ഉണക്ക നെല്ലിക്ക ചേർത്തരച്ച കൊങ്കണി സ്റ്റൈൽ മത്തിക്കറി


പ്രിയാ ആർ ഷെണോയ്

2 min read
Read later
Print
Share

. മീൻകറികളിൽ കായം, മുള്ളിലവ് കായകൾ, ഉണക്ക നെല്ലിക്ക ഇവയൊക്കെ ചേർക്കുന്നത് കൊങ്കണി മീൻ രുചികളുടെ സവിശേഷതകളാണ്.

കൊങ്കണി സ്റ്റൈൽ മത്തിക്കറി

മീൻ വിഭവങ്ങളിലും തന്നതായ രുചികൂട്ടുകളും പൊടിക്കൈകളുമുണ്ട് കൊങ്കണി വീടുകളിൽ. മിക്കതും തലമുറകളായി പിന്തുടരുന്ന രീതികളുമാണ്. മീൻകറികളിൽ കായം, മുള്ളിലവ് കായകൾ, ഉണക്ക നെല്ലിക്ക ഇവയൊക്കെ ചേർക്കുന്നത് കൊങ്കണി മീൻ രുചികളുടെ സവിശേഷതകളാണ്. അത്തരത്തിൽ ഒരു രുചിക്കൂട്ടാണ് ഇന്ന് പരിചയപ്പെടുത്താൻ പോവുന്ന മത്തിക്കറിയുടേത്.

മത്തിയുടെ സ്വതസിദ്ധമായ ആ ഉളുമ്പ് മണം കുറയ്ക്കാനും, രുചി അങ്ങേയറ്റം കൂട്ടാനും മത്തിക്കറിയിൽ മാത്രം ഉപയോഗിക്കുന്ന പ്രധാന ചേരുവയാണ് ഉണക്ക നെല്ലിക്ക. മലബാർ പ്രദേശങ്ങളിൽ ചിലയിടത്ത് പച്ചനെല്ലിക്ക ചേർത്ത് മത്തിക്കറി വെയ്ക്കുന്നത് കേട്ടിട്ടുണ്ട്.

പണ്ടൊക്കെ പറമ്പിലെ നെല്ലിമരത്തിലെ കുഞ്ഞ് നെല്ലിക്ക മുഴുവനോടെ ദിവസങ്ങളോളം , നല്ല കറുത്ത നിറത്തിൽ കല്ലിച്ചു വരുന്ന വരെ വെയിലത്തുണക്കി എടുത്ത് കുപ്പിയിൽ സൂക്ഷിച്ചു വെയ്ക്കും. ഇപ്പോഴൊക്കെ ആയുർവേദ പച്ച മരുന്ന് ലഭിക്കുന്ന അങ്ങാടിക്കടകളിലും ഇവ ലഭ്യമാണ്. ഇനി പാചകരീതിയിലേക്ക് കടക്കാം.

ചേരുവകൾ

മത്തി ( ഇടത്തരം വലുപ്പത്തിൽ ) - 10- 15
മല്ലി -4 വലിയ സ്പൂൺ
വറ്റൽ മുളക് - 15-20 എണ്ണം
ഉണക്ക നെല്ലിക്ക - 4 എണ്ണം
വെളുത്തുള്ളി - 3 അല്ലികൾ
കറിവേപ്പില -1 കതിർപ്പ്
കുരുമുളക് - 1 ടീസ്പൂൺ
ഉലുവ - 1/2 ടീസ്പൂൺ
കടുക് - 1 ടീസ്പൂൺ
തേങ്ങാ തിരുമ്മിയത് -1കപ്പ്‌
വാളൻ പുളി - 1 ചെറുനാരങ്ങാ വലുപ്പത്തിൽ
പച്ചമുളക് - 2
വെളിച്ചെണ്ണ 3-4 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില അല്പം

തയ്യാറാക്കുന്ന വിധം

ആദ്യം മല്ലി ,വറ്റൽ മുളക് , കുരുമുളക് , വെളുത്തുള്ളി , ഉണക്കനെല്ലിക്ക , കറിവേപ്പില എന്നിവ അല്പം എണ്ണയിൽ ചെറുതീയിൽ ചുവക്കെ വറുത്തെടുക്കുക. ഇത് എണ്ണയിൽ നിന്നും മാറ്റി വെയ്ക്കുക. അതേ എണ്ണയിൽ കടുകും ഉലുവയും വറുത്തു പ്രത്യേകം മാറ്റി വെയ്ക്കുക.

തേങ്ങ തിരുമ്മിയതും , ആദ്യം വറുത്തു മാറ്റിയ ചേരുവകളും വാളൻ പുളിയും ചേർത്ത് നല്ല മഷി പോലെ അരച്ചെടുക്കുക. അവസാനം മാത്രം ഇതിലേക്ക് കടുക് ഉലുവ ചേർത്ത് അധികം അരയാതെ (നാലോ അഞ്ചോ സെക്കൻഡുകൾ മാത്രം ) എടുക്കുക. ഈ അരപ്പ് ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് തിളപ്പിക്കുക..

ഇതിലേക്ക് പച്ചമുളക് നെടുകെ കീറിയതും മഞ്ഞൾ പൊടിയും ചേർക്കുക. തിളച്ചു വരുമ്പോൾ ഇതിലേക്ക് മത്തി ചേർത്ത് തീ കുറച്ചു ഒരു പത്തു മിനിറ്റുകളോളം തിളപ്പിക്കുക‌. കറി പാകാമാകുമ്പോൾ തീ കെടുത്തി അതിലേക്ക് പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ചേർക്കുക.

Content Highlights: konkani style fish curry, fish curry kerala, konkani recipe, malayalam recipe, konkani food items

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented