലകള്‍. ഇവ പറമ്പിലും പാടവരമ്പത്തുമൊക്കെ യഥേഷ്ടം കാണാം. മുളപ്പിച്ച ചെറുപയറും കൂര്‍ക്കയും ചേര്‍ത്തുണ്ടാക്കുന്ന തേങ്ങ അരച്ചുള്ള കറിയും കൂര്‍ക്ക മെഴുക്കുപുരട്ടിയുമായിരിക്കും ഉച്ചയൂണിന്. വൈകീട്ടാണ് ഞങ്ങളേവരുടേം ഇഷ്ട വിഭവമായ 'ഹര്‍ശാളെ'യുടെ വരവ്. ഇന്ന് പരിചയപ്പെടുത്തുന്ന വിഭവവും ഹര്‍ശാളെ തന്നെ.

പേരിലെ കൗതുകം പോലെത്തന്നെയാണ് രുചിയിലും. പായസത്തിന്റെ മറ്റൊരു വകഭേദം. എന്നാലത്രേം മെനക്കേടില്ല താനും. പാളയംകോടന്‍ അല്ലെങ്കില്‍ മൈസൂര്‍ പൂവന്‍ എന്ന് പേരുള്ള പഴമാണ് പ്രധാനി. അതോണ്ട് തന്നെ 'കേള്യ ഹര്‍ശാളെ' എന്നും എടുത്ത് പറയാറുണ്ട്. കേളേ എന്ന് വെച്ചാല്‍ കൊങ്കണിയില്‍ പഴം എന്നര്‍ത്ഥം. കൂടെ തേങ്ങാപ്പാലും അവിലും കാണും. പഴത്തിന് പകരം മാമ്പഴക്കാലത് പഴുത്ത മാമ്പഴം ചേര്‍ത്തും, വേനല്‍ക്കാലത്ത് ഷമാം അല്ലെങ്കില്‍ ചിബ്ബഡ് എന്ന പഴവര്‍ഗം ചേര്‍ത്തും ഹര്‍ശാളെ തയ്യാറാക്കും. എന്നിരുന്നാലും എന്നും ഒരു പൊടിക്കിഷ്ടം കൂടുതല്‍ പഴം ചേര്‍ത്തുള്ള ഹര്‍ശാളെയോട് തന്നെ.

ചേരുവകള്‍

  • തേങ്ങാപ്പാല്‍ - 4 കപ്പ്
  • ശര്‍ക്കര - ആവശ്യത്തിന്
  • പാളയങ്കോടന്‍ പഴം - 4-5 എണ്ണം
  • ഏലയ്ക്ക - 8-10 എണ്ണം
  • വെള്ള അവില്‍ - ഇഷ്ടാനുസരണം
തേങ്ങാപാല്‍ തയാറാക്കി വെയ്ക്കുക. ഒന്നാം പാലും രണ്ടാം പാലുമൊക്കെ ഒരുമിച്ചു തന്നെ മിക്‌സ് ചെയ്ത് വെയ്ക്കുക. വേര്‍തിരിക്കേണ്ടതില്ല.
ഇതിലേക്ക് ശര്‍ക്കര ചീകിയതു ചേര്‍ത്ത് നന്നായി ഇളക്കണം. പാളയങ്കോടന്‍ പഴം കൈ കൊണ്ട് നന്നായി ഉടച്ചു ഇതിലേക്ക് ചേര്‍ക്കാം. ഏലയ്ക്കാപ്പൊടി മീതെ വിതറാം .

Also Read

ഊണ് കുശാലാക്കാൻ കൊങ്കിണി സ്റ്റൈൽ 'ബട്ടാടാ ...

ഊണിനൊപ്പം ഒരു പൊരിച്ച വിഭവം കൂടിയായാലോ? ...

ചിക്കൻ വറുത്തത് മാറി നിൽക്കും ഈ മുരിങ്ങയ്ക്കാ ...

ആഘോഷദിനങ്ങളിൽ മാറ്റ് കൂട്ടാൻ കൊങ്കണി സ്‌റ്റൈൽ ...

മാവ് പുളിപ്പിക്കണ്ട, അരിയില്ല; പ്രാതലിന് ...

ഇത്രേം ആണ് തയ്യാറാക്കി വെക്കേണ്ടത്. പാത്രത്തിലാക്കി വിളമ്പുമ്പോള്‍ മാത്രം അതിലേക്ക് ഓരോ പിടി അവില്‍ ചേര്‍ത്ത് വിളമ്പുക. (നേരത്തെ തന്നെ ഹര്‍ശാളെയില്‍ അവില്‍ മിക്‌സ് ചെയ്തു വെയ്ക്കരുത്.

ശ്രദ്ധിക്കുക :
1. ശര്‍ക്കരയില്‍ കരട് കാണാനുള്ള സാധ്യത ഉണ്ടെങ്കില്‍, ശര്‍ക്കര അല്പം വെള്ളം ചേര്‍ത്ത് ചൂടാക്കി ഉരുക്കുക. പാനിയാക്കേണ്ടതില്ല. ഇത് അരിച്ചെടുത്തു നന്നായി ചൂടാറി തണുത്തതിനു ശേഷം മാത്രം തേങ്ങാപ്പാലില്‍ ചേര്‍ക്കുക.

2. തേങ്ങാപ്പാല്‍ ചൂടാക്കാറില്ല.

3. പഴത്തിനു പകരം മാമ്പഴമോ ഷമാമോ ചേര്‍ക്കാം. മാമ്പഴം ഉടച്ചും ഷമാം അരിഞ്ഞും തേങ്ങാപ്പാലില്‍ ചേര്‍ക്കാം.

Content Highlights: konkani vasari, konkani food, harshale, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented