Beautyചര്‍മ്മത്തെ മോടിപിടിപ്പിക്കാനായി നമ്മള്‍ വാങ്ങിക്കുട്ടുന്ന സാധനങ്ങള്‍ക്ക് ഒരു കൈയും കണ ക്കുമില്ല. നിരവധി ആളുകളുടെ ബെഡ്‌റും, ബാത്തറൂം ഷെല്‍ഫ കള്‍ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങളാല്‍ തിങ്ങിഞെരുങ്ങിയിരിക്കുന്നത് കാണാം. ഇത്രയധികം ഉപയോഗിക്കേണ്ട ആവശ്യമുണ്ടോ? കൂടുതലായുള്ള ഉപയോഗം അനാവശ്യമാണ്. മാത്രമല്ല, നന്മയെക്കാളേറെ ദോഷം ചെയ്യുകയും ചെയ്യും. മികച്ചതും വിലക്കുറവുള്ളതു മായ സൗന്ദര്യവര്‍ദ്ധക ഉത്പന്ന ങ്ങള്‍ നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്. അടുക്കളയിലെ പാ ഴാവാന്‍ സാധ്യതയുള്ള വസ്തുക്കളെ അങ്ങനെ ഉപയോഗകരമാക്കാം. സൗന്ദര്യസഹായികള്‍ വാങ്ങുന്ന തിനുള്ള അധികച്ചെലവ് ഒഴിവാക്കു കയുമാകാം. 

ആരോഗ്യമുള്ള ചര്‍മം ലഭിക്കണ മെങ്കില്‍ ചര്‍മസംരക്ഷണം അത്യാ വശ്യം തന്നെയാണ്, എന്നാല്‍ അതിനു പ്രകൃതിദത്തമായ വസ്തു ക്കള്‍ ഉപയോഗിക്കുന്നതാണ് നല്ല ത്. ചര്‍മസംരക്ഷണത്തിന്റെ ഏറ്റ വും പ്രധാന ഘടകം ചര്‍മം വൃത്തി യാക്കല്‍ ആണ്. ശുദ്ധമായ ജലം ഉപയോഗിച്ച് ചര്‍മ്മത്തിലുള്ള മാലി ന്യത്തെ നീക്കം ചെയ്യാന്‍ കഴിയും. എന്നാല്‍ നിര്‍ജീവമായ കോശ ങ്ങള്‍ നീക്കം ചെയ്യപ്പെടില്ല. ഡെഡ് സെല്‍സ് നീക്കം ചെയ്യാന്‍ ഒരു ക്ലെന്‍സര്‍ അത്യാവശ്യം തന്നെ. ഇതിനായി വലിയ വില കൊടുത്ത് ഉത്പന്നങ്ങള്‍ വാങ്ങേണ്ട ആവശ്യമില്ല. പ്രകൃതിദത്തമായ ക്ലെന്‍സറു കള്‍ ഏതെല്ലാമാണെന്നു നോക്കാം.

വെളിച്ചെണ്ണ

കേരളീയരുടെ നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വെ ളിച്ചെണ്ണ, മുഖസൗന്ദര്യ വര്‍ധനയ്ക്ക് വേണ്ടി ഉപയോഗിക്കാവുന്ന ഒരു നൈസര്‍ഗികമായ ഉത്പന്നമാണ് ശുദ്ധമായ വെളിച്ചെണ്ണ, ഇത് ഉപ യോഗിക്കുമ്പോള്‍ ത്വക്കിലെ സ്വാ ഭാവിക എണ്ണ നീക്കം ചെയ്യാതെ, വെളിച്ചെണ്ണ അതിന്റെ ആന്റി ബൈക്രോബിയല്‍ സവിശേഷത വഴി മാലിന്യങ്ങള്‍ ഉന്മൂലനം ചെയ്യുന്നു. 

ചര്‍മത്തിലെ നൈസര്‍ഗിക ജലാംശം നിലനിര്‍ത്താനും വെളി ച്ചെണ്ണ സഹായിക്കും. ശുദ്ധമായ വെളിച്ചെണ്ണ നേരിട്ട് ചര്‍മത്തില്‍ പുരട്ടുന്നത് തിളക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഉപയോഗിക്കേണ്ട വിധം. നന്നായി മുഖം കഴുകിയതിനു ശേഷം മുഖത്ത് ശുദ്ധമായ വെളിച്ചെണ്ണ തേച്ചു പിടിപ്പിക്കുക. അതിനുശേ ഷം ഏകദേശം 40 സെക്കന്‍ഡ് നന്നായി മസാജ് ചെയ്യുക. പിന്നീട് ചൂടുവെള്ളത്തില്‍ മുക്കിയ ഒരു ടവല്‍ 80 സെക്കന്‍ഡ് നേരം മുഖ ത്തോടു ചേര്‍ത്ത് വറ്റുക, ഇത് മു ഖത്തെ സുഷിരങ്ങള്‍ തുറക്കാന്‍ സഹായിക്കും. അതിനുശേഷം ഒരു തുണി കൊണ്ട് എണ്ണ നീക്കം ചെ യ്യുക. ഇത് സ്ഥിരമായി ചെയ്യുന്നത് വഴി ചര്‍മം മൃദുലവും, തിളക്കമുള്ളതും ആകുന്നു.

ഒലിവ് ഓയിലും ഉലുവയും 

ഉലുവയും ഒലീവ് ഓയിലും ചേര്‍ ത്തുള്ള മിശ്രിതം മുഖത്തെ ചുളിവു കള്‍ മാറ്റുന്നതിന് അത്യുത്തമമാണ്.ഉപയോഗിക്കേണ്ട വിധം: ഉലുവ കുതിര്‍ത്ത് അരച്ച് ഒലീവ് ഓയില്‍ മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. അര മണിക്കുറിനു ശേഷം കഴുകിക്ക ളയാവുന്നതാണ്. മറ്റൊരുപയോ ഗം, തൈരില്‍ ഉലുവാപ്പൊടി ചേര്‍ ത്ത് മിക്‌സ് ചെയ്ത് തലയോട്ടിയില്‍ തേച്ചു പിടിപ്പിച്ചതിനു ശേഷം ഒരു മണിക്കൂര്‍ അങ്ങനെ വയ്ക്കുക. ഇത് മുടികൊഴിച്ചില്‍ തടയുന്നതിനോ ടൊപ്പം മുടിക്ക് നല്ല ആരോഗ്യവും ബലവും കിട്ടും.

കസ്തൂരിമഞ്ഞള്‍ 

പച്ചമഞ്ഞളിനേക്കാള്‍ ഗുണമേന്‍മയുള്ള ഒന്നാണ് കസ്തുരി മഞ്ഞള്‍. കസ്തുരി മഞ്ഞള്‍ അരച്ച് മുഖത്ത് തേയ്ക്കുന്നത് മുഖകാന്തി വര്‍ദ്ധിപ്പി ക്കും. അതുപോലെ ബ്ലാക്കേഡ്‌സ് പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.
ഉപയോഗിക്കേണ്ട വിധം: പാലിലോ, തൈരിലോ ചാലിച്ച് കസ്തുരി മഞ്ഞള്‍ തേച്ചു പിടിപ്പി ക്കുക. പത്തു മിനിറ്റിനു ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകി ക്കളയുക.

വെള്ളരിക്ക 


കണ്ണുകളുടെ ക്ഷീണം അകറ്റാനും കുളിര്‍മയേകാനും കണ്ണുകള്‍ക്ക് ചുറ്റുമുള്ള കറുപ്പ് നിറം മാറ്റികിട്ടുന്നതിനും വെള്ളരിക്ക നല്ലതാണ്. ചര്‍മ്മത്തെ ശുചിയാക്കാനും വെള്ളരിക്കറ്റു കഴിയും.ഉപയോഗിക്കേണ്ട വിധം: വെള്ള രിക്ക മുറിച്ചത് കണ്ണുകളുടെ മുക ളില്‍ വയ്ക്കുക. വെള്ളരിക്ക കഷണം പാലില്‍ ചേര്‍ത്ത് മുഖത്തു തേറ്റു ന്നത് മുഖത്തിനു സ്വാഭാവികമായ പുതുമ നല്‍കും.

കൊണ്ടുള്ള ബ്യൂട്ടിടിപ്തസ് അടുക്കളയില്‍നിന്ന് ഏറ്റവും കൂടുതല്‍ പുറന്തള്ളപ്പെടുന്ന ഒന്ന് പഴങ്ങളുടെയും, പച്ചക്കറികളുടെയും തൊലിയാണ്. ഈ തൊലി നമ്മുടെ ചര്‍മസൗന്ദര്യ വര്‍ദ്ധനയ്ക്ക് പറ്റിയ ഉത്പന്നമാണ് എന്ന് പറഞ്ഞാല്‍ മിക്കവരും ഒന്ന് ഞെട്ടും. എന്നാല്‍ അത് ഒട്ടു മുക്കാല്‍ പേര്‍ക്കും അറിയാത്ത ഒന്നാണ്.

തേനും നാരങ്ങയും

തേനും, നാരങ്ങയും കൂടി ചേരു മ്പോള്‍ ഒരു മികച്ച സ്വാഭാവിക  മോയ്ച്ചറൈസറും, ആന്റിസെപ്റ്റിക്കുമാണ് ഉടലെടുക്കുന്നത്. നാരങ്ങായിലുള്ള സിടിക്‌സ് ആസിഡ്, മുഖക്കുരുവിനു കാരണമായ ബാക്ടീരിയയെ ഇല്ലാതാക്കുകയും, ചര്‍മത്തിലെ നിര്‍ജീവ കോശങ്ങളെ ഉന്‍മൂലനം ചെയ്യുകയും ചെയ്യും. തേനില്‍ വളരെയധികം ആന്റിഓക്‌സിഡ ന്റ്‌സും, ആന്റിബാക്റ്റീരിയല്‍ മൂലകങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് ത്വ ക്കിന് പ്രായം തോന്നിക്കുന്ന പ്രക്രിയ യെ മന്ദഗതിയിലാക്കാന്‍ പറ്റിയ പ്രകൃതിയുടെ തന്നെ പരിഹാരമാണ്.

ഉപയോഗിക്കേണ്ട വിധം: 2 ടീ സ്റ്റുണ്‍ തേനും, 1 ടീസ്സുണ്‍ നാരങ്ങ യുടെ ചാറും സംയോജിപ്പിക്കുക. ഇത് കൈവിരലുകളില്‍ ഒന്ന് രണ്ടു പ്രാവശ്യം തേച്ച്, വിരലുകള്‍ വഴി ഉണ്ടാകുന്ന ചെറു ചൂടോടു കൂടി മു ഖത്തും, കഴുത്തിലും നേരിയ പാളി കളായി ചേര്‍ത്ത് പിടിപ്പിക്കുക. ഇത് നന്നായി ഉണങ്ങിപ്പിടിക്കാന്‍ അനു വദിക്കുക. അതിനുശേഷം ചെറു ചൂടു വെള്ളത്തില്‍ കഴുകി കള യുക. തുടര്‍ച്ചയായി ഇങ്ങനെ ചെ യ്യുകയാണെങ്കില്‍ ചര്‍മത്തിന്റെ മി നുസവും, തിളക്കവും വര്‍ദ്ധിക്കും.

ഉരുളക്കിഴങ്ങ് 

 

മറ്റേതൊരു സസ്യജാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഉരുളക്കിഴങ്ങില്‍ ധാരാളം അന്നജം അടങ്ങി യിരിക്കുന്നു. ഉരുളക്കിഴങ്ങിന്റെ തൊലിയില്‍ ധാരാളം വിറ്റമിനുക ളും, ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ ചര്‍മത്തിന്റെ ഇലാ സ്സികത നിലനിര്‍ത്താന്‍ സഹായി ക്കും. ഇതിന്റെ തൊലിയിലുള്ള ജലാംശം കാരണം ഇവ കണ്ണുകളു ടെ മുകളില്‍ വച്ച് കൊടുക്കുന്നത് ക്ഷീണിച്ചിരിക്കുന്ന കണ്ണുകള്‍ക്ക് ഉണര്‍വ് നല്‍കുന്നു. തൊലി മാറ്റു ന്നതിന് മുന്‍പ് ഉരുളക്കിഴങ്ങ് നന്ന യി കഴുകി എടുക്കണം.

ഓറഞ്ച്

വിറ്റമിന്‍ 'സി' യുടെ കലവറയാണ് ഓറഞ്ച്, ഓറഞ്ചിന്റെ തൊലി ഉണക്കി, പൊടിച്ചെടുത്തതിന് ശേഷം അത് തേനിലോ, പാലിലോ ചാലിച്ച് ഉപയോഗിക്കാവുന്നതാണ്. ഇവയുടെ തുടര്‍ച്ചയായ ഉപയോഗം വഴി ചര്‍മ്മം മൃദുവാകുകയും, കൂടുതല്‍ തിളക്കമുണ്ടാകുകയും ചെയ്യും.

പഴത്തിന്റെ തൊലി 

ഒരു മിനിറ്റ് നേരത്തേക്ക് പല്ലില്‍ പഴത്തൊലി തേച്ചു, പല്ലു തേയ്ക്കുക. ഇങ്ങനെ ഒരാഴ്ചയോളം ചെയ്താല്‍ പല്ലിലെ മഞ്ഞനിറം കുറയുകയും, പല്ലിന്റെ യഥാര്‍ത്ഥ വെള്ള നിറം ഉണ്ടാകാന്‍ സഹായിക്കുകയും ചെയ്യും. പഴത്തൊലി മുഖത്തു തേച്ചു പിടിപ്പിക്കുന്നത് വരണ്ട ചര്‍ മ്മമുള്ളവര്‍ക്കു നല്ലതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഇരുമ്പ്, അയ ഡിന്‍, വിറ്റമിനുകള്‍ എ, ബി, ഇ, ഫോളിക് ആസിഡ് എന്നിവയുടെ ഗുണവും ലഭിക്കും. നല്ല ഫലത്തി നായി പഴത്തില്‍നിന്ന് വേര്‍പെടു ത്തിയ ഉടന്‍ തന്നെ തൊലി ഉപ യോഗിക്കുക.

തേയിലച്ചണ്ടി 

(ചായ ഇട്ടതിനു ശേഷം ഉള്ള ചായ പ്പൊടിയുടെ അവശിഷ്ടം) : കണ്ണുകളുടെ ക്ഷീണം അകറ്റാനുള്ള വിദ്യ യാണ് ഉപയോഗിച്ച ടി ബാഗ് അട ച്ചു വച്ചിരിക്കുന്ന കണ്ണുകളുടെ മു കളില്‍ വയ്ക്കുന്നത്. സ്സിന്‍ ടോണര്‍ ആയിട്ടും ടി ബാഗ് ഉപയോഗിക്കാം. ഗ്രീന്‍ ടി ആണെങ്കില്‍ അവയുടെ ആന്റി ഓക്‌സിഡന്റുകള്‍, ചര്‍മ ത്തിന്റെ യൗവനം കത്ത് സൂക്ഷി ക്കുന്നു.

ഫില്‍റ്റര്‍ കോഫി ഉണ്ടാക്കിയതിന് ശേഷമുള്ള പൊടി കളയുന്നതിനു പകരം ചൂട് മാറിയതിനു ശേഷം അത് തൈരില്‍ ചാലിച്ചു മുഖത്തു പുരട്ടി പത്തു മിനിറ്റ് കഴിഞ്ഞ് തണു ത്ത വെള്ളത്തില്‍ കഴുകുക. കാപ്പിയിലെ കഫീന്‍ രക്തചംക്രമണത്തെ ഉത്തേജിപ്പിക്കുന്നു. ഇത് കൂടുതല്‍ തിളക്കമുള്ള മുഖത്തിനു കാരണ മാകുന്നു. ബി വിറ്റമിനുകള്‍, മഗ്‌നീ ഷ്യം, നിയോസിന്‍, റൈബോഫ്‌ലാ വിന്‍, പൊട്ടാസ്യം തുടങ്ങിയവയും കാപ്പിപ്പൊടിയിലുണ്ട്. അതിനാല്‍ അവയുടെ ഉപയോഗം ചര്‍മത്തിലെ നിര്‍ജീവ കോശങ്ങളെ നീക്കം ചെയ്യുകയും അതുവഴി മൃദുവായ ത്വക്ക് ഉണ്ടാകുകയും ചെയ്യും.

ഫുഡ് ആര്‍ട്ട് റിപ്പബ്ലിക്ക് ഡേ സെഷ്യല്‍

food art ത്രിവര്‍ണ വേഷം ധരിച്ചു നൃത്തം ചെയ്യുന്ന 8 പെണ്‍കുട്ടികള്‍.
ഉപയോഗിച്ചിരിക്കുന്ന സാധനങ്ങള്‍ : ചോറ്, കിവി, ഓറഞ്ച്, ആപ്പിള്‍, ബ്ലാക്‌ബെറി, ബ്ലുബെറി, സ്‌ട്രോബറി

Content Highlight: Beauty tips from kitchen