ചിക്കൻ വറുത്തത് മാറി നിൽക്കും ഈ മുരിങ്ങയ്ക്കാ ഫ്രൈയ്ക്ക് മുന്നിൽ


പ്രിയ ആർ. ഷെണോയ്കൊങ്കണി ഭക്ഷണശാഖയില്‍ ഊണിനൊപ്പം ഇത്തരം എണ്ണയില്‍ വറുത്തെടുക്കുന്ന പച്ചക്കറി വിഭവങ്ങള്‍ക്ക് പ്രചാരം കൂടുതലാണ്.

മുരിങ്ങയ്ക്കാ ഫ്രൈ

മുറ്റത്തെ മുരിങ്ങമരം പൂത്തുലഞ്ഞു നില്‍ക്കുന്ന അന്ന് മുതല്‍ മുരിങ്ങക്കായക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരിക്കും. മുരിങ്ങക്കായ നിറയേ പിടിച്ചു തുടങ്ങിയാല്‍ പിന്നേ മുരിങ്ങയ്ക്ക സാമ്പാറിലും ഉപ്പേരികളിലും മറ്റു കൂട്ട് കറികളിലും ഒക്കെ പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കും. ഇതിലേറ്റവും സൂപ്പര്‍ ഹിറ്റ് വിഭവമാണ് മുരിങ്ങയ്ക്ക ഫ്രൈ.

കൊങ്കണി ഭക്ഷണശാഖയില്‍ ഊണിനൊപ്പം ഇത്തരം എണ്ണയില്‍ വറുത്തെടുക്കുന്ന പച്ചക്കറി വിഭവങ്ങള്‍ക്ക് പ്രചാരം കൂടുതലാണ്. അതില്‍ ഏറ്റവും ആരാധകര്‍ മുരിങ്ങയ്ക്ക ഫ്രൈക്കാണെന്ന് പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തി ഇല്ല. എണ്ണയില്‍ വറുത്തു വരുമ്പോള്‍ ഇതിന്റെ രുചിയും മണവും അതിവിശേഷം ആണ്.

ഇതിന്റെ അടിസ്ഥാന കൂട്ട് മിക്കവാറും എല്ലാ പച്ചക്കറികള്‍ക്കും ഒന്ന് തന്നെയാണ് : മുളകുപൊടി, ഉപ്പ്, കായം. ശേഷം അരിപ്പൊടിയില്‍ പുതഞ്ഞെടുത്ത് വറുത്തെടുക്കും. എങ്കിലും അതാത് പച്ചക്കറികള്‍ അവയുടെ തനത് രുചിയോടെ വറുത്ത് വരുമ്പോള്‍ രുചിയും മാറും.

പച്ചരി കുതിര്‍ത്ത് ശേഷം വറ്റല്‍ മുളകും കായവും ചേര്‍ത്തരച്ചെടുക്കുന്നതാണ് പരമ്പരാഗത രീതി. അതാവുമ്പോള്‍ കൂട്ട് എണ്ണയില്‍ ഇളകി പോവാതെ പച്ചക്കറിയില്‍ പുതഞ്ഞു നില്‍ക്കും. എങ്കിലും എളുപ്പവഴി എന്ന നിലക്ക് ഇക്കാലത്തു മിക്കവാറും എല്ലാരും പൊടികള്‍ ചേര്‍ത്ത് മാരിനേറ്റ് ചെയ്‌തെടുക്കും.

ആവശ്യമുള്ള സാധനങ്ങള്‍

  • മുരിങ്ങക്കായ -3 വലുത്
  • കാശ്മീരി മുളകുപൊടി - 3-4 ടീസ്പൂണ്‍ വരെ
  • കായപ്പൊടി - 1 ടീസ്പൂണ്‍
  • അരിപ്പൊടി / (ഇടിയപ്പം പൊടി ) - 1/2 കപ്പ്
  • ഉപ്പ് - ആവശ്യത്തിന്
  • എണ്ണ- വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

Also Read

ഊണിനൊപ്പം ഒരു പൊരിച്ച വിഭവം കൂടിയായാലോ? ...

കോവയ്ക്ക, ഉരുളക്കിഴങ്ങ്, മുരിങ്ങക്ക കൂട്ടുപ്പേരി; ...

ഊണ് കുശാലാക്കാൻ കൊങ്കിണി സ്റ്റൈൽ 'ബട്ടാടാ ...

ഇവൻ പുലിയാണ് എന്നുറപ്പിച്ചു പറയാവുന്ന കൊങ്കണി ...

വായിൽ വെള്ളമൂറിക്കും ദാളി തോയ, രുചിയിലും ...

മുരിങ്ങയ്ക്ക സാമ്പാറിനൊക്കെ മുറിക്കും പോലെ അരിഞ്ഞെടുക്കുക.

ശേഷം മുളകുപൊടി, കായപ്പൊടി, ഉപ്പ് എന്നിവ മുരിങ്ങയ്ക്കയിലേക്ക് ചേര്‍ത്ത് നന്നായി പുരട്ടി എടുക്കുക.
തീരെ ഡ്രൈ ആയിപ്പോവുക ആണെങ്കില്‍ മാത്രം ഒരല്പം വെള്ളം തളിച്ചു കൊടുക്കുക.
അരമണിക്കൂര്‍ നേരം ഈ കൂട്ട് മാരിനേറ്റ് ചെയ്തെടുക്കുക. ശേഷം കഷ്ണങ്ങള്‍ ഓരോന്നായി അരിപ്പൊടിയില്‍ പുതഞ്ഞു എടുക്കുക.
( ഫോട്ടോയില്‍ മാരിനേറ്റ് ചെയ്തതും, അരിപ്പൊടിയില്‍ പുതഞ്ഞതുമായ കഷ്ണങ്ങള്‍ കൂടെ കാണാം )
ഇനി എണ്ണ നന്നായി ചൂടായി വരുമ്പോള്‍ മുരിങ്ങയ്ക്ക കഷ്ണങ്ങള്‍ ഓരോന്നായി എണ്ണയിലേക്ക് ഇടാം. എണ്ണയിലിട്ട ഉടനെ തവി വെച്ച് ഇളക്കാതിരിക്കുക..
രണ്ടോ മൂന്നോ മിനിറ്റുകള്‍ക്ക് ശേഷം മാത്രം ഇതിനെ എണ്ണയില്‍ മറിച്ചിടുക. ശേഷം തീ കുറച്ചു നന്നായി മൊരിഞ്ഞു വരും വരെ പാകം ചെയ്യുക.
ചൂടോടെ ചോറിനൊപ്പം വിളമ്പാവുന്ന വിഭവമാണിത്.

(ശ്രദ്ധിക്കുക :ഒരിക്കലും ഇത്തരം ഫ്രൈക്കുള്ള അരിപ്പൊടിയായി പുട്ട് പൊടി എടുക്കാതിരിക്കുക. ഒട്ടുമേ തരി ഇല്ലാത്ത നല്ല സ്മൂത്ത് ആയ ഇടിയപ്പം പൊടിയോ മറ്റോ തന്നെ എടുക്കുക)

Content Highlights: drumstick dry fry recipe, konkani food, konkani vasari


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022

Most Commented