പാതി പഴുത്ത പപ്പായ കൊണ്ട് രുചികരമായ തളാസിനി


പ്രിയാ ആർ ഷെണോയ്

1 min read
Read later
Print
Share

പപ്പായ തളാസിനി

ഏറെ ഔഷധഗുണമുള്ള ഒരു പഴമാണ് പപ്പായ. പഴുത്തു മധുരിക്കുന്ന പപ്പായ പോലെത്തന്നെ പച്ച പപ്പായ കൊണ്ട് വിഭവങ്ങൾ ഒരുക്കാൻ ഇഷ്ടമുള്ളവരും ഏറെ. മോരുകറിയും പച്ചടിയും ഉപ്പേരിയുമെല്ലാം പപ്പായ കൊണ്ടുണ്ടാക്കാം.

എന്നാൽ പപ്പായ മുറിച്ചു നോക്കുമ്പോൾ പാതി പഴുത്തും പാതി പച്ചയ്ക്കും എന്ന പരുവത്തിലും ചിലപ്പോൾ കിട്ടിയേക്കാം. കൊങ്കണി പാചകത്തിൽ ഇത്തരം പരുവത്തിൽ പപ്പായ കിട്ടിയാൽ രണ്ട് കറികളുണ്ടാക്കും. ഒന്ന് പപ്പായ "അംശേ കൊജ്ജൽ " എന്ന തേങ്ങ അരച്ച് ചേർത്തുണ്ടാക്കുന്ന ഒഴിച്ചു കറി. മറ്റേത് ഉപ്പേരി ഗണത്തിൽ പെടുത്താവുന്ന " തളാസിനി "യും. വെളുത്തുള്ളി ചതച്ചു ചേർക്കുന്നത് കൊണ്ട് തന്നെ ഇതിന്റെ രുചിയും മണവും വിശേഷമാണ്. ഇളം മധുരവും കൂടെയാകുമ്പോൾ ഊണിനു മാറ്റ് കൂടും.

വിളയാത്ത പിഞ്ചു പച്ച പപ്പായ കൊണ്ടും ഇതുണ്ടാക്കാറുണ്ട്. എങ്കിലും പാതി പഴുത്ത പപ്പായ കൊണ്ടുള്ള ഈ ഉപ്പേരിക്ക് ആരാധകർ ഏറെ.

Also Read

ചീരയില കൊണ്ട് അടിപൊളി ഒഴിച്ച് കൂട്ടാൻ; ...

ഉപ്പേരിയുമല്ല, കൂട്ടാനുമല്ല; പയറിനൊപ്പം ...

പാവയ്ക്കാ വിരോധികളുടെ പോലും ഹൃദയം കീഴടക്കും; ...

ചോറിനും കഞ്ഞിക്കുമൊപ്പം കഴിക്കാം; രുചിയിൽ ...

കൂണിനൊപ്പം വെള്ളരിക്കയും ഉരുളക്കിഴങ്ങും; ...

പച്ചമാങ്ങകൊണ്ട് എരിവും പുളിയും മധുരവും ...

പാചകരീതിയിലേക്ക്...

ചേരുവകൾ

  • പാതി പഴുത്ത പപ്പായ ചെറുചതുര കഷണങ്ങളാക്കിയത്- 2 കപ്പ്
  • വെളുത്തുള്ളി മുഴുവനോടെ ചതച്ചത് - 5- 6 എണ്ണം
  • തേങ്ങാ തിരുമ്മിയത്- 1/4 കപ്പ്
  • കടുക്- 1 ടീസ്പൂൺ
  • വറ്റൽമുളക്- 6-7 എണ്ണം
  • ഉപ്പ്- ആവശ്യത്തിന്
  • വെളിച്ചെണ്ണ- 2-3 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം

ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് വറ്റൽമുളക് എന്നിവ ചേർക്കാം. ഇതിലേക്ക് ചതച്ച വെളുത്തുള്ളി ചേർത്ത് ചെറുതായി മൂപ്പിക്കാം .
നിറം അല്പം മാറി വരുമ്പോൾ തന്നെ പപ്പായ ചേർക്കാം. ഉപ്പും ചേർത്ത് പപ്പായ വഴറ്റി,ചെറുതീയിൽ അടച്ചു വെച്ച് വേവിയ്ക്കാം. വെള്ളം തളിക്കേണ്ടതില്ല. പപ്പായ വെന്തു വരുമ്പോൾ തേങ്ങാ ചേർത്ത് ചെറുതീയിൽ തന്നെ അല്പം നേരം കൂടെ പാകം ചെയ്തു വാങ്ങി വെയ്ക്കുക .

Content Highlights: konkani food papaya recipe

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented