ചോറിനൊപ്പം കഴിക്കാന്‍ സന്നാ ഖൊട്ടോ; ഇത് നല്ല എരിവുള്ള ഇലയപ്പം


By പ്രിയാ ആർ ഷെണോയ്

2 min read
Read later
Print
Share

സന്നാ ഖൊട്ടോ

ലയടകള്‍ എന്നും നമ്മള്‍ മലയാളികളുടെ ഇഷ്ടഭക്ഷണമാണ്. കുഴച്ച അരിപ്പൊടിയുടെയോ അരച്ച പച്ചരിയുടെയോ അകത്തു നല്ല മധുരം കിനിയുന്ന തേങ്ങാക്കൂട്ട്. അതിന് മെമ്പൊടിയായി ആവിയില്‍ വെന്ത വാഴയിലൂടെ മണവും. ഹാ! എന്താ രുചി അല്ലേ?

ഇത്തരത്തിലുള്ള ഇലയടകളുടെ രുചിയുടെ രഹസ്യം തീര്‍ച്ചയായും ഈ ഇലകള്‍ വെന്തു വരുമ്പോഴുള്ള തനത് മണം തന്നെയാണ് . കൊങ്കണികള്‍ ഇലയടകള്‍ക്കായി വാഴയിലയ്‌ക്കൊപ്പം തന്നെ മഞ്ഞളിലയും തേക്കിലയും ചെമ്പകത്തിന്റെ ഇലകള്‍ വരെയും എടുക്കാറുണ്ട്.

മഞ്ഞളിലയുടെ അല്പം രൂക്ഷമായ മണം ഇലയടകളില്‍ ചെന്ന് ലയിക്കുമ്പോള്‍ ഇലയടയുടെ രുചി ഒരു പടി മുന്നില്‍ നില്‍ക്കും. ' പത്തോളി 'എന്നാണീ വിഭവത്തിന്റെ പേര്. ചക്കയപ്പം ആണെങ്കില്‍ ചെമ്പകത്തിന്റെ ഇലയിലും തേക്കിലയിലും ഉണ്ടാക്കും. ആ തനത് മണത്തിനൊപ്പം വെന്ത തേക്കിലകളുടെ ഇളം ചുവപ്പ് നിറം കൂടെ ചേരുമ്പോള്‍ ചക്കയപ്പത്തിന്റെ മാറ്റ് കൂടും.

ഇത്രയും പറഞ്ഞത് മധുരം നിറഞ്ഞ ഇലയപ്പങ്ങളുടെ വിശേഷങ്ങള്‍. എന്നാലിന്ന് പരിചയപ്പെടുത്തുന്ന വിഭവം നല്ല എരിവുള്ള, ചോറിനൊപ്പം കറിയായി കഴിക്കുന്ന കൊങ്കണി സ്‌പെഷ്യല്‍ ' സന്നാ ഖൊട്ടോ ' എന്ന ഒരു വിശേഷ ഇലയപ്പം. പേരിലെ 'ഖൊട്ടോ ', ബാസ്‌കറ്റ് എന്നര്‍ത്ഥം. നാല് പ്ലാവിലകള്‍ പച്ച ഈര്‍ക്കിലി വെച്ചു കോട്ടി ബാസ്‌കറ്റ് പോലാക്കി അതില്‍ മാവ് നിറച്ചു ആവിയില്‍ വേവിച്ചെടുക്കും.

അല്ലെങ്കില്‍ നമ്മുടെ പറമ്പുകളില്‍ യഥേഷ്ടം കാണപ്പെടുന്ന വട്ടയിലയില്‍ പൊതിഞ്ഞെടുക്കുകയും ആവാം . ഇന്ന് പരിചയപ്പെടുത്തുന്ന സന്നാ ഖൊട്ടോ, വട്ടയിലയില്‍ പൊതിഞ്ഞെടുത്തതാണ്.ചോറിനൊപ്പം കറിയായി ആണ് സന്നാ ഖൊട്ടോ വിളമ്പുക.

മിക്കവാറും കൂട്ടിനു പരിപ്പ് കറിയായിരിക്കും. മീതെ വെളിച്ചെണ്ണ നിര്‍ബന്ധം. പണ്ടൊക്കെ പപ്പടം കാച്ചിയ വെളിച്ചെണ്ണ വീടുകളില്‍ സൂക്ഷിച്ചു വെയ്ക്കും. ഈ വെളിച്ചെണ്ണ മീതെ ഒഴിച്ചും സന്നാ ഖൊട്ടോ കഴിക്കും.സന്നഖോട്ടോയുടെ മാവില്‍ വെറുതെ സവാള അരിഞ്ഞു ചേര്‍ത്തുണ്ടാക്കുന്നതാണ് അടിസ്ഥാനമായ രീതി.

എന്നാല്‍ രുചിയും ഗുണവും കൂട്ടാന്‍ ഇലക്കറികളുടെ വിഭാഗത്തിലെ ഏതിലകളും അരിഞ്ഞു ചേര്‍ക്കാവുന്നതാണ്. മുരിങ്ങയില , ഉലുവചീര, സാദാ ചീര, ക്യാബേജ്, പിഞ്ചു ചേമ്പില ഒക്കെ പോഷകത്തിനൊപ്പം രുചിയും കൂട്ടും. ഇവിടെ ചേര്‍ത്തിരിക്കുന്നത് പൊടിയായി അരിഞ്ഞ ഉലുവചീരയാണ്.

പാചകരീതിയിലേക്ക് :

ചേരുവകള്‍ :
1.പച്ചരി 1 കപ്പ്
2.തുവരപ്പരിപ്പ് 1/2 കപ്പ്
3.വറ്റല്‍മുളക് 10-15 എണ്ണം
4. തേങ്ങാ 3/4 കപ്പ്
5. വാളന്‍ പുളി ഒരു കുഞ്ഞ് കഷ്ണം
6.സവാള 1 വലുത്
7. ഉലുവ ചീര ഒരു കെട്ട്.
8.ഉപ്പ് ആവശ്യത്തിന്

പച്ചരിയും തുവരപരിപ്പും കഴുകി ഒരു മണിക്കൂറെങ്കിലും വെള്ളത്തില്‍ കുതിര്‍ക്കുക. തേങ്ങാ, വറ്റല്‍മുളക്,പുളി എന്നിവ ആദ്യം അല്‍പ്പം വെള്ളമൊഴിച്ചു നന്നായി അരച്ചെടുക്കുക.
ശേഷം അരിയും പരിപ്പും ചേര്‍ത്ത് ശകലം തരുതരുപ്പായി അരച്ചെടുക്കുക.വെള്ളം അധികമാകരുത്. മാവ് നല്ല കട്ടിയായി തന്നെ വേണം.

ഇതിലേക്ക് ഉപ്പും സവാള ചെറുതായി അരിഞ്ഞതും, ഇലവര്‍ഗങ്ങള്‍ ചേര്‍ക്കുന്നുണ്ടെങ്കില്‍ അതും അരിഞ്ഞു ചേര്‍ത്ത് നന്നായി ഇളക്കുക. ഇതില്‍ ചേർത്തിരിക്കുന്നത് ഉലുവചീരയാണ്. ഇനി വട്ടയില ആണെങ്കില്‍ മാവ് അതില്‍ വെച്ച് താഴെ കൊടുത്ത ചിത്രങ്ങളില്‍ കാണുന്ന പോലെ മടക്കുക.

ഈ ഇലയപ്പങ്ങള്‍ ഇഡ്ഡലി ചെമ്പില്‍ നിരത്തിവെച്ചു 15-20 മിനിറ്റുകള്‍ ആവി കയറ്റുക.പാകത്തിന് വെന്തു വരുമ്പോള്‍ വാങ്ങി വെയ്ക്കാം. കഴിക്കാന്‍ നേരം മീതെ പച്ച വെളിച്ചെണ്ണ കൂടെ ഒഴിച്ചാല്‍ സ്വാദ് കൂടും.

ഇനി ഇലയപ്പം എന്നാ രീതിയില്‍ അല്ലാതെ സാദാ കിണ്ണത്തപ്പം ആയും സന്നാ ഖൊട്ടോ ഉണ്ടാക്കാം. അന്നേരം ഇതിനെ ' മുദ്ദോ ' എന്നും കൊങ്കണിയില്‍ വിളിക്കും. ഒരു കിണ്ണത്തില്‍ വെളിച്ചെണ്ണ പുരട്ടി ഇതേ മാവ് ഒഴിച്ചു ഇഡ്ഡലി ചെമ്പില്‍ വെച്ചു ആവിയില്‍ വേവിച്ചെടുക്കാം

Content Highlights: Sanna Khotto konkani recipe, konkani food items, konkani food recipes, konkani recipes

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pathrode

3 min

എരിവും അല്പം പുളിയും ചേർന്ന ചേമ്പില കൊണ്ടുള്ള കിടിലൻ പത്രോട; കൊങ്കണി രുചി

May 30, 2023


konkani

2 min

കോവയ്ക്കയും മുരിങ്ങക്കയും ചക്കക്കുരുവും ചേർത്ത കൊങ്കണി സ്റ്റൈൽ ഉപ്കരി

Apr 28, 2023


recipe

2 min

വേനലിന്റെ കടുപ്പം കുറയും മുൻപേ പച്ചമാങ്ങാ 'പുഡ്ഢി നോൺച്ചേ' ഉണ്ടാക്കിയാലോ?

May 15, 2023

Most Commented