ചടുലമായ ആക്ഷന്‍ രംഗങ്ങളും അഭിനയചാരുത കൊണ്ടും ലോകത്താകെ ആരാധകരുള്ള ഹോളിവുഡ് നടനാണ് ടോം ക്രൂയിസ്. ഇംഗ്ലണ്ടിലെ ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ എത്തിയ താരത്തിന്റെ ചിത്രമാണ് ശ്രദ്ധ നേടുന്നത്. പ്രശസ്ത ഇന്ത്യന്‍ ഗായിക ആശ ഭോസ്ലെയുടെ ഉടമസ്ഥതയിലുള്ള റെസ്‌റ്റോറന്റാണിത്. ആശാ ഭോസ്ലെയാണ് ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. റെസ്‌റ്റോറന്റിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്.

ചിക്കന്‍ ടിക്ക മസാലയാണ് അദ്ദേഹം കഴിച്ചതെന്നും ഈ വിഭവം ക്രൂയിസിന് വളരെയധികം ഇഷ്ടമായെന്നും പോസ്റ്റില്‍ പറയുന്നു. അദ്ദേഹം വിഭവത്തിന് നല്‍കിയ പ്രശംസ വലിയ രീതിയില്‍ തന്നെ കാണുന്നുവെന്നും ഹോട്ടല്‍ അധികൃതര്‍ പറയുന്നു. ടോം ക്രൂയിസ് ഹോട്ടല്‍ ജീവനകാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്. 

ഞങ്ങളുടെ ഇടത്തേയ്ക്ക് അദേഹത്തെ വീണ്ടും  പ്രതീക്ഷിക്കുന്നുവെന്ന് ആശ ഭോസ്ലെയും പറയുന്നു. ഇതിന് മുന്‍പ് എഡ് ഷീറന്‍ ഇവിടത്തെ ഭക്ഷണപ്പെരുമ കേട്ട് എത്തിയിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Asha Bhosle (@asha.bhosle)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Asha's (@ashasuk)

Content Highlights: Tom Cruise Dines at Asha Bhosle's England Restaurant