പൊങ്കലിനോട് സാമ്യം, മധുരമൂറും കൊങ്കണി ഖിച്ചടി


പ്രിയാ ആർ ഷെണോയ്

തമിഴ് നാട്ടിലേ പൊങ്കലിനോട് സാമ്യമുള്ള പലഹാരം.

കൊങ്കണി ഖിച്ചടി

നു മകരം മാസങ്ങളിൽ കൊങ്കണി വീടുകളിൽ ഉറപ്പായും ഉണ്ടാക്കുന്ന ഒരു മധുര പലഹാരമുണ്ട്, അതാണ്‌ ഖിച്ചടി. വടക്കേ ഇന്ത്യയിലെ ഖിച്ടിയിൽ നിന്നും നല്ല വ്യത്യാസമുണ്ട് ഈ ഖിച്ചടിക്ക്. പച്ചരിയും ചെറുപയർപരിപ്പും ശർക്കരയും തേങ്ങയുമാണ് പ്രധാന താരങ്ങൾ. തമിഴ് നാട്ടിലേ പൊങ്കലിനോട് സാമ്യമുള്ള പലഹാരം.

പണ്ടൊക്കെ ചെറുപയർ മുഴുവനോടെ വറുത്ത് പിന്നീട് പൊടിച്ച് മുറത്തിൽ വെച്ചു പാറ്റി എടുക്കുമായിരുന്നുത്രെ. ജോലിഭാരം കൂടുതലായിരുന്നുവെങ്കിലും ആ ഖിച്ചടിയുടെ നിറം നല്ല ഇരുണ്ടത് ആയിരിക്കും. നിറം എത്രത്തോളം കറുക്കുന്നുവോ അത്രത്തോളം രുചിയും ഭംഗിയും കൂടും എന്നാണ് വെപ്പ്. ഇപ്പോഴൊക്കെ എളുപ്പത്തിന് ചെറുപയർപരിപ്പ് ആണെടുക്കുക.

ചൂടോടെ വരട്ടിയെടുത്ത ഖിച്ചടി തളികയിൽ തട്ടിപ്പൊത്തി വെച്ചതിനു ശേഷം നിർബന്ധമായും ചെയ്യുന്ന ഒന്നാണ് ചെറുപഴം കൊണ്ട് അലങ്കരിക്കൽ. ഞാലിപ്പൂവൻ പഴമാണ് സാധാരണ എടുക്കുക. അതിങ്ങനെ വട്ടത്തിൽ അരിഞ്ഞു ഖിച്ചടിക്ക് മീതെ അവിടവിടായി വെയ്ക്കും.

ഉച്ച നേരത്തായിരിക്കും വീടുകളിൽ പണ്ടൊക്കെ ഇതുണ്ടാക്കുക. രണ്ടോ മൂന്നോ തളികയിൽ ഖിച്ചടി പരത്തി പഴവും വെച്ചു കഴിഞ്ഞാൽ പിന്നൊരു മുണ്ട് മീതെയിട്ട് മൂടി വെയ്ക്കും. അതു കഴിഞ്ഞൊരു കാത്തിരിപ്പാണ്. വൈകുന്നേരം ആകുമ്പോഴേക്കും ഇത് അല്പം ഉറച്ചു സെറ്റ് ആവും. അപ്പോൾ പരന്ന തവി വെച്ചു മുറിച്ച് ഓരോ കഷ്ണങ്ങളാക്കി വിളമ്പും. മീതെ പഴം അരിഞ്ഞതും കൂടെ കിട്ടിയാൽ അത്‌ ബോണസ്. അത്രയും നേരത്തേ കാത്തിരിപ്പ് നല്ല മധുരമായി നാവിൽ നിറയുമ്പോഴുള്ള രുചി പറഞ്ഞറിയിക്കാനാവില്ല.

ചേരുവകൾ

പച്ചരി - 1 കപ്പ്
ചെറുപയർ പരിപ്പ് - 1 കപ്പ്
തേങ്ങാ തിരുമ്മിയത് - 3 കപ്പ്
ശർക്കര - 1/2 കിലോ
നെയ്യ് - 1/4 കപ്പ്
ഏലയ്ക്ക - 8 -10 എണ്ണം

തയ്യാറാക്കുന്ന വിധം

ആദ്യം ചെറുപയർപരിപ്പ് ചെറുതീയിൽ വറുക്കുക. നല്ല മണം വന്ന് നിറം മാറണം. ചൂടാറിയതിനു ശേഷം പച്ചരിയും ചെറുപയർപരിപ്പും നന്നായി കഴുകി എടുക്കുക. ശേഷം പ്രഷർ കുക്കറിൽ ഒരുമിച്ചു പാകത്തിന് വേവിച്ചെടുക്കുക. വെന്തുടഞ്ഞു പോവാതെ സൂക്ഷിക്കണം. ശർക്കര ഉരുക്കി അതിനെ അരിച്ചെടുക്കുക. അരിച്ചെടുത്ത ശർക്കരയെ പാനിയാക്കാനായി ചെറുതീയിൽ തിളപ്പിക്കുക. ഒരു നൂൽ പരുവത്തിൽ പാനി തയ്യാറാക്കണം.

ശേഷം ഇതിലേക്ക് തിരുമ്മിയ തേങ്ങാ ചേർത്ത് അഞ്ചു മുതൽ ഏഴു മിനിറ്റ് വരെ ചെറുതീയിൽ തന്നെ ചൂടാക്കുക. ഇതിലേക്ക് വേവിച്ചു വെച്ച അരി - പരിപ്പ് മിശ്രിതം ചേർത്ത് നന്നായി ഇളക്കി കൊണ്ടിരിക്കുക. ഇടയ്ക്കിടെ നെയ്യ് അൽപാൽപമായി ഒഴിച്ച് കൊണ്ടേയിരിക്കുക.
ഇരുപതു മിനിറ്റുകളോളം ഇത് പോലെ ചെറുതീയിൽ ഇളക്കി കൊണ്ടിരിക്കുമ്പോഴേക്കും ഇത് ഉരുളി യുടെ സൈഡിൽ നിന്നും ഇളകി വരുന്ന പരുവമായിട്ടുണ്ടാകും. ശേഷം ഏലയ്ക്ക പൊടി വിതറുക. അതിനിടെ ഒരു തളികയിൽ നെയ്യ് പുരട്ടി നേരത്തെ തയ്യാറാക്കി വെയ്ക്കണം.

ഇതിലേക്ക് ഖിച്ചടി ഒഴിച്ച് നെയ്മയം ഉള്ള ഒരു പരന്ന തവി വെച്ച് നന്നായി അമർത്തി പരത്തുക. തണുത്തു കഴിയുമ്പോൾ മുറിച്ചു വിളമ്പാവുന്നതാണ്. സാധാരണ ചെറുപഴം വട്ടത്തിൽ മുറിച്ചു ഓരോ ഖിച്ചടി കഷണങ്ങളുടെ മുകളിൽ വെച്ചാണ് വിളമ്പുക .

Content Highlights: konkani khichdi recipe, konkani style sweet khichdi recipe, konkani food recipes, konkani food items


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented