നാടാകെ ക്രിസ്മസ് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ക്രിസ്മസ് ട്രീ, സാന്തക്ലോസ്, പുൽക്കൂട്... മാത്രമല്ല ക്രിസ്മസ് സമയത്തെ ഓർമകളിൽ നിറഞ്ഞു നിൽക്കുന്നത് പ്ലം കേക്കിന്റെയും, വൈനിന്റെയും മണവും, രുചിയും കൂടിയാണ്. ക്രിസ്മസ് കാലത്ത് വിവിധ പ്രദേശങ്ങളിൽ കഴിക്കുന്ന ചില ഭക്ഷണവിഭവങ്ങളെ പരിചയപ്പെടാം

ക്രിസ്മസ് പൈ

പഫ്‌സ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മാവു കൊണ്ട് ബേക് ചെയ്‌തെടുക്കുന്ന ഒരു വിഭവമാണ് പൈ. ഇവയുടെ ഉള്ളിൽ വിവിധതരം മധുരമുള്ളതോ, അല്ലെങ്കിൽ എരിവുള്ളതോ ആയ പലതരം ചേരുവകളും നിറച്ചതിനു ശേഷമാണ് ബേക് ചെയ്യുന്നത്. christmas pieക്രിസ്മസ് പൈ എന്നതിന്റെ ഉദ്ഭവം ബ്രിട്ടീഷുകാരുടെ മധുരം നിറച്ച പൈയിൽ നിന്നാണ്. മധുരത്തിനായി ഉണങ്ങിയ പഴങ്ങളും, കിഴങ്ങുകളുമാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് യൂറോപ്യൻ രാജ്യങ്ങളിൽ ഇത് മധുരത്തിന് പകരം ചെറു തുണ്ടാക്കിയ മാംസവിഭവങ്ങൾ (minced meat) ചേർത്ത് ഉണ്ടാക്കുകയും, അങ്ങനെ അതിന്റെ പേര് മിൻസ് പൈ എന്നാകുകയും ചെയ്തു. ഇന്നും അമേരിക്കൻ ഐക്യനാടുകളിലെ ചില ഭാഗങ്ങളിൽ ക്രിസ്മസ് സീസണിൽ ഉണ്ടാക്കുന്ന പരമ്പരാഗതമായ ഒരു ക്രിസ്മസ് വിഭവമാണ് മിൻസ്ഡ് പൈ. ക്രിസ്മസ് സമയത്ത് സൂപ്പർമാർക്കറ്റുകളിൽ കാണാവുന്ന ഒരു ക്രിസ്മസ് വിഭവമാണിത്.

ജിഞ്ചര്‍ ബ്രെഡ്‌ മാൻ

ഒരു മനുഷ്യന്റെ രൂപത്തിൽ ഉണ്ടാക്കിയിട്ടുള്ള ബിസ്കറ്റ് അല്ലെങ്കിൽ കുക്കിയെ ആണ് ജിഞ്ചർ ബ്രെഡ് മാൻ എന്ന് പറയുന്നത്. ജിഞ്ചർ ബ്രെഡ് മാനിന്റെ ഉദ്ഭവത്തെക്കുറിച്ച് വിവിധ കഥകൾ കേൾക്കാറുണ്ട്. അതിൽ ഏറ്റവും പ്രചാരത്തിലുള്ളത് 15-ാം നുറ്റാണ്ടിലേതാണ്. ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി കൊട്ടാരത്തിൽ വിശിഷ്ട അതിഥികളെ സത്കരിക്കുന്നതിനായി മനുഷ്യന്റെ ആകൃതിയിലുള്ള കുക്കീസ്‌ ഉണ്ടാക്കാൻ നിർദേശം നൽകുകയും അത് വളരെ പെട്ടെന്ന് എല്ലാവരുടെയും ഇഷ്ടവിഭവം ആക്കുകയും ചെയ്തു എന്നതാണ്.ginger bread man മറ്റൊരു രസകരമായ കഥ നാടോടി വൈദ്യന്മാരെയും മന്ത്രവാദികളെയും ചുറ്റിപ്പറ്റിയുള്ളതാണ്. ഈ വിദ്വാന്മാർ മനുഷ്യന്റെ ആകൃതിയിലുള്ള കുക്കീസ്‌ ഉണ്ടാക്കിയതിന് ശേഷം അത് യുവതികൾക്കും യുവാക്കൾക്കും കൊടുക്കുകയും, അവർക്ക് ആകർഷണം തോന്നുന്ന യുവതികൾക്കോ, യുവാക്കന്മാർക്കോ കൊടുക്കുകയും അവർ അത് കഴിക്കുകയും ചെയ്യുകയാണെങ്കിൽ അവരുടെ പ്രണയം സാക്ഷാത്കരിക്കപ്പെടുമെന്നും പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ഇന്നും അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ജിഞ്ചർ ബ്രെഡ് കുക്കീസ്‌ ഒരു ക്രിസ്മസ് വിഭവം ആണ്.

എഗ്ഗ്‌നോഗ്

എഗ്ഗ്നോഗ് എന്നതിനെ ചിലപ്പോൾ മിൽക്ക് പഞ്ച് എന്നും വിളിക്കാറുണ്ട്. മധുരമുള്ള, പാലുകൊണ്ടു തയ്യാറാക്കുന്ന, ശീതീകരിച്ചതുമായ ഒരു പാനീയമാണ് എഗ്ഗ്‌നോഗ്. പരമ്പരാഗതമായ രീതിയിൽ പാൽ, ക്രീം, പഞ്ചസാര, മുട്ടയുടെ അടിച്ചു പതപ്പിച്ച വെള്ള, മുട്ടയുടെ മഞ്ഞ എന്നിവ ചേർത്താണ് ഉണ്ടാക്കുക. ചിലപ്പോൾ ഇവയിൽ ബ്രാണ്ടി, റം, വിസ്കി, ബോർബൺ എന്നിവയിൽ ഏതെങ്കിലും കൂടി ചേർക്കാറുണ്ട്.eggnock

അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിൽ നവംബർ മാസം അവസാനം മുതൽ (താങ്ക്സ് ഗിവിങ് ആഘോഷം തീരുന്നതിനു ശേഷം) ഡിസംബർ മാസം കഴിയുന്നത് വരെ വിരുന്നുകളിലും, കടകളിലും മറ്റും സുലഭമായി ലഭിക്കുന്ന ഒരു പാനീയമാണ് എഗ്ഗ്‌നോഗ്. പണ്ടത്തെ ബ്രിട്ടനിൽ എഗ്ഗ്‌നോഗ് എന്നത് സമ്പന്നരുടെ പാനീയമായിരുന്നു; പാൽ, മുട്ട എന്നിവ സമ്പന്നമായ ഭക്ഷണമായിരുന്നല്ലോ. നല്ല ആരോഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടിയും, സന്തോഷങ്ങൾ ഒരുമിച്ചാഘോഷിക്കുന്നതിനും വേണ്ടി സമ്പന്നർ ഇത് കഴിക്കുക പതിവാക്കിയിരുന്നു. ഇന്ന് എഗ്ഗ്‌നോഗ് പാക്കറ്റുകളിൽ എല്ലാ സൂപ്പർമാർക്കറ്റുകളിലും ലഭ്യമാണ്.

വൈൻ

നമ്മുടെ നാട്ടിലും ഏറ്റവും പ്രചാരമുള്ള ഒരു ക്രിസ്മസ് പാനീയമാണ് വൈൻ. ക്രിസ്മസ് സമയത്ത് കേക്കും വൈനുമൊക്കെ പരസ്പരം കൈമാറുന്നത് നമ്മുടെ നാട്ടിലെ ഒരു സാധാരണ കാഴ്ചയാണ്. പല തരത്തില്‍ ഉള്ള പഴങ്ങള്‍ ഉപയോഗിച്ച് വൈന്‍ ഉണ്ടാക്കാം. എന്നിരുന്നാലും ഏറ്റവും പ്രസിദ്ധമായതും, ക്രിസ്മസ് സമയത്തെ പ്രിയങ്കരമായ വൈൻ മുന്തിരി കൊണ്ടുണ്ടാക്കിയതാണ്.

സ്റ്റോലെൻ

stollen cake
youtube

പഴങ്ങളും, കിസ്മിസ്, അണ്ടിപ്പരിപ്പ് മുതലായ നട്സ് കൊണ്ടും ഉണ്ടാക്കിയ ബ്രെഡ് പഞ്ചസാര അല്ലെങ്കിൽ ഐസിങ് പഞ്ചസാര കൊണ്ടോ മൂടിയ ഒരു വിഭവമാണ് സ്റ്റോലെൻ. ക്രിസ്മസ് സീസണിൽ പരമ്പരാഗത ജർമൻകാർ ഇത് റൊട്ടിപോലുള്ള ഒരു ഭക്ഷണമായി ഉപയോഗിച്ചുവരുന്നു. വൈഹിൻചാങ്സ്റ്റോലെൻ (Weihnachtsstollen) എന്നതാണ് ക്രിസ്മസ് എന്നതിന്റെ ജർമൻ വാക്ക്. ക്രിസ്തുവിന് ശേഷം എന്ന വാക്കർത്ഥവും വരുന്ന പദമാണ് ക്രിസ്റ്റ്‌സ്റ്റോലെൻ [Christstollen (after Christ)]. സ്റ്റോലെൻ എന്ന ഈ ജർമൻ വിഭവം അങ്ങനെ ഒരു ക്രിസ്മസ് സ്പെഷ്യൽ വിഭവം തന്നെ.

പ്ലം കേക്ക്

പ്ലം കേക്കിന്റെ കഥ ആരംഭിക്കുന്നത് മധ്യകാല ഇംഗ്ലണ്ടിൽ ആണ്. ക്രിസ്മസിന് മുൻപുള്ള ആഴ്ചകളിൽ ഉപവാസം അനുഷ്ഠിക്കുന്ന ഒരു പാരമ്പര്യം അവിടെയുണ്ടായിരുന്നു. ഉപവാസവും, സഹനവും ക്രിസ്മസ് രാവിൽ അവസാനിപ്പിക്കുകയും അതിനായി കൊഴുപ്പിച്ച ഓട്സ് കഞ്ഞി ഉണ്ടാക്കി കുടിക്കുകയും ചെയ്യുമായിരുന്നു.

plum cake
youtube

വരാൻ പോകുന്ന ഗംഭീരമായ സത്കാരവിരുന്നുകൾക്ക് മുന്നോടിയായി കഴിക്കുന്ന ഈ കഞ്ഞി വിവിധ തരത്തിലുള്ള പഴങ്ങളും, സുഗന്ധവ്യഞ്ജനങ്ങളും, തേനും, ചിലപ്പോൾ മാംസങ്ങളും, ചേർത്ത് ഉണ്ടാക്കുമായിരുന്നു. കാലക്രമേണ ഇത് ക്രിസ്മസ് പുഡ്ഡിങ് എന്ന പേരിൽ അറിയപ്പെട്ടു. പിൽക്കാലത്ത് ഇതേ ചേരുവകൾ ചേർത്ത് പഴങ്ങളുടെ കേക്ക് ഉണ്ടാക്കാൻ തുടങ്ങി. ഇതിലെ പ്രധാന ചേരുവകൾ കിസ്മിസ്, അണ്ടിപ്പരിപ്പ്, പ്ലം, റം എന്നിവയായിരുന്നു. അങ്ങനെയാണ് പ്ലം കേക്ക് പരമ്പരാഗതമായ ഡിസേർട്ട് എന്ന നിലയിൽ നിലവിൽ വരുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു.

ഇന്നത്തെ ഫുഡ് ആർട്ട്: food artസാന്റക്ലോസ് ഇല്ലാതെ ക്രിസ്മസ് സങ്കൽപ്പിക്കാൻ പ്രയാസമാണ് ഇപ്പോൾ. അപ്പോൾ ഒരു സാന്റ അപ്പൂപ്പൻ തന്നെയാണ് ഇന്നത്തെ സ്പെഷ്യൽ ഫുഡ് ആർട്ട്. ഉപയോഗിച്ചിരിക്കുന്നത്: സ്ട്രോബെറി, ബ്ലാക്ബെറി, ബ്ലൂബെറി, കാരറ്റ്, കോൺ, യോഗർട്ട്

 

 

content highlight: christmas special dishes