വായിൽ വെള്ളമൂറിക്കും ദാളി തോയ, രുചിയിലും കേമൻ ഈ കൊങ്കണി ഡിഷ്


പ്രിയാ ആർ ഷെണോയ്

2 min read
Read later
Print
Share

ദാളി തോയ

പരിപ്പും നെയ്യും പപ്പടവുമില്ലാതെ എന്തു സദ്യ എന്നാണല്ലോ. ഓരോ ഭക്ഷണ ശാഖയ്ക്കും അവരുടേതായ പരമ്പരാഗത രീതിലുള്ള പരിപ്പ് കറി കാണും. കൊങ്കണികളുടെ പരിപ്പ് കറിക്ക് പറയുന്ന പേരാണ് " ദാളി തോയ ". ദാളി എന്നാൽ പരിപ്പെന്നും , തോയ എന്നാൽ ചാറ് കറി എന്നും അർത്ഥം.

ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാവുന്നത് എന്നതു കൊണ്ടു മാത്രമല്ല, അതീവ രുചികരം എന്നതും ആയിരിക്കാം മിക്ക കൊങ്കണി അടുക്കളകളിലും ആശാൻ ആഴ്ച്ചയിൽ രണ്ടുമൂന്നു വട്ടമെങ്കിലും അവതരിക്കും. വടക്കൻ കേരളത്തിൽ കൊങ്കണി സദ്യകളിൽ ആദ്യം വിളമ്പുന്നത് രസവും, രണ്ടാമനായി ദാളി തോയയുമാണ് വരുക. മിക്കവരും കാത്തിരിക്കുന്നതും അതിന് വേണ്ടി മാത്രമായിരിക്കും എന്നതാണ് കൗതുകം.

സവാള വെളുത്തുള്ളി ഒന്നും ദാളി തോയയിൽ ചേർക്കില്ല. തേങ്ങ അരപ്പും ഇല്ല. അതുകൊണ്ട് തന്നെ, വെന്തു തിളച്ചു വരും വരെ പ്രത്യേകിച്ച് വൻ രുചി വാദങ്ങൾ ഒന്നും അവകാശപ്പെടാനുമില്ല. എന്നാൽ, അവസാനത്തെ താളിപ്പിൽ കഥ മാറും. മുതിർന്നവർ പറയും പോലെ താളിപ്പിലാണ് ദാളി തോയയുടെ രുചി അത്രയും കിടക്കുന്നത്. പിന്നൊരു പപ്പടവും ഒരിത്തിരി നെയ്യും കൂടെ കിട്ടിയാൽ ഊണു കുശാൽ.

കർണാടകയിലെ ചില ഭാഗങ്ങളിൽ ദാളിതോയയിൽ ഇഞ്ചി പൊടിയായി അരിഞ്ഞു ചേർക്കാറുണ്ട്. ഒരിളം പുളിരുചിക്കായി ഒരു തക്കാളി അരിഞ്ഞു ചേർക്കുന്നവരുമുണ്ട്. ഇല്ലെങ്കിൽ ഉണ്ണാൻ നേരം ഒരു ചെറുനാരങ്ങാ ചോറിനു മീതെ പിഴിഞ്ഞ് ദാളി തോയ ഒഴിച്ചു ഉണ്ണുന്നതും ചിലരുടെ ശീലമാണ് .

ദാളി തോയ ഏറ്റവും സ്വീകാര്യമാവാൻ കാരണം, ഇത് ചോറിനൊപ്പം മാത്രമല്ല അത്യാവശ്യം മറ്റു പ്രാതൽ വിഭവങ്ങൾക്കൊപ്പവും വിളമ്പാമെന്നതാണ്. പച്ചരി അരച്ച് ഉണ്ടാക്കുന്ന ഉണ്ടി എന്ന് വിളിക്കുന്ന കൊഴുക്കട്ടയ്ക്കൊപ്പം ദാളി തോയ വളരെ രുചികരമാണ്. പുഴുക്കലരിയും തേങ്ങയും അരച്ചുണ്ടാക്കുന്ന ഒറോട്ടിയുടെ കൊങ്കണി വകഭേദമായ ഭക്രിക്കൊപ്പവും ദാളി തോയ ഉണ്ടാക്കും. എന്തിനേറെ ഇഡ്ഡലിയുടെ കൂടെ വരെ ഇവൻ കെങ്കേമമാണ്.

ദാളിതോയയുടെ പാചകരീതിയിലേക്ക്...

ചേരുവകൾ

  • തുവരപ്പരിപ്പ്- ഒന്നര കപ്പ്‌
  • പച്ചമുളക്- 5-6 എണ്ണം
  • 3ഉപ്പ്- ആവശ്യത്തിന്
താളിക്കാൻ

  • കടുക്- 1 ടീസ്പൂൺ
  • വറ്റൽമുളക്- 4-5 എണ്ണം
  • കറിവേപ്പില- 2 കതിർപ്പ്
  • കായപ്പൊടി- 1 ടീസ്പൂൺ
  • വെളിച്ചെണ്ണ- 2-3 ടീസ്പൂൺ
  • നെയ്യ്- 1 ടീസ്പൂൺ
പാചകവിധി

തുവരപ്പരിപ്പ് കഴുകി ആവശ്യത്തിന് വെള്ളം ചേർത്ത് പ്രഷർ കുക്കറിൽ വേവിയ്ക്കുക. പരിപ്പ് നന്നായി വെന്തു വരണം. ഒരു തവി കൊണ്ടോ മറ്റോ ഉടച്ചു നല്ല പേസ്റ്റ് പോലെ ആക്കുക. ഇതിലേക്ക് ഒഴിച്ച് കറിക്കുള്ള പാകത്തിന് വെള്ളമൊഴിച്ചു ഉപ്പ് ചേർത്ത്, പച്ചമുളക് നെടുകെ കീറിയതും ചേർത്ത് നന്നായി തിളപ്പിക്കുക. ( പച്ചമുളക് പരിപ്പിനൊപ്പം കുക്കറിൽ വേവിയ്ക്കാതിരിക്കുക.) നെയ്യ് ഒഴിച്ച് വാങ്ങി വെയ്ക്കാം. ഇനി താളിക്കാനുള്ള ചേരുവകൾ എണ്ണയിൽ മൂപ്പിച്ചു പരിപ്പ് കറിയ്ക്കു മീതെ ഒഴിച്ച് കൊടുക്കാം. ദാളി തോയ തയ്യാർ.

ശ്രദ്ധിക്കുക

നെയ്യ് വിളമ്പാൻ നേരം ചേർക്കുന്നവർക്ക് അങ്ങനെ ചെയ്യാം. ആദ്യമേ ചേർക്കണമെന്നില്ല.

Content Highlights: dali toye recipe, konkani food, konkani vasari


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
.

2 min

കൊതിയൂറും രുചിയില്‍ മാങ്ങ ചേര്‍ത്ത തേങ്ങാപ്പാല്‍ മീന്‍ കറിയും പപ്പായ മെഴുക്കുപുരട്ടിയും

Sep 24, 2023


chicken

2 min

ഉച്ചഭക്ഷണം കുശാലാക്കാം, തേങ്ങാപ്പാൽ പുലാവും ചിക്കൻ റോസ്റ്റും

Aug 21, 2023


.

2 min

ഉച്ചയൂണിനൊപ്പം ഇടിച്ചക്ക തോരനും ചിക്കന്‍ മുളകിട്ടതും

Feb 26, 2023


Most Commented