സ്വല്‍പം അച്ചാറില്ലാതെ മലയാളിക്കെന്ത് ഊണ്; തയ്യാറാക്കാം കൊങ്കിണി സ്റ്റൈല്‍ 'നൊണ്‍ച്ചെ'


പ്രിയ ആർ. ഷെണോയ്



ചോറിനോപ്പവും ഇഡ്ഡലിക്കും ദോശയ്ക്കും കൂടെ ഇത് വിളമ്പാവുന്നതാണ്.

പാവയ്ക്ക നൊൺച്ചെ

അച്ചാറുകള്‍ ഏതൊരു ഊണിന്റേം മാറ്റ് കൂട്ടും. അതിപ്പോ വെജിറ്റേറിയന്‍ ആണെങ്കിലും നോണ്‍ വെജിറ്റേറിയന്‍ ആണെങ്കിലും, ഒരു മൂലേല്‍ ഒരിത്തിരി അച്ചാര്‍ അത് മിക്കവര്‍ക്കും നിര്‍ബന്ധമാണ്. കൊങ്കണി ഭക്ഷണ ശീലങ്ങളിലും അച്ചാര്‍ ഒരു പ്രധാന ഘടകമാണ്.

വര്‍ഷങ്ങള്‍ കേടു കൂടാതെ ഭരണിയില്‍ വിലസി നില്‍ക്കുന്ന മാങ്ങാ അച്ചാറുകള്‍ എന്നും അടുക്കളയില്‍ കാണും. ചെറുനാരങ്ങ ആണെങ്കില്‍ അച്ചാറിനു വേണ്ടി മാത്രമായി വാങ്ങി അച്ചാറിട്ന്നതിനു പുറമെ, നാരങ്ങ വെള്ളം ഉണ്ടാക്കുന്നതിനായി പിഴിഞ്ഞ തൊണ്ടുകള്‍ പോലും ഉപ്പിലിട്ടു വെച് ശേഷം അച്ചാറിടും. വടുകപ്പുളിയും ഇലുമ്പന്‍ പുളിയുമൊക്കെ അതാത് സീസണില്‍ കുപ്പികളില്‍ ചുവന്നു തുടുത്തു നില്‍ക്കും. എന്തിനേറെ, ചക്കകാലത്ത് ഇടി ചക്ക പോലും 'കട്ഗി അട്‌ഗൈ ' എന്നാ പേരില്‍ മാങ്ങാ ചേര്‍ത്ത് അച്ചാറിടും.

ഇപ്പൊ 'ഇന്‍സ്റ്റന്റ് ' യുഗത്തിലാണല്ലോ നമ്മള്‍. അപ്പോപ്പിന്നെ അച്ചാറിലും നമ്മള്‍ 'ഇന്‍സ്റ്റന്റ് ' ആയല്ലേ പറ്റുള്ളൂ. ഇത്തരം വിഭവങ്ങള്‍ കൊങ്കണി വിശേഷ ദിവസങ്ങളില്‍ മിക്കവാറും അച്ചാറിന് പകരമായോ കൂടെയോ വിളമ്പുന്നതാണ്. പേര് അച്ചാര്‍ എന്ന് തന്നെയാണെങ്കിലും സാധാരണ അച്ചാറുകളെ പോലെ ഇവ കേടു കൂടാതെ സൂക്ഷിക്കാന്‍ പറ്റാവുന്നവയല്ല. എങ്കിലും രണ്ടും മൂന്നും ദിവസങ്ങളൊക്കെ ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാം. എരിവുള്ള ഒരു കറി എന്ന് വിളിക്കുന്നതായിരിക്കും ഉത്തമം.

ഇന്ന് പരിചയപെടുത്തുന്നത് പാവയ്ക്ക കൊണ്ടുള്ള 'നൊണ്‍ച്ചെ' അല്ലെങ്കില്‍ പാവയ്ക്ക അച്ചാര്‍. ഇതേ രീതിയില്‍ ചേന, ഉരുളക്കിഴങ്ങ്, കൂര്‍ക്ക കൊണ്ടൊക്കെ അച്ചാര്‍ ഉണ്ടാക്കുന്നതാണ്. ചോറിനോപ്പവും ഇഡ്ഡലിക്കും ദോശയ്ക്കും കൂടെ ഇത് വിളമ്പാവുന്നതാണ്.

ആവശ്യമുള്ള സാധനങ്ങള്‍

പാവയ്ക്ക -1 ഇടത്തരം
വറ്റല്‍മുളക് -15- 20 എണ്ണം
വാളന്‍ പുളി -ഒരു ചെറുനെല്ലിക്ക വലുപ്പത്തില്‍
കടുക് - 2 ടീസ്പൂണ്‍
കായപ്പൊടി -1 ടീസ്പൂണ്‍
കറിവേപ്പില -2 കതിര്‍പ്പ്
വെളിച്ചെണ്ണ 2-3 ടീസ്പൂണ്‍
റിഫൈന്‍ഡ് ഓയില്‍ - വറുത്ത് കോരാനായി
ഉപ്പ് ആവശ്യത്തിന്

പാവയ്ക്ക നേരിയതായി മുറിച്ചു ഉപ്പ് പുരട്ടി അരമണിക്കൂറോളം വയ്ക്കുക .
ശേഷം നന്നായി പിഴിഞ്ഞ് ചീനച്ചട്ടിയില്‍ ചൂടായ ഓയിലില്‍ വറുത്തു കോരുക. നല്ല ബ്രൗണ്‍ നിറത്തില്‍ മൊരിഞ്ഞു കിട്ടണം. ഇതേ സമയം വേറൊരു ചെറുപാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കി അതില്‍ വറ്റല്‍മുളക് ചെറുതീയില്‍ ചുവക്കെ വറുത്തു മാറ്റി വെയ്ക്കുക. ഇതേ എണ്ണയിലേക്ക് 1 ടീസ്പൂണ്‍ കടുകും, കായപ്പൊടിയും മൂപ്പിച്ചെടുക്കുക.

വറ്റല്‍മുളകും പുളിയും ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നന്നായി മഷിപോലെ അരച്ചെടുക്കുക. അവസാനം കടുകും കായവും ചേര്‍ത്ത് ഏതാനും സെക്കന്‍ഡുകള്‍ മാത്രം അരയ്ക്കുക. ഈ അരപ്പ് ഒരു കപ്പോളം വെള്ളം ചേര്‍ത്ത് ഒരു നുള്ള് ഉപ്പുമിട്ട് നന്നായി തിളപ്പിക്കുക. ഗ്രേവി ഇത്തിരി അയഞ്ഞു തന്നെ കിടന്നോട്ടെ. കുഴപ്പമില്ല. തിളച്ചു വരുമ്പോള്‍ തീ കുറച്ചു അഞ്ചു മിനിട്ടോളം ചെറുതീയിലിട്ട് തിളപ്പിച്ച് ശേഷം വാങ്ങി വെയ്ക്കുക. ഇതില്‍ 1 ടീസ്പൂണ്‍ കടുകും കറിവേപ്പിലയും താളിച്ചു ചേര്‍ക്കാം.


ഈ ഗ്രേവി ചൂടാറിയതിനു ശേഷം മാത്രം ഇതിലേക്ക് വറുത്തു വെച്ച പാവയ്ക്ക ചേര്‍ക്കുക. 'പാവയ്ക്ക നൊണ്‍ച്ചെ' തയ്യാര്‍.

Also Read

രുചിയിലും ഗുണത്തിലും കേമൻ; ഊണ് കുശാലാക്കാൻ ...

കറുമുറെ കൊറിക്കാൻ കിടിലനാണ് ഈ 'തുക്ടി'

ഉപ്പേരിയുമല്ല, കൂട്ടാനുമല്ല; പയറിനൊപ്പം ...

ഈ വാഴയ്ക്കാ ഫ്രൈയുണ്ടെങ്കിൽ ഒരു കിണ്ണം ...

പാവയ്ക്കാ വിരോധികളുടെ പോലും ഹൃദയം കീഴടക്കും; ...


ശ്രദ്ധിക്കുക :

ഈ അച്ചാര്‍ ഉണ്ടാക്കിയ ഉടനെ വലിയ സ്വാദു തോന്നിക്കില്ല.ഒരു നാലഞ്ചു മണിക്കൂറെങ്കിലും കഴിഞ്ഞാലേ ഇതിന്റെ രുചി അറിയുകയുള്ളൂ. അതുകൊണ്ട് വിളമ്പുന്നതിന്ന് നാലഞ്ചു മണിക്കൂറുകള്‍ മുന്‍പേ തന്നെ തയ്യാറാക്കുക. ഉപ്പ് ഗ്രേവിയില്‍ ചേര്‍ക്കുമ്പോള്‍ നന്നേ കുറച്ചു ചേര്‍ക്കുകയോ ഒട്ടും ചേര്‍ക്കാതിരിക്കുകയോ ആവാം. വറുത്തു വെച്ച പാവയ്ക്കയില്‍ നമ്മള്‍ ഉപ്പ് ചേര്‍ത്തിട്ടുള്ളതിനാല്‍ അത് ഈ മൂന്നാല് മണിക്കൂര്‍ ആകുമ്പോഴേക്കും ഗ്രേവി യില്‍ ഇറങ്ങി വരും. എന്നിട്ട് വേണമെന്ന് തോന്നുകയാണെങ്കില്‍ മാത്രം വീണ്ടും ഉപ്പ് ചേര്‍ത്താല്‍ മതി.

ഈ കറി സാദാ അച്ചാര്‍ പോലെ ഏറെ നാളൊന്നും നില്‍ക്കില്ല. ഒരു എരിവുള്ള കറി എന്ന് കണ്ടാല്‍ മതി.... എന്നും ഒരു നേരം തിളപ്പിച്ചാല്‍ മൂന്നാല് ദിവസങ്ങള്‍ വരെ വയ്ക്കാം.

Content Highlights: konkani vasari, konkani food, bitter gourd pickle in konkani style, food

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented