രുചിയിലും ഗുണത്തിലും കേമന്‍; ഊണ് കുശാലാക്കാന്‍ അഗത്തിപ്പൂവ് കറി 'ഭുത്തി'


പ്രിയ ആർ. ഷെണോയ്ഈ ചെടിയുടെ പൂവും ഇലയും കായയും ഒക്കെ ഭക്ഷ്യയോഗ്യവും ഏറെ ആരോഗ്യപ്രദവുമാണ്.

അഗത്തിപ്പൂവ് കറി

പച്ചക്കറി വിഭവങ്ങളെ സ്‌നേഹിക്കുന്ന പോലെ തന്നെ ഇഷ്ടമാണ് പല തരം പൂക്കള്‍ കൊണ്ടുള്ള രുചികരമായ വിഭവങ്ങളും. രുചിയില്‍ മുന്നിട്ട് നില്‍ക്കുമെന്ന് മാത്രമല്ല ആരോഗ്യത്തിനും ഇവ ഏറെ ഉത്തമം.

മുരിങ്ങപ്പൂവ്, മത്തന്‍പൂവ്, അഗസ്ത്യപ്പൂവ്, എന്ന് വേണ്ട ചേനപൂവ് പോലും കൊങ്കണി രുചികളില്‍ ഇടം നേടിയവരാണ്. മുരിങ്ങപ്പൂവ് ചേര്‍ത്ത എരിവുള്ള ദോശയായ 'സന്നാ പോളോ' കൊങ്കണികള്‍ക്ക് വിശേഷമാണ്. മത്തന്‍ പൂവ് ആണെങ്കില്‍ വെറുതെ മെഴുക്കുപുരട്ടിയായും പക്കോടയായും ഉപയോഗിക്കും. ചേനപ്പൂവ് കൊണ്ടുള്ള 'സുക്കെ' വളരെ വിരളമായെങ്കിലും പണ്ട് കാലത്ത് വീട്ടില്‍ ഉണ്ടാക്കുമായിരുന്നു.

അത്തരത്തിലൊന്നാണ് അഗസ്ത്യപ്പൂവ്. അഗത്തി എന്നും അറിയപ്പെടും. ഈ ചെടിയുടെ പൂവും ഇലയും കായയും ഒക്കെ ഭക്ഷ്യയോഗ്യവും ഏറെ ആരോഗ്യപ്രദവുമാണ്. അവയുടെ സ്വാഭാവികമായ നേരിയ കയ്പ്പ് രുചി കാരണം ചിലര്‍ ഇതിനെ മാറ്റി നിര്‍ത്തുമെങ്കിലും, ആ ഇളം കയ്പ്പിനോട് ഒന്ന് കണ്ണടച്ചാല്‍, ഇവ കൊണ്ടു പല തരം വിഭവങ്ങളുണ്ടാക്കും. വെള്ളയും ഇളം റോസ് നിറത്തിലും ഇവ കാണപ്പെടും. ഇതിന്റെ പൂമ്പൊടിയുള്ള ഭാഗം എടുത്തു മാറ്റിയാല്‍ ഒരു പരിധി വരെ കയ്പ്പ് രുചി കുറയ്ക്കാന്‍ പറ്റും.

അഗസ്ത്യപ്പൂവ് കൊണ്ട് തോരന്‍ അല്ലെങ്കില്‍ ഉപ്കരി എന്ന് കൊങ്കണിയില്‍ പറയുന്ന വിഭവം ആണ് കൂടുതലായും ഉണ്ടാക്കുക. എന്നാല്‍ മറവിയില്‍ ആണ്ടുപോയ പഴമയുടെ രുചി തേടി പോയപ്പോ കിട്ടിയതാണ് ഇന്ന് പരിചയപെടുത്തുന്ന 'ഭുത്തി ' എന്ന് വിളിക്കുന്ന ഈ കറി. അഗസ്ത്യ പൂവ് കൊണ്ടുള്ള ഭുത്തി. മുരിങ്ങപ്പൂവ് കൊണ്ടും ഇതേ കറി ഉണ്ടാക്കാറുണ്ട്. ചോറിനൊപ്പം പരിപ്പും ഭുത്തിയും ഉണ്ടെങ്കില്‍ പിന്നേ ഊണ് കുശാല്‍.

ആവശ്യമുള്ള സാധനങ്ങൾ

 • അഗസ്ത്യപ്പൂവ് - 20-30 വരെ
 • ഉരുളക്കിഴങ്ങ് -1 വലുത്
 • സവാള -2 ഇടത്തരം
 • തുവരപരിപ്പ് -1/4 കപ്പ്
 • ശര്‍ക്കര - 2 ടീസ്പൂണ്‍
 • മല്ലി -ഒന്നര ടീസ്പ്പൂണ്‍
 • വറ്റല്‍ മുളക് -10-12 എണ്ണം
 • തേങ്ങ -മുക്കാല്‍ കപ്പ്
 • വാളന്‍ പുളി -ഒരു കുഞ്ഞ് നെല്ലിക്ക വലുപ്പത്തില്‍
 • ഉപ്പ് -ആവശ്യത്തിന്
 • കടുക് -1 ടീസ്പൂണ്‍
 • കറിവേപ്പില -2 കതിര്‍പ്പ്
 • വെളിച്ചെണ്ണ -3 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം

അഗസ്ത്യപ്പൂവ് പൂമ്പോടി മാറ്റി ഇതളുകള്‍ അരിഞ്ഞു വെയ്ക്കുക. ഉരുളക്കിഴങ്ങും സവാളയും ചെറു ചതുര കഷ്ണങ്ങള്‍ ആക്കുക. വറ്റല്‍ മുളക് അല്പം എണ്ണയില്‍ വഴറ്റി വറുത്ത് മാറ്റി വെയ്ക്കുക. തുവരപരിപ്പ് കുക്കറില്‍ വേവിച്ചു തയ്യാറാക്കി വെയ്ക്കുക. ഇനി ഒരു പരന്ന പാനില്‍ എണ്ണ ചൂടാക്കി കടുകും. കറിവേപ്പിലയും താളിക്കുക. ഇതിലേക്ക് സവാള ചേര്‍ത്ത് വഴറ്റുക. നിറം മാറി തുടങ്ങുമ്പോള്‍ ഉരുളകിഴങ്ങ് ചേര്‍ക്കാം. ഉപ്പും ചേര്‍ക്കാം. ശര്‍ക്കരയും ചേര്‍ക്കുക. ഇനി അല്പം വെള്ളം തളിച്ച് അടച്ചു വെച് വേവിയ്ക്കുക.

Also Read

ഊണിനൊപ്പം ഒരു പൊരിച്ച വിഭവം കൂടിയായാലോ? ...

ചിക്കൻ വറുത്തത് മാറി നിൽക്കും ഈ മുരിങ്ങയ്ക്കാ ...

മാവ് പുളിപ്പിക്കണ്ട, അരിയില്ല; പ്രാതലിന് ...

തേങ്ങാപ്പാലിനൊപ്പം പാളയൻകോടൻ പഴവും അവിലും; ...

ചീരയില കൊണ്ട് അടിപൊളി ഒഴിച്ച് കൂട്ടാൻ; ...

ഇനി തേങ്ങയും മല്ലിയും വറുത്ത വറ്റല്‍ മുളകും പുളിയും ഒരുമിച്ച് അല്പം തരുത്തരുപ്പായി അരച്ചെടുക്കുക. മുക്കാല്‍ വെന്ത ഉരുളക്കിഴങ്ങില്‍ അഗസ്ത്യപൂവും പരിപ്പ് വേവിച്ചതും ചേര്‍ത്തിളക്കി അടച് വെച് പാകം ചെയ്യുക. എല്ലാം പാകത്തിന് വെന്തു വരുമ്പോള്‍ അരച്ച് വെച്ച കൂട്ട് ചേര്‍ത് ചെറുതീയില്‍ പാകം ചെയ്യുക. വെള്ളമൊക്കെ വറ്റി കൂട്ട് നല്ല കുറുകി വരുമ്പോള്‍ വാങ്ങി വെയ്ക്കാം. അഗസ്ത്യാപ്പൂവ് ഭുത്തി തയ്യാര്‍.

Content Highlights: konkani vasri, konkani food, agathi flower curry, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented