black tea

നാട്ടിൻപുറത്ത് ഇപ്പോഴും കാണാവുന്ന കാഴ്ചയാണ്, ഒരു കട്ടൻ ചായയും, പത്രവുമായി കോലായിൽ ഇരിക്കുന്ന കാരണവർ. ദീർഘദൂര ഡ്രൈവിങ്ങിനിടെ ഉറക്കത്തെ പിടിച്ചുനിർത്താൻ മുതൽ പാർട്ടി യോഗത്തിനിടെയും പോസ്റ്ററുകളിൽ ചായം പൂശി തളരുമ്പോഴും കുടിക്കുന്നത് നമ്മുടെ പ്രിയപ്പെട്ട കട്ടൻ ചായയാണ്. അതിരാവിലെ ഉണർന്ന് ജോലിക്കു പോകേണ്ടവർക്കും തണുപ്പത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഒന്നാണ് നമ്മുടെ ഈ കട്ടൻ.

മലയാളികളുടെ വീടുകളിൽ ഏറ്റവും കൂടുതൽ ഉണ്ടാക്കുന്ന ഒരു പാനീയമാണ് കട്ടൻ ചായ. വെള്ളത്തിന് ശേഷം ലോകത്തിൽ ഏറ്റവും ഉപയോഗിക്കപ്പെടുന്ന പാനീയങ്ങളിലൊന്നാണ് കട്ടൻ ചായ എന്നത് വളരെ കുറച്ചാളുകൾക്കെ അറിയുകയുള്ളൂ. ഉന്മേഷദായനി മാത്രമല്ല, നിരവധി ഗുണങ്ങളുടെ സ്രോതസ്സ് കൂടിയാണ് കട്ടൻ ചായ. കട്ടൻ ചായയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ആൻറി ഓക്സിഡൻറുകളുള്ള പോളിഫിനോൾസ് കട്ടൻ ചായയിൽ അടങ്ങിയിരിക്കുന്നു. ആൻറി ഓക്സിഡൻറുകൾ ശരീരത്തിൽ എത്തിക്കുന്നത് വഴി വിട്ടുമാറാത്ത രോഗങ്ങൾ കുറയ്ക്കാനും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിച്ചേക്കാം. മാത്രമല്ല ഈ പോളിഫിനോളുകൾ ശരീരത്തില്‍ അര്‍ബുദകാരികള്‍ രൂപംകൊള്ളുന്നത്‌ തടയാന്‍ സഹായിക്കുകയും ചെയ്യും. ഇതുവഴി കുടല്‍, മൂത്രനാളി, പ്രോസ്‌റ്റേറ്റ്‌, ഗര്‍ഭാശയം എന്നിവിടങ്ങളിലെ അര്‍ബുദസാധ്യത തടയും. കട്ടൻചായയും മറ്റു ചായ വകഭേദങ്ങളും (അതായത് ഗ്രീൻ ടീ) സ്ത്രീകളിൽ ഓവറിയൻ കാൻസറും സ്തനാർബുദവും വരുന്നത് തടയാൻ സഹായിക്കുന്നു.

അപകടകാരികളായ അര്‍ബുദങ്ങളുടെ വളര്‍ച്ചയും വികാസവും തടയാന്‍ കട്ടന്‍ ചായ സഹായിക്കും. ചായയില്‍ അടങ്ങിയിട്ടുള്ള ടി.എഫ്‌.2 എന്ന ഘടകം അർബുദമുണ്ടാക്കുന്ന കോശങ്ങളെ നശിപ്പിക്കുകയും സാധാരണ കോശങ്ങളെ കേടില്ലാതെ അതുപോലെ നിലനിര്‍ത്തുകയും ചെയ്യും. മാത്രമല്ല പുകവലിക്കുകയും മറ്റ്‌ പുകയില ഉത്‌പന്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നവരുടെ വായിലെ അര്‍ബുദസാധ്യത കട്ടന്‍ ചായ കുറയ്‌ക്കും. പോളിഫിനോളുകളുടെ മറ്റൊരു ധർമം കോശങ്ങള്‍ക്കും ഡി.എന്‍.എയ്‌ക്കും സംഭവിക്കുന്ന കേടുപാടുകളെ ചെറുക്കുക എന്നതാണ്.

വളരെ പെട്ടെന്ന് ഉന്മേഷവും ഊർജവും കിട്ടുന്നതിന് കട്ടൻ ചായയിൽ അടങ്ങിയിട്ടുള്ള തിയോഫിലിന്‍, കഫീന്‍ എന്നിവ സഹായിക്കുന്നു.

കഫീനിൽ, അമിനോ ആസിഡായ എൽ-തിയാനീൻ അടങ്ങിയിട്ടുള്ളതിനാൽ ബ്ലാക്ക് ടീ ഫോക്കസ് മെച്ചപ്പെടുത്താൻ സഹായിക്കും. അതുകൊണ്ടാണ് ജാഗ്രത വേണ്ടപ്പോൾ കട്ടൻ ചായ, പാല് ചേർത്ത ചായയേക്കാളേറെ പ്രിയപ്പെട്ടതാകുന്നത്.

ജലദോഷമുള്ളപ്പോൾ, കുരുമുളകും മറ്റും ചേർത്ത കട്ടൻചായ കുടിക്കാറുണ്ട്. എങ്ങനെയാണ് കട്ടൻ ചായ ഇവിടെ സഹായിക്കുന്നത്? ശക്തമായ രോഗപ്രതിരോധ സംവിധാനം രോഗങ്ങൾ ഉണ്ടാക്കുന്ന ബാക്ടീരിയകളെയും, വൈറസുകളെയും അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ടാന്നിന്‍ എന്ന പദാര്‍ത്ഥത്തിന് ചില രോഗങ്ങൾ ഉണ്ടാക്കുന്ന വൈറസുകളെ തുരത്തി ഓടിക്കാനുള്ള കഴിവുണ്ട്. ചായയില്‍ അടങ്ങിയിട്ടുള്ള ആല്‍ക്കലിന്‍ എന്ന ആന്റിജന്‍ ശരീരത്തിലെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. ജലദോഷം, വയറിളക്കം, പനി എന്നിവയ്ക്ക് പറ്റിയ പ്രതിരോധ മരുന്നാണ് കട്ടൻ ചായ.

പഠനങ്ങൾ സൂചിപ്പിക്കുന്നത് സ്ഥിരമായി കട്ടൻ ചായ കുടിക്കുന്നവരിൽ താരതമ്യേന ശക്തമായ എല്ലുകൾ ഉണ്ടാകുമെന്നാണ്. വാത രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കുറയും. ഇതിനു കാരണം തേയിലയിലടങ്ങിയിട്ടുള്ള ഫൈറ്റോകെമിക്കലുകൾ ആണ്. സ്ഥിരമായി കട്ടചായ കുടിച്ചാല്‍ കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പ്രതിരോധിക്കാനും നിയന്ത്രിക്കാനുമാകും. അതുപോലെ തന്നെ കട്ടന്‍ചായയിലെ ഫ്ലൂറൈഡ്, പല്ലുകള്‍ക്കും അസ്ഥികള്‍ക്കും വളരെ നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്. കട്ടൻചായയിലടങ്ങിയിരിക്കുന്ന പോളിഫിനൈൽ പല്ലിൽ പ്ലാക്ക് ഉണ്ടാകുന്നത് തടയുമെന്നാണ് ദന്തരോഗ വിദഗ്ദ്ധർ പറയുന്നത്.

സൗന്ദര്യ സംരക്ഷണത്തിനും ബ്ലാക്ക് ടീ

തേയിലയുടെ ആന്റി ഓക്സിഡന്റ്, ആൻറി-എയ്ജിങ് എന്നിവ ചർമ്മത്തെ ആരോഗ്യകരമായും തിളക്കമുള്ളതായും നിലനിർത്താൻ സഹായിക്കും. ചായയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇവയിൽ കാറ്റെച്ചിൻസ്, പോളിഫെനോൾസിൻ എന്നീ ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിരിക്കുന്നു. മുഖക്കുരുവിനെതിരേയും, വാർധക്യത്തിനെതിരേയും പോരാടാൻ ഏറ്റവും നല്ല രണ്ട് ആൻറിഓക്സിഡൻറുകൾ ആണിവ.

മനുഷ്യ ശരീരത്തിലെ ഏറ്റവും വ്യാപ്തിയുള്ളതും, നിരന്തരം ബാഹ്യ അന്തരീക്ഷവുമായി സമ്പർക്കം പുലർത്തുന്നതും, ഏറ്റവും മൃദുലമായതുമായ ഒന്നാണ് ചർമ്മം. ചർമ്മത്തിലെ ഒട്ടുമുക്കാലും രോഗങ്ങൾ അണുബാധകൾ മൂലമാണ്. ചർമ്മസംബന്ധമായ അണുബാധ തടയുന്നതിന് ചായയിലുള്ള കാറ്റെച്ചിൻസും, ഫ്ളുവനോയ്ഡും സഹായിക്കും. ദീർഘകാലമായി ചർമ്മസംബന്ധമായ അസുഖങ്ങൾ കഷ്ടപ്പെടുത്തുന്നുണ്ടെങ്കിൽ കട്ടൻ ചായ കുടിച്ചാൽ ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും.

മുടി കൊഴിയുന്നത് തടയാൻ കട്ടൻ ചായ കൊണ്ട് കഴിയുമെന്നത് ഒരു വസ്തുതയാണ്. ബ്ലാക്ക് ടീയിലുള്ള ആന്റിഓക്സിഡന്റ്സ് ആണ് ഇതിന് സഹായിക്കുന്നത്. മുടി കൊഴിയാനുള്ള ഒരു മുഖ്യകാരണം സ്ട്രെസ് ആണ്. ആന്റിഓക്സിഡന്റ്സ് സമ്മർദ്ദം കുറയ്ക്കാനുള്ള ഒരു മരുന്നാണ്. അങ്ങനെ കട്ടൻ ചായ കുടിച്ചുകൊണ്ട് സ്‌ട്രെസ് ഫ്രീ ആകാനും, അതുവഴി മുടികൊഴിച്ചിൽ തടയാനും കഴിയും.

അമിതമായാൽ അമൃതും വിഷം എന്നല്ലേ. അതുപോലെ തന്നെ ബ്ലാക്ക് ടീയും അധികമായാൽ ദോഷമാണ്. ശരീരത്തിന് ആവശ്യമുള്ളതിലും അധികം കട്ടൻ ചായ ഉള്ളിലെത്തുകയാണെങ്കിൽ നിങ്ങളുടെ ആരോഗ്യത്തെ താഴെപ്പറയുന്ന രീതിയിൽ ബാധിക്കും.

ഉത്കണ്ഠ

കട്ടൻ ചായയുടെ അമിതമായ ഉപയോഗം ഉത്കണ്ഠയ്ക്ക് കാരണമാകും. ബ്ലാക്ക് ടീ യിലെ വേദനസംഹാരികൾ നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു. ഇത് ഉറക്കമില്ലായ്മയ്ക്കും അസ്വസ്ഥതയ്ക്കും ഇടയാക്കും.

മൂത്രശങ്ക

കഫീൻ നിങ്ങളുടെ മൂത്രാശയത്തെ അമിതമായ രീതിയിൽ പ്രവർത്തിപ്പിക്കും. അതിനാൽ കൂടെ കൂടെ മൂത്രം ഒഴിക്കാൻ തോന്നും.food art

ഫുഡ് ആര്‍ട്ട്

ദീപാവലി പ്രമാണിച്ചുണ്ടാക്കിയ പച്ചക്കറി വിളകള്‍ ( ഉപയോഗിച്ചിരിക്കുന്നത് - വെള്ളരിക്ക, കാരറ്റ്, ടൊമാറ്റോ കെച്ചപ്പ്)