സൗന്ദര്യവും ആരോഗ്യവും നിലനിര്‍ത്താന്‍ ആരോഗ്യകരമായ ചിട്ടയായ ഭക്ഷണക്രമം പിന്തുടരുന്നവരാണ് ചലച്ചിത്ര താരങ്ങളില്‍ ഏറെയും. എങ്കിലും പ്രിയപ്പെട്ട ഭക്ഷണം മുന്നിലെത്തിയാൽ നോ കോമ്പ്രമൈസ്. ഒട്ടും വ്യത്യസ്തമല്ല ബോളിവുഡിലെ മുൻനിര നായികയും ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയുടെ ഭാര്യയുമായ അനുഷ്‌ക ശർമയുടെയും കാര്യം. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണത്തെക്കുറിച്ച് തുറന്നുപറയുന്നുണ്ട് അനുഷ്ക്ക. തനിക്ക് ഏറ്റവും പ്രിയം ദക്ഷിണേന്ത്യൻ ഭക്ഷണമാണെന്നാണ് അനുഷ്‌ക്ക പറഞ്ഞത്.

പച്ചക്കറികള്‍, പയര്‍വര്‍ഗങ്ങള്‍, പഴങ്ങള്‍, നട്‌സ് എന്നിവ ധാരളം ഉള്‍പ്പെടുന്ന പ്ലാന്റ് ബേസ്ഡ്  ഡയറ്റാണ് അനുഷ്‌ക പിന്തുടരുന്നത്. അകാരഭംഗിയും ചര്‍മത്തിന്റെ മനോഹരിതയും നിലനിര്‍ത്താന്‍ ഈ ഡയറ്റാണ് അനുഷ്‌കയെ സഹായിക്കുന്നത്.

ഷോപ്പിങ്ങിന് കുറവൊന്നുമില്ലെങ്കിലും വസ്ത്രങ്ങളും ചെരുപ്പുമൊന്നും ധാരളം വാങ്ങിക്കുട്ടുന്നതിനോട് അത്ര പ്രിയമില്ല അനുഷ്‌കയ്ക്ക്. ഷോപ്പിങ്ങിനായുള്ള യാത്രകളാണ് താൻ അസ്വദിക്കുന്നതെന്ന് അനുഷ്ക്ക പറയുന്നു.

Content Highlights: This is Anushka Sharma’s favourite breakfast Bollywood