കടുകിന്റെയും കറിവേപ്പിലയുടെയും ആ ക്ലൈമാക്സാണ് 'ചനാ ഘശി'യുടെ ഹൈലൈറ്റ്; പിന്നെ ഊണ് കുശാൽ


പ്രിയ ആർ. ഷെണോയ്ഉള്ളി, വെളുത്തുള്ളി എന്നിവ വര്‍ജ്ജിക്കുന്ന അവസരങ്ങളില്‍ കൊങ്കിണിയിൽ ഘശിക്കാണ് മുന്‍ഗണന.

ചനാ ഘശി

കൊങ്കണി കറികളുടെ രുചിയും വൈവിധ്യവും അടങ്ങിയിരിക്കുന്നത് കറിയുണ്ടാക്കുന്ന പ്രക്രിയയുടെ ക്ലൈമാക്സിലാണ്. അതായത് താളിപ്പ് ഒഴിച്ചു ചേര്‍ക്കുമ്പോള്‍. അതുവരെ മിക്ക കറികളുടെയും അടിസ്ഥാന ചേരുവകള്‍ ഒന്ന് തന്നെയായിരിക്കും. അളവിലെ ഏറ്റക്കുറച്ചില്‍ മാത്രം. താളിപ്പിലെ രൂപമാറ്റങ്ങള്‍ 'ഘശി'യിലെ കടുക് കറിവേപ്പിലയിലും 'കൊജ്ജല്‍' ലെ വെളുത്തുള്ളി വറവിലും, 'അമ്പട്ട്' ലെ ഉള്ളി മൂപ്പിക്കലിലും ഒക്കെ മാറി മാറി നില്‍ക്കുന്നു. ഓരോ താളിപ്പിന് അനുസരിച്ചു കറികള്‍ക്ക് ഓരോ പേരുകളും. ഉള്ളി വെളുത്തുള്ളി ഒഴിവാക്കുന്ന വിശേഷ ദിവസങ്ങളില്‍ ഉണ്ടാക്കുന്ന ചില കറികളില്‍ ചേര്‍ക്കുന്ന മുഖ്യ ചേരുവയാണ് കായവും മുള്ളിലവ് കായയും. രണ്ടിനും ഒപ്പം പച്ച വെളിച്ചെണ്ണയും ചേര്‍ക്കും. കായം ആണെങ്കില്‍ 'ഹിങ്കാ ബെന്തിട എന്നും മുള്ളിലവ് കായ എങ്കില്‍ 'തെപ്പളാ ഘശി' എന്നും വിളിക്കും.

ഇതില്‍ ഘശിക്കാണ് ഒരു പൊടിക്കെങ്കിലും പ്രാധാന്യം കൂടുതല്‍. ഉള്ളി, വെളുത്തുള്ളി എന്നിവ വര്‍ജ്ജിക്കുന്ന അവസരങ്ങളില്‍ ഘശിക്കാണ് മുന്‍ഗണന. അത്തരം വിശേഷ ദിവസങ്ങളില്‍ സദ്യകളില്‍ സ്ഥാനം പിടിക്കുന്ന പ്രധാനപെട്ട ഘശികളില്‍ ഒന്നാണ് 'ചനാ ഘശി' അല്ലെങ്കില്‍ കടല ഘശി. ഈ ഘശിയില്‍ മിക്കവാറും കടലയ്‌ക്കൊപ്പം ചേനയോ ഇടിച്ചക്കയോ കൂട്ട് കാണും. അവര് തമ്മിലുള്ള രുചിക്കൂട്ട് പറഞ്ഞറിയിക്കാന്‍ പറ്റാത്ത സ്വാദാണ്. എന്നാല്‍ സാധാരണ ഘശികളില്‍ നിന്നും ഒരൊറ്റ വ്യത്യാസം ചനാ ഘശിക്കുണ്ട്. അത് ആ താളിപ്പില്‍ ചേര്‍ക്കുന്ന മറ്റൊരു ചേരുവയാണ്- തേങ്ങ തിരുമ്മിയത്. അതെ, ഇതില്‍ മാത്രം അല്പം തേങ്ങ കൂടെ വറുത്ത് ചേര്‍ക്കും. ചോറിനൊപ്പം ഒഴിച്ചു കറിയായി വിളമ്പാമെങ്കിലും സദ്യകളില്‍ പരിപ്പിനും രസത്തിനും ആയിരിക്കും മുന്‍പന്തിയില്‍ സ്ഥാനം. അതുകൊണ്ട് ചന ഘശി ഇലയുടെ ഓരത്ത് ആണ് വിളമ്പുക. ഒരു പപ്പടം കൂടെ ഉണ്ടേല്‍ ഊണ് കുശാല്‍.ആവശ്യമുള്ള സാധനങ്ങള്‍

  • കടല ഒന്നര കപ്പ്
  • ചേന 2 കപ്പ്
  • തേങ്ങാ 2 കപ്പ്
  • വറ്റല്‍മുളക് 6-10 എണ്ണം
  • വാളന്‍ പുളി ഒരു കുഞ്ഞു കഷ്ണം
  • കടുക്, കറിവേപ്പില, ഒരു ടേബിള്‍സ്പൂണ്‍ തേങ്ങാ, എണ്ണ താളിക്കാന്‍
തയ്യാറാക്കുന്ന വിധം

Also Read

മഞ്ഞൾപ്പൊടിയും ഉലുവയും ചേർത്ത് കൊങ്കിണി ...

മാവ് പുളിപ്പിക്കണ്ട; പ്രാതലിന് കഴിക്കാം ...

വിശേഷപ്പെട്ട പ്രസാദം, ചോറിനൊപ്പവും കഞ്ഞിക്കൊപ്പവും ...

രുചിയിൽ ഇടിയപ്പത്തേക്കാൾ മുന്നിൽ നിൽക്കുന്ന ...

മത്തങ്ങാ പ്രേമികൾക്കായിതാ ഒരടിപൊളി വിഭവം, ...

കടലയും ചേന കഷ്ണങ്ങളും ഉപ്പ് ചേര്‍ത്ത് വേവിയ്ക്കുക. വറ്റല്‍മുളക് അല്പം എണ്ണയില്‍ ചുവക്കെ വറുക്കുക. തേങ്ങയും മുളകും പുളിയും മഷി പോലരയ്ക്കുക. അരപ്പ് വെന്ത കടലയില്‍ ചേര്‍ത്തു നന്നായി തിളപ്പിക്കുക. കറിയുടെ അയവ് നിങ്ങളുടെ ഇഷ്ടാനുസരണം തീരുമാനിക്കാം. ഒഴിച്ചു കറിയായോ അല്ലെങ്കില്‍ അല്പം കട്ടി കൂട്ടി കൂട്ട് കറിയായോ വിളമ്പാം. തിളച്ച കറി വാങ്ങി വെച്ച് കടുകും കറിവേപ്പിലയും തേങ്ങയും വറുത്തു താളിക്കാം .

Content Highlights: chana khasi, konkani vasari, konkani food, recipe, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented