ടുക്കളയുടെ വശത്തേക്കു പോലും എത്തിനോക്കാത്ത പലരും ലോക്ഡൗണ്‍ കാലത്ത് പാചകം പഠിച്ചിരുന്നു. പുതിയ റെസിപ്പികൾ പരീക്ഷിച്ചതിന്റെ ചിത്രങ്ങൾ സെലിബ്രിറ്റികൾ ഉൾപ്പെടെ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വിരാട് കോലിയുടെ പാചക വൈദ​ഗ്ധ്യത്തിന്റെ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ഭാര്യയും നടിയുമായ അനുഷ്ക ശർമ. 

കൊറോണക്കാലമായതോടെ ക്രിക്കറ്റിന് താൽക്കാലിക ഇടവേള നൽകി തന്റെയുള്ളിലെ ഷെഫിനെ ഉണർത്തിയെടുക്കുകയാണ് വിരാട്. ഇക്കുറി അനുഷ്കയ്ക്കായി ചോക്ലേറ്റ് എക്ലയർ ആണ് വിരാട് ഉണ്ടാക്കിയത്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് അനുഷ്ക ചിത്രം പങ്കുവച്ചിരിക്കുന്നത്. വിരാടിന്റെ ചോക്ലേറ്റ് എക്ലയേഴ്സ് തന്നെ വഷളാക്കുന്നു എന്നു പറഞ്ഞാണ് അനുഷ്ക ചിത്രം പങ്കുവച്ചത്. 

അടുത്തിടെ അനുഷ്കയ്ക്കായി താൻ ആദ്യമായി കേക്ക് ഉണ്ടാക്കിയതിനെക്കുറിച്ച് വിരാട് പങ്കുവച്ചത് ശ്രദ്ധേയമായിരുന്നു. ഇന്ത്യൻതാരം മായങ്ക് അ​ഗർവാളുമൊത്തുള്ള ലൈവ് ചാറ്റിനിടെയാണ് ജീവിതത്തിൽ ആദ്യമായി കേക്ക് ഉണ്ടാക്കിയ കാര്യം കോലി വെളിപ്പെടുത്തിയത്. 

anushka

മേയ് ഒന്നിന് അനുഷ്കയുടെ പിറന്നാൾ ദിനത്തിലാണ് കോലി കേക്ക് പരീക്ഷണത്തിന് മുതിർന്നത്. ആദ്യശ്രമം തന്നെ വിജയകരമായിരുന്നെന്നും കേക്ക് അനുഷ്കയ്ക്ക് ഇഷ്ടമായെന്നും കോലി പറഞ്ഞിരുന്നു. 

Content Highlights: Virat Kohli Baked Chocolate Eclairs for Anushka Sharma