'സൂര്യകാന്തി' എന്നത് ഒരു ഒരു വാര്‍ഷിക സസ്യമാണ്. യൂറോപ്യന്‍ പര്യവേക്ഷകര്‍ മുഖേന ലോകത്തെമ്പാടുമുള്ള ഒരു പ്രധാന വാണിജ്യ വിളയായി മാറിയ മധ്യപൂര്‍വ ദേശത്തെ വിളവാണിത്. ഇന്ന്, റഷ്യന്‍ യൂണിയന്‍, ചൈന, യു.എസ്.എ, അര്‍ജന്റീന എന്നിവരാണ് സൂര്യകാന്തി കൃഷിയുടെ മുന്‍നിരയില്‍. ഇവയുടെ പൂവിന്റെ തണ്ട് മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ വളരാറുണ്ട്. 30 സെന്റീമീറ്റര്‍ വരെ വ്യാസത്തില്‍ കാണപ്പെടുന്ന പൂവില്‍ വലിയ വിത്തുകള്‍ കാണാം.

സൂര്യകാന്തി എന്നതിന്റെ ശാസ്ത്രീയനാമം 'ഹീലിയന്തുസ്' (Helianthus) എന്നാണ്. ഈ നാമം ഗ്രീക്ക് പദങ്ങളായ 'ഹീലിയോസ്' (helios -സൂര്യന്‍), 'ആന്തോസ്' (anthos -പുഷ്പം) എന്നീ ഗ്രീക്ക് പദങ്ങളില്‍ നിന്ന് ഉത്ഭവിച്ചിരിക്കുന്നതാണ്. സൂര്യകാന്തി, നനഞ്ഞ വളക്കൂറുള്ള മണ്ണില്‍ നന്നായി വളരുന്നു. നല്ല സൂര്യപ്രകാശം ഇഷ്ടപ്പെടുന്നു. പരമ്പരാഗത ഇനങ്ങള്‍ക്ക്, മുകളില്‍ ഒരു വലിയ പുഷ്പം ഉണ്ട്.

ആഭ്യന്തര കൃഷിരീതിയില്‍ നിന്ന് വിഭിന്നമായി, ഓരോ കൃഷിയിടത്തിലും ഓരോന്നിനും ഒന്നിലധികം ശാഖകളുണ്ട്. സൂര്യകാന്തിയില്‍ രണ്ടുതരം പൂക്കളുണ്ട്. അണുവിമുക്തമായ, വലിയ, മഞ്ഞ ദളങ്ങള്‍ (റേ പൂക്കള്‍) അടങ്ങിയിരിക്കുമ്പോള്‍, നടുവില്‍ ഒട്ടേറെ ചെറിയ പൂക്കള്‍ ഏകപക്ഷീയമായ രീതിയില്‍ കാണാം. കേന്ദ്രഭാഗത്തുള്ള ഈ പൂക്കളാണ് പിന്നീട് കഴിക്കാന്‍ കഴിയുന്ന വിത്തുകളായി മാറുന്നത്.

സൂര്യകാന്തി വിത്തുകളുടെ ആരോഗ്യ ആനുകൂല്യങ്ങള്‍

രുചികരമായ, കറുമുറെ കഴിക്കാന്‍ കഴിയുന്ന സൂര്യകാന്തി വിത്തുകള്‍ ആരോഗ്യകരമായി മികച്ച ഒരു ഭക്ഷണമായി വ്യാപകമായി പരിഗണിക്കപ്പെടുന്നു. അവ ഊര്‍ജത്തില്‍ ഉയര്‍ന്നതാണ്; 100 ഗ്രാം വിത്ത് 584 കലോറി ഊര്‍ജം നല്‍കുന്നു. മാത്രമല്ല, പോഷകങ്ങള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍, എന്നിവയുടെ മികച്ച ഉറവിടങ്ങളില്‍ ഒന്നാണ്. ആന്റി ഓക്‌സിഡന്റുകളില്‍ 'വിറ്റാമിന്‍-ഇ' ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരത്തില്‍ പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ തടയാന്‍ ഇത് സഹായിക്കുന്നു. വൈറ്റമിന്‍-ഇ ചര്‍മ്മത്തിന് മാത്രമല്ല, മുടിയ്ക്കും ഗുണം ചെയ്യും. പതിവായി സൂര്യകാന്തി വിത്തുകള്‍ കഴിക്കുകയാണെങ്കില്‍ മുടിയുടെ അറ്റകുറ്റപ്പണികള്‍ നന്നായി നടക്കുകയും അതീവ ആരോഗ്യകരമായ ഘടന കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ആന്റി ഓക്‌സിഡന്റുകള്‍ക്കൊപ്പം തന്നെ സൂര്യകാന്തി വിത്തുകളില്‍ ഇരുമ്പ് പോലുള്ള ധാതുക്കളും അടങ്ങിയിരിക്കുന്നു. ഇരുമ്പ് ഓക്‌സിജന്‍ അളവ് കൂട്ടുകയും മെച്ചപ്പെട്ട രക്തചംക്രമണം സാധ്യമാക്കുകയും ചെയ്യും. ഇത് തലയോട്ടിയില്‍ രക്തപ്രവാഹം കൊണ്ടുവരികയും മുടിവളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരത്കാലത്തിനിടയില്‍ ഒരു വലിയ പോഷക സപ്ലിമെന്റ് ആണ്. പരിസ്ഥിതിയില്‍ ഈര്‍പ്പത്തിന്റെ അഭാവം മുടിപൊഴിച്ചിലും താരന്‍ പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കും. അതിനെ നേരിടാനും സൂര്യകാന്തി വിത്തുകള്‍ സഹായിക്കും.

സൂര്യകാന്തി വിത്തുകളില്‍ പോളി-അപൂരിത കൊഴുപ്പ് ആസിഡായ 'ലിനിയലിക് ആസിഡ്' അടങ്ങിയിട്ടുണ്ട്. 'എല്‍.ഡി.എല്‍.' അല്ലെങ്കില്‍ 'മോശം കൊളസ്‌ട്രോള്‍' കുറയ്ക്കുകയും 'എച്ച്.ഡി.എല്‍.' അല്ലെങ്കില്‍ 'നല്ല കൊളസ്‌ട്രോള്‍' രക്തത്തില്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഗവേഷണ പഠനങ്ങള്‍ അനുസരിച്ച് 'മോണോ സാണറേറ്റഡ്' കൊഴുപ്പ് സമ്പന്നമായ മെഡിറ്ററേനിയന്‍ ഭക്ഷണത്തില്‍ കൊറോണറി ആര്‍ട്ടറി ഡിസീസ്, സ്‌ട്രോക് എന്നിവ തടയാന്‍ സഹായിക്കും.

ഉണങ്ങിയ സൂര്യകാന്തി വിത്തുകളുടെ (.25 കപ്പ് / 35 ഗ്രാം) പഥ്യാഹാരപരമായ അളവിന്റെ (DRI -Dietary Reference Intakes) നിര്‍ദേശ പോഷണങ്ങള്‍

പോഷകങ്ങള്‍ DRI - Dietary Reference Intakes, വിറ്റാമിന്‍-ഇ 82 %, വിറ്റാമിന്‍-ബി 1 43 %, സെലീനിയം 34%, ഫോസ്ഫറസ് 33%., മാംഗനീസ് 30%, വിറ്റാമിന്‍-B6 28%, മഗ്‌നീഷ്യം 27%, ഫോളേറ്റ് 20%

സൂര്യകാന്തി വിത്തുകള്‍ പാചക എണ്ണ ഉണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ട്. പ്രത്യേകിച്ച് ഗന്ധമൊന്നുമില്ലാത്ത സൂര്യകാന്തി എണ്ണ എല്ലാ പാചകരീതികള്‍ക്കും അനുയോജ്യമാണ്. സൂര്യകാന്തി എണ്ണയില്‍ വിറ്റാമിന്‍-ഇ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട്, ആന്റി ഓക്‌സിഡന്റായതിനാല്‍ ഇത് കാന്‍സര്‍ ഉണ്ടാകാന്‍ കാരണമാവുന്ന സ്വതന്ത്ര റാഡിക്കലുകളെ പ്രതിരോധിക്കും. വിറ്റാമിന്‍-ഇ ആസ്ത്മ, റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, കോളന്‍ അര്‍ബുദം എന്നിവയെ തടയുന്നത്തിന് സഹായിക്കുന്നു. മഗ്‌നീഷ്യത്തിന്റെ അളവ് മസിലുകളുടെ വേദന തടയുന്നതിന് സഹായിക്കുകയും തലച്ചോറിന്റെ വിശ്രമത്തിന് സഹായകമാവുകയും ചെയ്യുന്നു.

സൂര്യകാന്തി -കൗതുക വാര്‍ത്തകള്‍:

2014-ല്‍ ജര്‍മനിയിലെ ഹാന്‍സ് പീറ്റര്‍ ഷിഫര്‍ വളര്‍ത്തിയ സൂര്യകാന്തി ചെടിക്കാണ് ഏറ്റവും ഉയരമുള്ള സൂര്യകാന്തിച്ചെടി എന്ന ലോക റെക്കോഡ്. (30 അടി, 1 ഇഞ്ച്).

സൂര്യകാന്തി അമേരിക്കയിലെ കന്‍സാസ് എന്ന സംസ്ഥാനത്തിന്റെ സംസ്ഥാന പുഷ്പമാണ്.

യുക്രൈന്‍ എന്ന രാജ്യത്തിന്റെ ദേശീയ പുഷ്പവുമാണിത്.

സൂര്യകാന്തിച്ചെടികളില്‍ മുകുളങ്ങള്‍ ഉണ്ടാകുമ്പോള്‍ അവ 'ഹീലിയോ ട്രോപ്പിസം' എന്നു വിളിക്കുന്ന ഒരു പ്രത്യേക സ്വഭാവം പ്രദര്‍ശിപ്പിക്കുന്നു. ഈ മുകുളങ്ങള്‍ എല്ലാേയ്പാഴും സൂര്യനെ അഭിമുഖീകരിക്കുന്ന സ്വഭാവത്തെയാണ് ഇങ്ങനെ വിളിക്കുന്നത്... ദിവസത്തിന്റെ ആരംഭത്തില്‍ മുകുളം കിഴക്ക് സൂര്യനെ അഭിമുഖീകരിക്കുന്നതും വൈകുന്നേരം അതെ മുകുളം പടിഞ്ഞാറ് സൂര്യനെ അഭിമുഖീകരിക്കുന്നതുമായ ഒരു പ്രത്യേക സ്വഭാവം.

food art

ഇന്നത്തെ ഫുഡ് ആര്‍ട്ട്

വീട്ടില്‍ ഉണ്ടായ സൂര്യകാന്തിപ്പൂവ് നോക്കി എന്റെ നാലുവയസ്സുകാരി മകള്‍ സമീര ഉണ്ടാക്കിയ ഫുഡ് ആര്‍ട്ട് ആണ്. ഇതിനായി കുട്ടി ഉപയോഗിച്ചിരിക്കുന്നത് -സൂര്യകാന്തി ഇതളുകളായി മാങ്ങാ കഷണങ്ങളും സൂര്യകാന്തി വിത്തുകളായി മുന്തിരിയും തണ്ടിനായി ബ്രോക്കോളി തണ്ടുമാണ്.