എരിവും പുളിയും മധുരവുമുള്ള അംബ്യാ ഹുമ്മൺ; മാങ്ങ കൊണ്ടൊരു കിടിലൻ വിഭവം


പ്രിയാ ആർ ഷെണോയ്കൊങ്കണി രുചികളിൽ മാമ്പഴ വിഭവങ്ങൾക്ക് വൻ സ്ഥാനമാണ്.  വിശേഷവസരങ്ങളിലെ സദ്യകളിൽ മാമ്പഴക്കറി കാണും.

അംബ്യാ ഹുമ്മൺ

വേനൽക്കാലം മാമ്പഴക്കാലം കൂടെയാണല്ലോ. പച്ചമാങ്ങാ കൊണ്ടുള്ള സകല വിഭവങ്ങളും കഴിച്ച് തൃപ്തിയടയുമ്പോഴേക്കും പഴമാങ്ങാ വിഭവങ്ങളുടെ വരവാകും. അതും പറമ്പിലെ തന്നെ നാടൻ മാമ്പഴങ്ങൾ കൂടെയാകുമ്പോൾ രുചി ഒന്നൂടെ കൂടും.

കൊങ്കണി രുചികളിൽ മാമ്പഴ വിഭവങ്ങൾക്ക് വൻ സ്ഥാനമാണ്. വിശേഷവസരങ്ങളിലെ സദ്യകളിൽ മാമ്പഴക്കറി കാണും. മാമ്പഴവും കൈതച്ചക്കയും ചേർത്തുള്ള " സാസ്സം " എന്ന പേരിൽ വിളിക്കുന്ന മധുരപച്ചടി അത്യന്തം രുചികരമാണ്. ഉഴുന്ന് വറുത്തരച്ചുള്ള " അമ്പ്യാ ഘശി " മറ്റൊരു പ്രിയപ്പെട്ട രുചി. മാമ്പഴം കൊണ്ടുള്ള "ഗൊജ്ജു " ഈയടുത്ത കാലത്താണ് എന്റെ അടുക്കളയിൽൽ എത്തിപ്പെട്ടത്. എന്തിനേറെ, കയ്പ്പും മധുരവും ഒരുമിച്ചു രുചിയുടെ മേളം തീർക്കുന്ന ഒരു കറിയുണ്ട്, മാമ്പഴവും പാവയ്ക്കയും ചേർത്തുള്ള "ഘശി". മറ്റൊരവസരത്തിൽ ആ വിഭവം പരിചയപ്പെടുത്താം. ഇങ്ങനെ പല തരം കറികൾ കഴിച്ചാലും ഞങ്ങൾക്ക് മടുക്കില്ലെങ്കിലും പറമ്പിലെ മാമ്പഴങ്ങൾക്ക് ഒരു പഞ്ഞവുമില്ലാതിരുന്ന ആ കാലത്ത് ആവനാഴിയിലെ അവസാനത്തെ അമ്പായിരിക്കും "അംബ്സാട്ട് " അല്ലെങ്കിൽ മാമ്പഴത്തിര. വിവിധ മാമ്പഴ ചാറ് നേരിട്ട് ഒരു പായയിലോട്ട് പിഴിഞ്ഞൊഴിച്ചു വെയിലത്തു വെച്ചുണക്കി എടുക്കുന്ന കിടിലൻ ഐറ്റം. അതാണ്‌ സ്വർഗീയ രുചി.

ഇങ്ങനെ പോകുന്നു മാമ്പഴക്കാലത്തെ രുചിയോർമ്മകൾ. എന്നാലും എന്നും ഹൃദയത്തോട് ചേർത്ത് നിൽക്കുന്ന ഒരേയൊരു മാമ്പഴക്കൂട്ടാൻ മാത്രമേയുള്ളൂ, അതാണ്‌ "അംബ്യാ ഹുമ്മൺ ". നല്ല നാരുള്ള നാടൻ ചെറു മാമ്പഴങ്ങളാണ് ഇതിനു കൂടുതൽ ചേരുക. ശകലം പുളിയും അതിലേറെ മധുരവും ഉള്ള നാടൻ മാമ്പഴങ്ങൾ.

കറിയുടെ ചേരുവകളുടെ എണ്ണം വളരെ കുറവാണെങ്കിലും രുചി ഒട്ടും കുറയില്ല. മാങ്ങയും ശർക്കരയും കൂടെ തിളപ്പിച്ച് അവസാനം താളിച്ചു കൂടെ ചേർക്കുന്നതോടെ കറി പൂർണമാവും. മധുരവും അത്യാവശ്യം എരിവുമുള്ള അല്പം ചാറോടു കൂടെയുള്ള കറി. ചോറിന്റെ കൂടെ സൈഡ് ഡിഷ് ആയാണ് വിളമ്പുക. മാമ്പഴക്കാലത്തായിരിക്കും ഉഗാദി ആഘോഷിക്കുക. അന്നത്തെ സദ്യക്ക് നിർബന്ധമായും അംബ്യാ ഹുമ്മൺ കാണും. കൂടാതെ മറ്റു വിശേഷവസരങ്ങളിലും ഇത് വിളമ്പാറുണ്ട്. എന്തായാലും ഇക്കുറി ഇതൊന്നുണ്ടാക്കി നോക്കൂ.

ചേരുവകൾ

Also Read

ഉണക്ക സ്രാവ് കൊണ്ട് രുചികരമായ "അമ്പട്ട് ...

ഏതെങ്കിലും മാമ്പഴം ( നല്ല നാരുള്ള നാടൻ മാമ്പഴമാണെങ്കിൽ ഉത്തമം ) - 10 - 12 എണ്ണം
ശർക്കര ചീവിയത് - 3/4 കപ്പ്
ഉപ്പ് - 1 ടീസ്പൂൺ
കടുക് - 1 ടീസ്പൂൺ
ഉഴുന്ന് 1 ടീസ്പൂൺ
ഉലുവ 1 ടീസ്പൂൺ
വറ്റൽ മുളക് -8-10 എണ്ണം
വെളിച്ചെണ്ണ - 2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം മാമ്പഴത്തിന്റെ തൊലി എടുത്ത് മാമ്പഴവുമായി വേർതിരിച്ചു വെയ്ക്കുക. മാമ്പഴത്തൊലിയിലേക്ക് അല്പം വെള്ളമൊഴിച്ച് കൈ കൊണ്ട് നന്നായി തിരുമ്മുക . മാങ്ങാത്തൊലിയിലുള്ള അത്രേം നീരെടുക്കണം. ഇനി മാമ്പഴ തൊലി മാറ്റി ഈ പഴച്ചാറിലേക്ക് മാങ്ങകൾ ചേർക്കാം.
അല്പം ഉപ്പും ശർക്കരയും ചേർത്ത് ആവശ്യത്തിന് വെള്ളവുമൊഴിച്ചു തിളപ്പിക്കുക.

തിളച്ചു വരുമ്പോൾ തീ നന്നേ കുറയ്ക്കുക. ഇനി ഏകദേശം പതിനഞ്ചു മിനിറ്റുകളോളം ചെറുത്തീയിൽ തന്നെ പാകം ചെയ്യുക. മാമ്പഴം വെന്തു പാകമാകുമ്പോൾ വാങ്ങിവെച്ചു , താളിക്കാനുള്ള കടുക്, ഉഴുന്ന്, ഉലുവ, വറ്റൽ മുളക് എന്നിവ എണ്ണയിൽ മൂപ്പിച്ചു മീതെ ഒഴിക്കാം.
മധുരക്കറി തയ്യാർ.

ശ്രദ്ധിക്കുക

മധുരവും എരിവും ഒരുപോലെ വേണ്ടുന്ന കറിയാണിത്.അത് കൊണ്ട് മാമ്പഴത്തിന്റെ മധുരത്തിന് അനുസരിച്ചു ശർക്കരയുടെ അളവിലും വറ്റൽ മുളകിന്റെ അളവിലും മാറ്റം വരുത്താവുന്നതാണ്. കരടുള്ള ശർക്കര ആണെങ്കിൽ, ശർക്കര പ്രത്യേകം ഉരുക്കി, അരിച്ചു മാത്രമേ മാമ്പഴത്തിൽ ചേർക്കാവൂ.

Content Highlights: ambya humman, konkani food, mango recipes, konkani mango recipes, malayalam recipes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented