ആവശ്യമായ ചേരുവകള്‍

  1. ബട്ടണ്‍ ഇഡ്ഡലി/ ഇഡ്ഡലി- ആവശ്യത്തിന് 
  2. മുളക് പൊടി - ഒരു നുള്ള് 
  3. കടുക്- ഒരു സ്പൂണ്‍
  4. മല്ലിയില- അരിഞ്ഞത് ഒരു സ്പൂണ്‍
  5. കാരറ്റ്- അരിഞ്ഞത് ഒരു സ്പൂണ്‍
  6. തൈര് - ഒരു കപ്പ് 
  7. പഞ്ചസാര -2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം പഞ്ചസാര തൈരില്‍ യോജിപ്പിച്ച് വയ്ക്കുക. പൊടിച്ച പഞ്ചസാര ആണെങ്കില്‍ പെട്ടെന്നു യോജിപ്പിക്കാം. ശേഷം ഒരു സെര്‍വ്വിങ്ങ് പ്ലെയിറ്റില്‍ ഇഡ്ഡലി നിരത്തിവച്ച് പഞ്ചസാര ചേര്‍ത്ത തൈര് അതിലേക്ക് ഒഴിക്കുക. ശേഷം കടുക് താളിച്ച് ഇഡ്ഡലി ഗാര്‍ണിഷ് ചെയ്യാം. ശേഷം മുളക് പൊടിയും കാരറ്റും മല്ലിയിലയും കൂടി ചേര്‍ത്താല്‍ ദഹി ഇഡ്ഡലി തയ്യാര്‍.

ശ്രദ്ധിയ്ക്കുക. ഏത് പാത്രത്തിലാണോ ദഹി ഇഡ്ഡലി സെര്‍വ്വ് ചെയ്യുന്നത് ആ പാത്രത്തില്‍ നിന്ന് മറ്റൊരു പാത്രത്തിലേക്ക് മാറ്റില്ല. ഗസ്റ്റുകളുടെ എണ്ണം അനുസരിച്ച് ആവശ്യമുള്ള പ്ലെയിറ്റുകളില്‍ ദഹി ഇഡ്ഡലി തയ്യാറാക്കാം.

content Highlight: home made dahi Idli Recipe