spices
getty images


രുചിയോ, മണമോ, സ്വാദോ, ഗുണമോ വര്‍ധിപ്പിക്കാന്‍ കറികളില്‍ ചേര്‍ക്കുന്ന സുഗന്ധ വ്യഞ്ജനങ്ങളുടെ കൂട്ടത്തെ നമ്മൾ ‘മസാല’ എന്ന ഓമനപ്പേരിൽ വിളിക്കുന്നു. എന്നാൽ, കറികള്‍ക്ക്‌ സ്വാദ്‌ വർധിപ്പിക്കാന്‍ മാത്രമല്ല, ഓരോ സുഗന്ധ വ്യഞ്ജനത്തിനും അതിേന്റതായ ഔഷധമേന്മ ഉണ്ട് എന്നത് നമ്മൾ ചിലപ്പോൾ വിസ്മരിക്കുന്നു. പ്രധാനപ്പെട്ട ചില സുഗന്ധവ്യഞ്ജനങ്ങൾ നൽകുന്ന ആരോഗ്യ-ഔഷധ ഗുണങ്ങളെക്കുറിച്ച്:

കുരുമുളക്

കുരുമുളക് എന്നത് ധാതുക്കളും പോഷകങ്ങളും അടങ്ങിയതാണ്. ‘പിപ്പെറിന്‍’ (Piperine) എന്ന ആൽക്കലോയ്‌ഡ് ആണ് കുരുമുളകിന് എരിവ് നൽകുന്നത്. പിപ്പെറിന്‍ എരിവ് നൽകുന്നതിനോടൊപ്പം ദഹനപ്രക്രിയയെ സഹായിക്കുകയും ചുമ, ജലദോഷം എന്നിവയിൽ നിന്ന്‌ ആശ്വാസം നൽകുകയും ഉപാപചയം വർധിപ്പിക്കുകയും വാതം തടയുന്നതിന്‌ സഹായിക്കുകയും ചെയ്യും.

pepper
getty images

കുരുമുളകിലുള്ള പോഷകാഹാരം നമ്മൾ കരുതുന്നതിലും വളരെയധികമാണ്. വൈറ്റമിൻ-എ, വിറ്റാമിൻ-സി, കെ എന്നിവ ധാരാളമായി ഇവയിൽ അടങ്ങിയിട്ടുണ്ട്. കുരുമുളകിൽ കാണാവുന്ന മറ്റ് വിറ്റാമിനുകളും ധാതുക്കളും ഇവയാണ്: തയാമിൻ, ഫോളിക് ആസിഡ്, റിെബാഫ്ലാവിൻ, കോളിൻ, കോപ്പർ, ഇരുമ്പ്, കാൽസ്യം, മാംഗനീസ്, ഫോസ്‌ഫറസ്, സിങ്ക്.

മാത്രമല്ല, കുരുമുളകിലെ ആൻറി ഓക്സിഡൻറുകൾക്ക് ഫ്രീ റാഡിക്കലുകളുടെ ഫലമായുണ്ടാകുന്ന നാശത്തെ തടയാനോ, അല്ലെങ്കിൽ പരിഹരിക്കാനോ കഴിയും. അങ്ങനെ കാൻസർ, ഹൃദയരോഗങ്ങൾ, കരൾപ്രശ്നങ്ങൾ എന്നിവ തടയാനും കഴിയും.

ഏലയ്ക്ക

ഏലയ്ക്ക എന്നത് ‘സുഗന്ധവ്യഞ്ജനങ്ങളുടെ റാണി’ എന്നാണ് അറിയപ്പെടുന്നത്. വാനില, കുങ്കുമപ്പൂ എന്നിവ കഴിഞ്ഞാൽ, വില കൂടിയവയുടെ പട്ടികയിൽ ഉയർന്ന സ്ഥാനത്തുള്ളതും ഏലയ്ക്ക തന്നെ. ഏലയ്ക്ക കഴിക്കുന്നതു വഴി ശരീരത്തിലെ രക്തപ്രവാഹം (പ്രത്യേകിച്ച് ശ്വാസകോശത്തിലേക്ക്) വർധിക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നു.

അതിനാൽ, ഏലക്ക ശ്വാസകോശ രോഗങ്ങളുടെ സ്വാഭാവിക പ്രതിവിധിയായി ഉപയോഗിക്കാറുണ്ട്.cardomomum

ഉപാപചയം വർധിപ്പിക്കുകയും ശരീരത്തിൽ നിന്ന് അതുവഴി കൂടുതൽ കൊഴുപ്പ് നീക്കംചെയ്യാനും ഏലയ്ക്ക സഹായിക്കുന്നു. സുഗന്ധമുള്ള ഏലയ്ക്കയുടെ എണ്ണ മണക്കുന്നത്‌ വിശ്രമമില്ലായ്മ, ഉത്കണ്ഠ, ഉറക്ക പ്രശ്നങ്ങൾ എന്നിവ ഇല്ലാതാക്കാൻ സഹായിക്കും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ഗ്രാമ്പൂ

ഗ്രാമ്പൂ എന്നത് ഒട്ടനവധി ആരോഗ്യഗുണങ്ങൾ നൽകുന്ന ഒന്നാണ്. കാൻസർ തടയുന്നതിനും കരളിനെ സംരക്ഷിക്കുന്നതിനും പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിനും പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും അസ്ഥിനിലവാരം സംരക്ഷിക്കുന്നതിനും മറ്റും ഫലപ്രദമായ സഹായം നൽകുന്നതാണ് ഇത്‌. ദന്ത രോഗങ്ങൾക്കെതിരേ പോരാടാനും തലവേദന ശമിപ്പിക്കാനും ഗ്രാമ്പൂ ഉത്തമമാണ്.grampoo

യു.എസ്‌.ഡി.എ. യുടെ ദേശീയ പോഷകാഹാര േഡറ്റാ ബേസിന്റെ കണക്കനുസരിച്ച്, ഗ്രാമ്പൂവിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളാണ് കാർബോ ഹൈഡ്രേറ്റുകൾ, പ്രോട്ടീൻ, ഊർജം, ഭക്ഷണ ഫൈബർ എന്നിവ. ഗ്രാമ്പൂവിലെ ധാതുക്കളിൽ പൊട്ടാസ്യം, കാത്സ്യം, സോഡിയം, മഗ്നീഷ്യം എന്നിവ ഉൾപ്പെടുന്നു. അതിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകൾ വിറ്റാമിൻ-ഇ, ഫോളേറ്റ്, നിയാസിൻ എന്നിവയാണ്. ഫോസ്‌ഫറസ്, ഇരുമ്പ്, സിങ്ക്, വിറ്റാമിൻ-സി, തയാമിൻ, റിബോഫ്ലാവിൻ, വിറ്റാമിൻ-എ, കെ എന്നിവയുമാണ്.

കറുവപ്പട്ട

ഫ്രീ റാഡിക്കലുകളുടെ കേടുപാടുകൾ കുറയ്ക്കുകയും പ്രായമാകുന്നതിന്റെ വേഗം കുറയ്ക്കുകയും ചെയ്യുന്ന വൈവിധ്യമാർന്ന സംരക്ഷണ ആൻറി ഓക്സിഡൻറുകൾ കറുവപ്പട്ടയിൽ അടങ്ങിയിട്ടുണ്ട്. കറുവപ്പട്ടയിൽ ഉയർന്ന അളവിൽ കാത്സ്യം, നാര്, മാംഗനീസ് എന്നിവ കാണപ്പെടുന്നു. കറുവപ്പട്ടയിലെ രണ്ട്‌ ഘടകങ്ങളായ സിഹ്നമാൽ ഡിഹൈഡും എപ്പിക്കറ്റിച്ചിനും ന്യൂറോണുകളുടെ ഘടനയിലും പ്രവർത്തനത്തിലും ഉത്തമമായ മാറ്റം വരുത്താൻ സഹായിക്കുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തപ്രവാഹത്തെയും നിയന്ത്രിക്കുന്നതിന്‌ കറുവപ്പട്ടിക ഫലപ്രദമാണ്.

cinnamon
getty images

നമ്മുടെ ശരീരത്തിലെ ചീത്ത ബാക്ടീരിയകളെ കൊല്ലുന്നതെന്തും ദന്താരോഗ്യത്തിന് മികച്ചതാണ്. പല്ലുകളുടെ രോഗങ്ങൾക്ക് മിക്കവാറും കാരണം അവയിൽ ജീവിക്കുന്ന ബാക്ടീരിയകളാണ്. ആന്റി ബാക്ടീരിയൽ സവിശേഷതകൾ ഉള്ള കറുവപ്പട്ട കഴിക്കുന്നത് വഴി ദന്താരോഗ്യം മെച്ചപ്പെടും. അങ്ങനെ വളരെയധികം പണം മുടക്കി പല്ലുകൾ വൃത്തിയാക്കുന്നതിന് പകരം ഇവ ഭക്ഷണത്തോടൊപ്പം വായിൽ എത്തുകയാണെങ്കിൽ പല്ലുകൾക്ക്‌ വർഷം മുഴുവനും തിളങ്ങുന്ന വെള്ളനിറം ഉറപ്പാക്കാം.

പെരുംജീരകം

വളരെയധികം വ്യാധികൾക്കു ഒറ്റമൂലിയാണ് പെരുംജീരകം. നെഞ്ചുവേദന, ഗ്യാസ്ട്രബിൾ മുതൽ ആസ്ത്മ, പ്രമേഹം വരെയുള്ള വിവിധ രോഗങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് ഇവ ഉപയോഗപ്രദമാണ്. സാധാരണ ‘സനൂഫ്’ എന്നറിയപ്പെടുന്ന പെരുംജീരകം ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. മിക്ക വടക്കേ ഇന്ത്യൻ കുടുംബങ്ങളിലും ഒരു സാധാരണ സമ്പ്രദായം എല്ലാ ആഹാരത്തിന്റെയും അവസാനം കുറച്ച്‌ പെരുംജീരകം അഥവ സനൂഫ് കഴിക്കുക എന്നതാണ്

fennel
getty images

കോപ്പർ, പൊട്ടാസ്യം, കാത്സ്യം, സിങ്ക്, മാംഗനീസ്, വിറ്റാമിൻ-സി, അയൺ, സെലേനിയം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളുടെ വലിയ സ്രോതസ്സാണ് പെരുംജീരകം. രക്തസമ്മർദത്തെ ശരിയായ അളവിൽ നിലനിർത്തുന്നതിന്‌ പെരുംജീരകം ഉപയോഗിക്കുന്നത് നല്ലതാണ്. ഒരു ചെറുമുഷ്ടിയിലെ പെരുംജീരകം കണ്ണുകൾക്കായി അദ്ഭുതങ്ങൾ ഉണ്ടാക്കാൻ സഹായിക്കുന്നു. പെരുംജീരകം വിറ്റാമിൻ-എ കൊണ്ട് സമ്പുഷ്ടമാണ്. അതാകട്ടെ, കാഴ്ചശക്തിക്ക്‌ ഏറ്റവും വേണ്ടതായ ഒന്നും. ഗ്ലൂകോമയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് പെരുംജീരകം സഹായിക്കുന്നു.

നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും അനുയോജ്യമായ പോഷകാഹാരങ്ങളുടെ വ്യക്തിഗതമാക്കിയ ഉപദേശത്തിന്, നിങ്ങളുടെ ഡോക്ടറോട്, അല്ലെങ്കിൽ യോഗ്യതയുള്ള ഒരു പോഷകാഹാര പ്രൊഫഷണലിനോട് സംസാരിക്കുക. എന്നിട്ടു മാത്രം ഇവ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.

ഫുഡ് ആര്‍ട്ട്: food art

ചോറ് കൊണ്ടൊരു മൂങ്ങ. ഉപയോഗിച്ചിരിക്കുന്നത്: ചോറ്, പരിപ്പ്, ചിക്കന്‍, ഗ്രീന്‍പീസ്, കോണ്‍ബ്രോക്കോളി, കാരറ്റ്, ബീന്‍സ്, പപ്പടം

content highlight: health benefits of spices