ട്ടുമിക്ക അമ്മമാരുടെയും ആഗോളപ്രശ്‌നമാണ് 'എങ്ങനെ കുട്ടികളെ പോഷകസമൃദ്ധമായ ഭക്ഷണം കഴിപ്പിക്കും' എന്നുള്ളത്! ചെറുപ്പത്തില്‍ തന്നെ കുട്ടികളെ വിവിധ തരത്തിലുള്ള പഴങ്ങളും പച്ചക്കറികളും കഴിപ്പിക്കുക എന്നത് പല അച്ഛനമ്മമാരെയും പോലെ എനിക്കും ഒരു ബാലികേറാമലയായിരുന്നു. 

ആദ്യമായി കുഞ്ഞിനെ ബ്രോക്കോളി, ബ്ലാക്ക്‌ബെറി എന്നിവ കഴിപ്പിക്കാന്‍ നോക്കിയപ്പോള്‍ മുഖം ചുളിച്ചു കൊണ്ട് 'നോ' എന്നാണ് കുഞ്ഞു പറഞ്ഞത്... അതെങ്ങനെ 'യെസ്' എന്നാക്കും എന്നതായിരുന്നു എന്റെ വെല്ലുവിളി. 

അങ്ങനെ തലപുകഞ്ഞാലോചിച്ചപ്പോഴാണ് എന്തുകൊണ്ട് ബ്രോക്കോളിയും മറ്റു പച്ചക്കറികളും കൊണ്ട് ഒരു ചിത്രം വരച്ചുകൂടാ അല്ലെങ്കില്‍ ഒരു മുഖം ഉണ്ടാക്കിക്കൂടാ എന്ന ചിന്ത കടന്നു വന്നത്. സര്‍ഗാത്മകത എന്നത് വിളമ്പി വയ്ക്കുന്ന ഭക്ഷണത്തില്‍ കൊണ്ട് വന്നാല്‍ തീരാവുന്നതേ ഉള്ളു ഈ 'നോ..' പറച്ചില്‍. 

കുട്ടികള്‍ക്ക് രുചിയേക്കാളേറെ ദൃശ്യപരമായി ആകര്‍ഷകമാക്കുന്ന ഭക്ഷണത്തിനോട് ഒരു പ്രത്യേക മമത ഉണ്ടാകുമെന്ന സത്യം അന്നെനിക്ക് മനസിലായി. ആ അറിവ് എന്നെ കൂടുതല്‍ ഫുഡ് ആര്‍ട്ട് ചെയ്യാനായി പ്രേരിപ്പിച്ചു.

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് മദേഴ്‌സ് ഡേയുടെ ഭാഗമായി ഞാന്‍ ഉണ്ടാക്കിയ ഒരു ഫുഡ് ആര്‍ട്ട് ആണ്. ഇതിനായി ഉപയോഗിച്ചിരിക്കുന്നത് താഴെ കൊടുത്തിട്ടുള്ള പദാര്‍ത്ഥങ്ങള്‍ ആണ്. ഈ പാത്രത്തില്‍ കാണുന്ന എല്ലാം തന്നെ ഭക്ഷ്യയോഗ്യമാണ്.

അമ്മക്കിളിയുടെയും, കുഞ്ഞുകിളിയുടെയും ശരീരം - ചപ്പാത്തി 
അമ്മക്കിളിയുടെയും, കുഞ്ഞുകിളിയുടെയും ചിറക്, കൊക്ക് - സ്ട്രൗബെറി
അമ്മക്കിളിയുടെയും, കുഞ്ഞുകിളിയുടെയും കാലുകള്‍ - കാരറ്റ്
കുഞ്ഞുകിളിയുടെ കൊക്കിലെ ഭക്ഷണം - ഗ്രീന്‍പീസ് 
മരച്ചില്ല - ചപ്പാത്തി
ഇലകള്‍ - ബ്രോക്കോളി 
മേഘം (ഹാര്‍ട്ട് ഷേപ്പ് - വെള്ള നിറം) - ചോറ് 
മേഘം (ഹാര്‍ട്ട് ഷേപ്പ് - മഞ്ഞ നിറം) - മുട്ടയുടെ മഞ്ഞ
സൂര്യന്‍ - ഓറഞ്ച്
സൂര്യകിരണങ്ങള്‍ - ചപ്പാത്തി

ലേഖിക: അമേരിക്കയിലെ സിയാറ്റിലില്‍ താമസിക്കുന്നു. ഐടി മേഖലയില്‍  ജോലി ചെയ്യുന്നു. ഫുഡ് ആര്‍ട്ട് രംഗത്ത് വിദഗ്ദ്ധ.